കുറ്റപത്രത്തിന്റെ പകര്‍പ്പ് രാഹുല്‍ ശര്‍മയ്‌ക്ക് കൈമാറിയതായി സര്‍ക്കാര്‍ വക്താവ് ജയനാരായണ്‍ വ്യാസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കാരണം കാണിക്കല്‍ നോട്ടീസിന്റെ കാലവധി കഴിഞ്ഞദിവസം അവസാനിച്ച സാഹചര്യത്തിലാണ് ഇന്നലെ കുറ്റപത്രം നല്‍കിയത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 27 ന് ആദ്യവും ജൂലൈ 28 ന് രണ്ടാമതും നോട്ടീസ് നല്‍കിയിരുന്നു.
ഐ പി എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ രാഹുല്‍ ശര്‍മയുടെ പെരുമാറ്റം ഉചിതമല്ലെന്നും അദ്ദേഹത്തെ ഡി സി പി സ്ഥാനത്തുനിന്നും മാറ്റിയപ്പോള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും സി ഡി കൈമാറാന്‍ തയ്യാറായില്ലെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം. കേസ് സംബന്ധമായ സി ഡി കൈവശപ്പെടുത്തിയത് ഗുരുതരമായ പെരുമാറ്റ ദൂഷ്യമാണെന്നും വ്യാസ് പറഞ്ഞു. കോടതിക്കോ കലാപവുമായി ബന്ധപ്പെട്ട കേസിലോ സത്യവാങ്‌മൂലം നല്‍കിയതിനല്ല കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതെന്നും മന്ത്രി കൂടിയായ ജയനാരായണ്‍ വ്യാസ് വ്യക്തമാക്കി. കലാപത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സി ഡി കൈമാറാത്ത നടപടി കേസന്വേഷണം ദുര്‍ബലപ്പെടാന്‍ കാരണമായതായും വ്യാസ് പറഞ്ഞു.
2002 മാര്‍ച്ച് 24 മുതല്‍ ജൂലൈ മൂന്നു വരെ അഹമ്മദാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായി സേവനമനുഷ്‌ഠിച്ച രാഹുല്‍ ശര്‍മയ്‌ക്ക് കലാപവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിന്റെ ചുമതല ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ സേവന ദാതാക്കളില്‍നിന്ന് വിരവരങ്ങള്‍ നേടി മന്ത്രിമാര്‍ പൊലീസ് ഉദ്യോഗസ്ഥര്‍, വി എച്ച് പി- ബജ്‌റംഗ്‌ദള്‍ എന്നിവയിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ കലാപകാലത്ത് നടത്തിയ ഫോണ്‍കോളുകളുടെ വിശദവിവരങ്ങള്‍ ചേര്‍ത്താണ് ശര്‍മ സി ഡി തയ്യാറാക്കിയത്. രാജ്‌ഘട്ടിലെ ആംഡ് യൂണിറ്റിന്റെ ഡി ഐ ജിയായി നിയമിതനായ ശര്‍മ പിന്നീട് കലാപം അന്വേഷിച്ച നാനാവതി കമ്മിഷനും ബാനര്‍ജി കമ്മിറ്റിക്കും സുപ്രിം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിനും സി ഡി കൈമാറി. രാഹുല്‍ ശര്‍മയ്‌ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ അസംബന്ധമാണെന്ന് ശര്‍മ അന്വേഷണോദ്യോഗസ്ഥരെ സഹായിക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുകുള്‍ സിന്‍ഹ പറഞ്ഞു. രാഹുല്‍ശര്‍മ പൊലീസ് വകുപ്പിനുള്ളിലും പുറത്തുമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നും മന്ത്രി വ്യാസ് പറഞ്ഞു.
തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ വസ്‌തുതകള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അച്ചടക്ക ലംഘനത്തിന് ഐ പി എസ് ഉദ്യോഗസ്ഥനായ ഭട്ടിന്റെ ഓഗസ്റ്റ് എട്ടിന് നരേന്ദ്ര മോഡി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
janayugom 140811
.......പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയനായ ഡിജിപി പി സി പാണ്ഡെയുമായി മോഡിക്കുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഡിഐജി രജനീഷ് റായ് വെളളിയാഴ്ചയാണ് ഹാജരാക്കിയത്. കേസന്വേഷിക്കുന്ന സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനാണ് റായ് തെളിവുകള്‍ നല്‍കിയത്. മോഡിയും പാണ്ഡെയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഒ പി മാഥൂറും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഡിഐജി വെളിപ്പെടുത്തിയത്. വംശഹത്യയ്ക്ക് നരേന്ദ്ര മോഡിയാണ് ഉത്തരവാദിയെന്ന് വ്യക്തമാക്കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജയ് ഭട്ടിനെ തിങ്കളാഴ്ച മോഡി സര്‍ക്കാര്‍ സസ്പെന്‍ഡുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡിഐജി രജനീഷ് റായിയും രംഗത്തെത്തിയത്. സഞ്ജയ് ഭട്ടിനും രാഹുല്‍ ശര്‍മയ്ക്കുമെതിരെ നടപടിയെടുത്തതിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബംരം പ്രതികരിച്ചിരുന്നു. വേണ്ടിവന്നാല്‍ കേന്ദ്രം ഇടപെടുമെന്നാണ് ചിദംബരം വെള്ളിയാഴ്ച പറഞ്ഞത്. ചിദംബരത്തിന്റെ പ്രസ്താവനയെ ബിജെപി വിമര്‍ശിച്ചു.
deshabhimani 140811
നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രതികാരനടപടിയുടെ ഭാഗമായി ഗുജറാത്തിലെ ഐ പി എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മയ്‌ക്ക് കുറ്റപത്രം നല്‍കി. വര്‍ഗീയകലാപവുമായി ബന്ധപ്പെട്ട ഫോണ്‍കോളുകളുടെ ഒറിജിനല്‍ സി ഡി അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കാത്തതിന് 1969 ലെ സര്‍വീസ് ചട്ടമനുസരിച്ച് അച്ചടക്ക ലംഘനം ആരോപിച്ചാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. നരോദാ ഗാം, നരോദ പാട്യ, ഗുള്‍ബര്‍ഗ സൊസൈറ്റി കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് സി ഡി നല്‍കിയില്ലെന്നതാണ് രാഹുല്‍ ശര്‍മയ്‌ക്കെതിരെയുള്ള കുറ്റം. മറ്റൊരു ഐ പി എസ് ഉദ്യോഗസ്ഥനായ സഞ്‌ജീവ് ഭട്ടിനെ സസ്‌പെന്‍ഡ് ചെയ്‌ത് ഒരാഴ്‌ച കഴിഞ്ഞയുടനെയാണ് രാഹുല്‍ശര്‍മയ്‌ക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.
ReplyDelete