Monday, August 22, 2011

വിവാദക്കേസുകളില്‍ സമഗ്രാന്വേഷണം വേണം: ഡിവൈഎഫ്ഐ

കോഴിക്കോട്: നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ട സംഭവം യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ നിലപാടാണ് തെളിയിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

മാറാട്, ഐസ്ക്രീം കേസുകള്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ അട്ടിമറിക്കപ്പെട്ടെന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ കേസുകളില്‍ സമഗ്രാന്വേഷണം നടത്തണം. പാമോലിന്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് യുഡിഎഫ് തയാറാകണം. തരുണ്‍ദാസിനെപ്പോലുള്ള സാമ്രാജ്യത്യ ദാസന്‍മാരെ ഉപയോഗിച്ച് ജനക്ഷേമപദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുയര്‍ന്നുവന്ന അഴിമതികളില്‍ നിന്ന് വഴുതിമാറി ലോക്പാല്‍ ബില്ലില്‍മാത്രം ജനങ്ങളുടെ ശ്രദ്ധ തളച്ചിടുന്ന പ്രഷര്‍കുക്കര്‍ സമരമാണ് അണ്ണാ ഹസാരെ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2ജി സ്പെക്ട്രം അഴിമതി പുറത്തുകൊണ്ടു വന്നത് ഇടതുപക്ഷപാര്‍ട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

deshabhimani 220811

1 comment:

  1. നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ട സംഭവം യുഡിഎഫിന്റെ ജനാധിപത്യവിരുദ്ധ നിലപാടാണ് തെളിയിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

    ReplyDelete