മണ്ണെണ്ണ, പാചകവാതകം, വളം എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയും പണമായി ബാങ്ക് വഴി എത്തിക്കും. തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യസുരക്ഷ പദ്ധതികളുടെയും ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായവും അംഗന്‍വാടി- ആശ ജീവനക്കാരുടെ വേതനവും ബാങ്ക് വഴി നല്‍കാനാണ് നീക്കം. കറന്‍സിനോട്ടിന്റെ ഉപയോഗം കുറയ്ക്കാന്‍ ഭാവിയില്‍ ആയിരം രൂപയ്ക്കു മേല്‍ സര്‍ക്കാരിലേക്ക് ചെല്ലേണ്ട എല്ലാ ഇടപാടുകളും ഇലക്ട്രോണിക്ക് പേയ്മെന്റ് വഴിയാക്കണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ജനങ്ങളില്‍നിന്ന് ഇ-പേയ്മെന്റ് സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. ഇതിന് സര്‍ചാര്‍ജ് പാടില്ല. കൈക്കൂലി കുറയ്ക്കാനും കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനും ഈ സംവിധാനം സഹായകമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.
deshabhimani 240212
സാമൂഹ്യസുരക്ഷ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായം ആധാര്‍ കാര്‍ഡുകളുടെ സഹായത്തോടെ ബാങ്ക്- പോസ്റ്റ്ഓഫീസ് അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള കര്‍മപദ്ധതി നന്ദന്‍ നിലേക്കനി തലവനായ ദൗത്യസംഘം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിനായി പത്തു ലക്ഷം ബിസിനസ് പ്രതിനിധികളെ നിയമിക്കണമെന്ന നിര്‍ദേശവും ധനമന്ത്രി പ്രണബ് മുഖര്‍ജിക്ക് വ്യാഴാഴ്ച സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലുണ്ട്. ബാങ്കിങ് സംവിധാനങ്ങള്‍ ഇനിയും എത്താത്ത മേഖലകളില്‍ മൈക്രോ എടിഎമ്മുകളായി പ്രവര്‍ത്തിക്കാന്‍ ബിസിനസ് പ്രതിനിധികളെ നിയമിക്കണമെന്നാണ് ആവശ്യം.
ReplyDelete