Monday, February 6, 2012

വിശ്വവിമോചന സൂക്തങ്ങള്‍ക്ക് സംഗീതരൂപത്തില്‍ പുനര്‍ജന്മം

മനുഷ്യവിമോചന സമരങ്ങള്‍ക്ക് കരുത്തേകാന്‍ മഹാരഥന്മാര്‍ കുറിച്ചിട്ട വരികള്‍ക്ക് സംഗീതരൂപത്തില്‍ പുനര്‍ജന്മം. ലോകപ്രശസ്തരായ കവികളുടെയും വിപ്ലവകാരികളുടെയും കവിതകള്‍ ഉള്‍പ്പെടുത്തി മൈത്രി ഓഡിയോസ് ആണ് "സാര്‍വദേശീയഗാനങ്ങള്‍" എന്ന പേരില്‍ സിഡി പുറത്തിറക്കിയത്. രവീന്ദ്രനാഥ ടാഗോര്‍ , ബെര്‍തോള്‍ഡ് ബ്രെഹ്ത്, യൂജിന്‍ പോത്തിയര്‍ , മാര്‍ടിന്‍ നീമോളര്‍ , ചാള്‍സ്ഹോപ്പ് കേര്‍ , മാല്‍വിനാ റെയ്നോള്‍ഡ്, പീറ്റ് സീഗര്‍ , ഓട്ടോ റെനെ കാസ്റ്റിലോ, ലീ ഹെയ്സ്, ചാള്‍സ്ഹോപ്പ്കേര്‍ എന്നിവരുടെ പത്ത് കവിതകളാണ് സിഡിയിലുള്ളത്. മാധ്യമപ്രവര്‍ത്തകനും കൈരളി-പീപ്പിള്‍ ചാനലിന്റെ ന്യൂസ് ഡയറക്ടറുമായ എന്‍ പി ചന്ദ്രശേഖരന്റേതാണ് പരിഭാഷ.

"പണിയെടുക്കുവോരേ, പാടുപെടുന്നോരെ, കൊടി പിടിക്ക, ചെങ്കൊടി, വലിയചേരി നമ്മുടെ, ഉലകമിന്നു നമ്മുടെ മനുജരായ നമ്മുടെ"... എന്നു തുടങ്ങുന്ന സാര്‍വദേശീയ കമ്യൂണിസ്റ്റ് ഗാനവും സിഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാടക-സിനിമാ രചയിതാവും സംഗീതജ്ഞനുമായ പായിപ്പാട് രാജുവിന്റേതാണ് ഈണം. പന്തളം ബാലന്‍ , ജി ശ്രീറാം, ബി അരുന്ധതി, രാംദാസ്, സൂരജ്, മോനികൃഷ്ണ, ചാന്ദിനി ചേന്നനാട് എന്നിവര്‍ ആലപിച്ചു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് വിജെടി ഹാളില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സിഡി പ്രകാശനംചെയ്തു.

deshabhimani 060212

1 comment:

  1. മനുഷ്യവിമോചന സമരങ്ങള്‍ക്ക് കരുത്തേകാന്‍ മഹാരഥന്മാര്‍ കുറിച്ചിട്ട വരികള്‍ക്ക് സംഗീതരൂപത്തില്‍ പുനര്‍ജന്മം. ലോകപ്രശസ്തരായ കവികളുടെയും വിപ്ലവകാരികളുടെയും കവിതകള്‍ ഉള്‍പ്പെടുത്തി മൈത്രി ഓഡിയോസ് ആണ് "സാര്‍വദേശീയഗാനങ്ങള്‍" എന്ന പേരില്‍ സിഡി പുറത്തിറക്കിയത്. രവീന്ദ്രനാഥ ടാഗോര്‍ , ബെര്‍തോള്‍ഡ് ബ്രെഹ്ത്, യൂജിന്‍ പോത്തിയര്‍ , മാര്‍ടിന്‍ നീമോളര്‍ , ചാള്‍സ്ഹോപ്പ് കേര്‍ , മാല്‍വിനാ റെയ്നോള്‍ഡ്, പീറ്റ് സീഗര്‍ , ഓട്ടോ റെനെ കാസ്റ്റിലോ, ലീ ഹെയ്സ്, ചാള്‍സ്ഹോപ്പ്കേര്‍ എന്നിവരുടെ പത്ത് കവിതകളാണ് സിഡിയിലുള്ളത്. മാധ്യമപ്രവര്‍ത്തകനും കൈരളി-പീപ്പിള്‍ ചാനലിന്റെ ന്യൂസ് ഡയറക്ടറുമായ എന്‍ പി ചന്ദ്രശേഖരന്റേതാണ് പരിഭാഷ.

    ReplyDelete