കാഞ്ഞിരമറ്റം സ്വദേശിയും ശാസ്ത്ര സാഹിത്യ പരിഷത് മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ എസ് ജി ഗോപിനാഥ് തന്റെ പുരയിടത്തിലേക്ക് വഴി നിര്‍മിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ രേഖാമൂലമായ അനുവാദത്തോടെ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് വഴി നിര്‍മിച്ചത്. നിലവിലുള്ളറോഡിന്റെ ഓടക്കുമുകളില്‍ സ്വന്തം ചെലവില്‍ സിമിന്റ് സ്ലാബ് ഇട്ടാണ് വഴി നിര്‍മിച്ചത്. ഈ വാര്‍ഡിലെ ബിജെപി കൗണ്‍സിലറുടെ അനുവാദവും ഇതിനുണ്ടായിരുന്നു. മറ്റുള്ള നിവരധിയാളുകള്‍ക്ക് പ്രയോജനപ്പെടുന്ന വഴി നിര്‍മിക്കുന്നതിനാവശ്യമായ ചെലവ് മുനിസിപ്പാലിറ്റിയില്‍ നിന്ന് വാങ്ങാമെന്നും കൗണ്‍സിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ പണികള്‍ പൂര്‍ത്തിയായതോടെ കൗസിലറുടെ നേതൃത്വത്തില്‍ ബിജെപികാര്‍ സംഘം ചേരുകയും സ്ലാബ് പൊളിച്ചുമാറ്റുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്നറിഞ്ഞ് തൊടുപുഴ പൊലീസ് എത്തി സംഘം ചേര്‍ന്നു നിന്നവരെ പിരിച്ചുവിടുകയും ചെയ്തു. രാത്രി വൈകി സ്വന്തംവീടുകളിലേക്ക് പോവുകയായിരുന്ന വിജേഷിനെയും അമലിനെയും വഴിയില്‍ തടഞ്ഞുനിര്‍ത്തിയാണ് ക്രൂരമായി കൈയ്യേറ്റം ചെയ്തത്.
കാഞ്ഞിരമറ്റം വാര്‍ഡില്‍ ബിജെപി കൗണ്‍സിലര്‍ ഇടപെട്ട് റോഡുകളുടെ പേരുകള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നം നിലനില്‍ക്കുന്നുണ്ട്. റോഡിന്റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് സിപിഐ എം നേതൃത്വത്തില്‍ പ്രചാണജാഥയയും പ്രക്ഷോഭവും നടത്തിയിരുന്നു. ഇതില്‍ പ്രകോപിരതരായ ബിജെപി, ആര്‍എസ്എസ് ക്രിമിനലുകളാണ് ആക്രമണത്തിന് പിന്നില്‍ . പ്രതികളില്‍ മൂന്ന് പേര്‍ മണക്കാട് സ്വദേശികളാണ്. ഇവര്‍ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ നേത്വത്തില്‍ നടത്തിയ ജാഥയെ ആക്രമിച്ച കേസിലെ പ്രതികളുമാണ്. ഒരു പ്രകോപനവുമില്ലാതെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദച്ച ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്ന് സിപിഐ എം തൊടുപുഴ ഏരിയാ സെക്രട്ടറി വി വി മത്തായിയും തൊടുപുഴ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി എസ് ഷാജിയും ആവശ്യപ്പെട്ടു. ആര്‍എസ്എസ്ആക്രമണത്തില്‍ പ്രതിഷേധിച്ച് കാഞ്ഞിരമറ്റത്ത് പ്രകടനം നടത്തി.
ബിജെപി ആക്രമണത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
ചൊവ്വന്നൂര്‍ : കിടങ്ങൂരില്‍ ബിജെപി ആക്രമണത്തില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കിടങ്ങൂര്‍ സ്വദേശികളായ കുഴിപറമ്പില്‍ അജീഷ് (22), അഖില്‍ (28), വടക്കൂട്ടയില്‍ സുബ്രന്റെ മകന്‍ രഞ്ജിത്ത് (21), പുതുകുളങ്ങര കേശവന്റെ മകന്‍ പ്രജീഷ് (27), കൊട്ടാരപ്പാട്ട് ജയന്റെ മകന്‍ വിഷ്ണു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 12ന് കിടങ്ങൂരിലാണ് സംഭവം. പ്രകോപനമൊന്നുമില്ലാതെ ബിജെപി സംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ കിടങ്ങൂര്‍ സ്വദേശി വടക്കൂട്ടയില്‍ ഷിംജിത്തിനെ കാണാതായത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ ദേഹമാസകലം മുറിവോടെ ശനിയാഴ്ച കണ്ടെത്തി. പരിക്കേറ്റവരെ കാണാന്‍ കുന്നംകുളം റോയല്‍ ഹോസ്പിറ്റലില്‍ എത്തിയതായിരുന്നു. ഈ സമയത്ത് ആശുപത്രി പരിസരത്ത് ഉണ്ടായിരുന്ന ബിജെപിക്കാര്‍ ഷിംജിത്തിനെ ആക്രമിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഓടിരക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണതാണെന്ന് പറയുന്നു. ഷിംജിത്തിനേയും അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
deshabimani 050212
കാഞ്ഞിരമറ്റത്ത് ആര്‍എസ്എസ് ആക്രമണത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റം സ്വദേശികളായ കിഴക്കേപറമ്പില്‍ ആര്‍ ബിജേഷ് (25), സൂര്യന്‍കുന്നേല്‍ വീട്ടില്‍ എ അമല്‍ (26) എന്നിവര്‍ക്കണ് പരിക്ക്. സാരമായി പരിക്കേറ്റ ഇവരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകാന്ത്, അരുണ്‍ , ധനേഷ്, രജീഷ്, രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
ReplyDelete