കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ നിലകൊള്ളേണ്ടത് തൊഴിലാളിവര്‍ഗത്തോടൊപ്പമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ്് ഡോ. ജി സഞ്ജീവറെഡ്ഡി. ഐഎന്‍ടിയുസി കേരള ബ്രാഞ്ചിന്റെ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി സിഐടിയുവും ബിഎംഎസുമെല്ലാം പണിമുടക്കുമ്പോള്‍ ഐഎന്‍ടിയുസിക്കുമാത്രം മാറിനില്‍ക്കാനാകില്ല. പങ്കെടുക്കാതിരുന്നാല്‍ തൊഴിലാളികള്‍ ഐഎന്‍ടിയുസി വിട്ടുപോകും. ഫെബ്രുവരി 28ലെ ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസി പങ്കെടുക്കുന്നതിന്റെ പേരില്‍ ബദല്‍ സംഘടന രൂപീകരിച്ചവരെ സഞ്ജീവറെഡ്ഡി രൂക്ഷമായി വിമര്‍ശിച്ചു.
തൊഴിലാളികള്‍ക്കുവേണ്ടിയുള്ള നിലപാട് കൈക്കൊള്ളുമ്പോള്‍ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ തെറ്റിദ്ധരിക്കുകയാണ്. കേന്ദ്ര ട്രേഡ് യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനായി താന്‍ നിയമിതനായത് യുപിഎ സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാനാണെന്നു ധരിച്ചാണ് ചിലര്‍ തനിക്കെതിരെ രംഗത്തെത്തിയത്. കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ തൊഴിലാളികള്‍ക്കുവേണ്ടിയാണ് രംഗത്തിറങ്ങേണ്ടത്. തൊഴിലാളികള്‍ക്കുവേണ്ടി നിലപാടെടുക്കുമ്പോള്‍ സര്‍ക്കാരിനെതിരാണെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ്. കരാര്‍ത്തൊഴിലിനെ ഐഎന്‍ടിയുസിക്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. പത്തും ഇരുപതും വര്‍ഷമായി ഒരു തൊഴിലാളി കരാറടിസ്ഥാനത്തില്‍ തുടരുന്നത് ആശാസ്യമല്ല- റെഡ്ഡി പറഞ്ഞു.
ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ദേശീയ പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചു. വിമര്‍ശങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രം ദേശീയ പണിമുടക്കില്‍നിന്ന് പിന്മാറേണ്ട കാര്യമില്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ആര്‍ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
deshabhimani 150212
കോണ്‍ഗ്രസ് യഥാര്‍ഥത്തില്‍ നിലകൊള്ളേണ്ടത് തൊഴിലാളിവര്‍ഗത്തോടൊപ്പമാണെന്ന് ഐഎന്‍ടിയുസി അഖിലേന്ത്യാ പ്രസിഡന്റ്് ഡോ. ജി സഞ്ജീവറെഡ്ഡി. ഐഎന്‍ടിയുസി കേരള ബ്രാഞ്ചിന്റെ വെബ്സൈറ്റ് പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ReplyDelete