750 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 300 രൂപയായിരുന്നു അപേക്ഷാഫീസ്. കാല്‍ലക്ഷത്തോളം പേര്‍ അപേക്ഷിച്ചിരുന്നു. 2011 ഡിസംബറിലാണ് അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റിന്റെ 1000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. 500 രൂപയായിരുന്നു അപേക്ഷാഫീസ്. ഈ തസ്തികയിലേക്കും പതിനായിരങ്ങളാണ് അപേക്ഷ സമര്‍പ്പിച്ചത്. ജനുവരി 22ന് നടക്കേണ്ട പരീക്ഷ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. അപേക്ഷയില്‍ ഇ-മെയില്‍ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പരീക്ഷ റദ്ദാക്കിയ വിവരം ഉദ്യോഗാര്‍ഥികളെ അധികൃതര്‍ അറിയിച്ചില്ല. ഫലത്തില്‍ ഈ രണ്ട് തസ്തികകളിലേക്കുമായി ലക്ഷങ്ങളാണ് ഉദ്യോഗാര്‍ത്ഥികളില്‍നിന്നും ബാങ്ക് തട്ടിയെടുത്തത്. മാര്‍ച്ച് 11ന് രാജ്യത്തെ 19 പൊതുമേഖലാ ബാങ്കുകളിലേക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്ഷന്‍) നടത്തുന്ന സ്പെഷ്യലിസ്റ്റ് ഓഫീസര്‍ പരീക്ഷയെ അടിസ്ഥാനമാക്കി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുമെന്നാണ് ഇപ്പോള്‍ ബാങ്ക് അധികൃതര്‍ പറയുന്നത്.
deshabhimani 110212
പൊതുമേഖലാ ബാങ്കായ സിന്‍ഡിക്കറ്റ് ബാങ്ക് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഉദ്യോഗാര്‍ഥികളെ കൊള്ളയടിക്കുന്നു. അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡവലപ്പ്മെന്റ്), അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് തസ്തികകളില്‍ റിക്രൂട്ട്മെന്റ് എന്ന പേരിലാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് 2011 ഫെബ്രുവരിയിലാണ് അപേക്ഷ ക്ഷണിച്ചത്. മെയ് 15ന് കേരളത്തില്‍ എറണാകുളം, കൊല്ലം, തിരുവനന്തപുരം കേന്ദ്രങ്ങളിലും സംസ്ഥാനത്തിനു പുറത്ത് മറ്റു പ്രധാന നഗരങ്ങളിലും പരീക്ഷ നടത്തി. സെപ്തംബര്‍ രണ്ടാംവാരത്തില്‍ കേരളത്തില്‍ കണ്ണൂരും മറ്റു സംസ്ഥാനങ്ങളിലും ഇന്റര്‍വ്യു നടത്തി. മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിച്ചില്ല. ഉദ്യോഗാര്‍ഥികള്‍ മണിപ്പാലിലെ ബാങ്ക് ആസ്ഥാനത്ത് അന്വേഷിച്ചപ്പോള്‍ പരീക്ഷ റദ്ദാക്കിയെന്നാണ് പറയുന്നത്.
ReplyDelete