ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന വമ്പന്‍ അഴിമതികളുടെ ചുരളഴിച്ച ചര്‍ച്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്ലാത്ത അഴിമതിവിരുദ്ധ ചര്‍ച്ചയില്‍ ബൊഫോഴ്സ് അഴിമതി മുതല്‍ കൃഷ്ണ ഗോദാവരി അഴിമതിവരെ പരാമര്‍ശിക്കപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിച്ചത് ഒച്ചപ്പാടിനിടയാക്കി. ചര്‍ച്ചയ്ക്ക് തുടക്കമിട്ട ബിജെപി നേതാവ് മുരളീമനോഹര്‍ജോഷി 2ജി അഴിമതിയുമായി ബന്ധപ്പെട്ട് പിഎസിയെ പരാമര്‍ശിച്ചത് ഒച്ചപ്പാടുണ്ടാക്കി. പരാമര്‍ശങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചു. ബഹളത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ കേട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചിരിച്ചതും ചര്‍ച്ചയായി. ഇന്ത്യന്‍ ചരിത്രത്തിലെതന്നെ പ്രധാന ദിവസമാണിതെന്നും പ്രധാനമന്ത്രിയുടെ ചിരിയെ പരിഹസിച്ച് അംഗങ്ങള്‍ പറഞ്ഞു. അഴിമതിക്കാരെ ജയിലിലടയ്ക്കാന്‍ ധൈര്യംകാണിച്ച പ്രധാനമന്ത്രിയാണ് തങ്ങളുടേതെന്ന് കോണ്‍ഗ്രസിലെ സാംബശിവറാവു പറഞ്ഞു. എന്നാല്‍ , സുപ്രീംകോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ ഒരു അഴിമതിയെക്കുറിച്ചും പ്രധാനമന്ത്രി അന്വേഷിക്കില്ലായിരുന്നുവെന്ന് സിപിഐ എമ്മിലെ ബസുദേവ്ആചാര്യ പ്രതികരിച്ചു. അഴിമതിക്കാരെ ജയിലിലടച്ചുവെന്ന് വീമ്പുപറയുന്നവര്‍ യഥാര്‍ഥ അഴിമതിക്കാരെ വെറുതെവിടുകയാണ് ചെയ്യുന്നതെന്ന് ശരത്യാദവ് പറഞ്ഞു. 30 രാഷ്ട്രീയക്കാര്‍ ജയിലിലുണ്ട്, ഒരു കോര്‍പറേറ്റ് മേധാവിയും ജയിലിലില്ല. കാരണം അവരെ തൊടാന്‍ പേടിയാണ്-യാദവ് പറഞ്ഞു.
ഇപ്പോഴത്തെ വന്‍അഴിമതികള്‍ക്ക് വഴിവച്ചത് സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികളാണെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ സിപിഐ എം കക്ഷിനേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. അഴിമതിയുടെ കേന്ദ്രബിന്ദു ചങ്ങാത്ത മുതലാളിത്തമാണ്. ഇക്കാര്യം പ്രധാനമന്ത്രിതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. പൊതു- സ്വകാര്യ പങ്കാളിത്തം, ഓഹരി കൈമാറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ തുടങ്ങി ചങ്ങാത്ത മുതലാളിത്തത്തിന് നേട്ടങ്ങള്‍ കൊയ്യാന്‍ പല മാര്‍ഗമുണ്ട്. ഏതാനും വര്‍ഷങ്ങളായി നടക്കുന്ന എല്ലാ വന്‍ അഴിമതികളും ചങ്ങാത്ത മുതലാളിത്തവുമായി ബന്ധപ്പെട്ടാണ്. ഉദാരവല്‍ക്കരണത്തിന്റെ ഭാഗമായ പരിഷ്കരണ നടപടികളുടെ കാര്യത്തില്‍ ഗൗരവമായ പുനരാലോചന വേണം. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ , ബ്യൂറോക്രാറ്റുകള്‍ , വന്‍ കോര്‍പറേറ്റുകള്‍ , പണം വാങ്ങി വാര്‍ത്ത നല്‍കുന്ന കോര്‍പറേറ്റ് മാധ്യമങ്ങള്‍ - ഈ നാല് സ്ഥാപനങ്ങളുടെ അവിശുദ്ധ കൂട്ടുകെട്ടാണ് എല്ലാ അഴിമതികള്‍ക്കും പിന്നില്‍ . ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളെ പൊളിക്കുകയാണ് വേണ്ടത്-യെച്ചൂരി പറഞ്ഞു.
അഴിമതി തടയുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാരിന്റെ വിശ്വാസ്യത പൂര്‍ണമായി ഇടിഞ്ഞുവെന്ന് പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമതി അംഗീകരിക്കാന്‍ രാജ്യം തയ്യാറല്ലെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ലൈസന്‍സ്രാജ് ഇല്ലാതായ ഘട്ടത്തില്‍ അഴിമതി കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ , സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതോടെ അഴിമതിയുടെ തോതും കൂടി- ജെയ്റ്റ്ലി പറഞ്ഞു.
deshabhimani 250811
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുറത്തുവന്ന വമ്പന്‍ അഴിമതികളുടെ ചുരളഴിച്ച ചര്‍ച്ച പാര്‍ലമെന്റിന്റെ ഇരുസഭയിലും കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി. പ്രതിപക്ഷ ആവശ്യത്തെ തുടര്‍ന്ന് ലോക്സഭയില്‍ നടന്ന വോട്ടെടുപ്പില്ലാത്ത അഴിമതിവിരുദ്ധ ചര്‍ച്ചയില്‍ ബൊഫോഴ്സ് അഴിമതി മുതല്‍ കൃഷ്ണ ഗോദാവരി അഴിമതിവരെ പരാമര്‍ശിക്കപ്പെട്ടു. പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശ്രമിച്ചത് ഒച്ചപ്പാടിനിടയാക്കി. ചര്‍ച്ചയ്ക്ക് തുടക്കമിട്ട ബിജെപി നേതാവ് മുരളീമനോഹര്‍ജോഷി 2ജി അഴിമതിയുമായി ബന്ധപ്പെട്ട് പിഎസിയെ പരാമര്‍ശിച്ചത് ഒച്ചപ്പാടുണ്ടാക്കി. പരാമര്‍ശങ്ങള്‍ ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളംവച്ചു. ബഹളത്തിനിടെയുണ്ടായ ചില പരാമര്‍ശങ്ങള്‍ കേട്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചിരിച്ചതും ചര്‍ച്ചയായി. ഇന്ത്യന്‍ ചരിത്രത്തിലെതന്നെ പ്രധാന ദിവസമാണിതെന്നും പ്രധാനമന്ത്രിയുടെ ചിരിയെ പരിഹസിച്ച് അംഗങ്ങള്‍ പറഞ്ഞു.
ReplyDelete