വിപ്ലവപ്രസ്ഥാനത്തിന്റെ അജയ്യമായ കരുത്തും സംഘടനാ ശേഷിയും വിളംബരംചെയ്ത് സിപിഐ എം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച വൈകിട്ട് പതാക ഉയര്‍ന്നു. 20ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ വൈകീട്ട് 6.50ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി. പാര്‍ട്ടിയുടെ പ്രമുഖരായ നേതാക്കല്ലൊം പൊതുസമ്മേളന വേദിയായ ബാലാനന്ദന്‍ നഗരിയില്‍ സന്നിഹിതരായിരുന്നു.
സമ്മേളന നഗരിയിലുയര്‍ത്താനുള്ള കൊടി ഇ പി ജയരാജനില്‍ നിന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഏറ്റുവാങ്ങി. ദീപശിഖ ആനാവൂര്‍ നാഗപ്പനില്‍ നിന്ന് പി കെ ഗുരുദാസനും കൊടിമരം എം എ ബേബിയില്‍ നിന്ന് പി കരുണാകരനും ഏറ്റുവാങ്ങി. വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളിലൂടെ ഇതിനകം ചരിത്രത്തില്‍ ഇടംപിടിച്ച സമ്മേളനത്തിന്റെ പതാക ഉയര്‍ത്തല്‍ ചടങ്ങ് ബഹുജന പിന്തുണകൊണ്ട് ശ്രദ്ധേയമായി.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ജില്ലയില്‍ കടന്ന പതാക-കൊടിമര ജാഥകളും തിങ്കളാഴ്ച ജില്ലയില്‍നിന്ന് ആരംഭിച്ച ദീപശിഖാറാലിയും കേശവദാസപുരത്ത് സംഗമിച്ച് മഹാപ്രവാഹമായി നഗരത്തില്‍ പ്രവേശിച്ചു. കയ്യൂരില്‍നിന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തില്‍ ആരംഭിച്ച പതാക ജാഥയ്ക്കും വയലാറില്‍നിന്ന് കേന്ദ്ര കമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന കൊടിമരജാഥയ്ക്കും തലസ്ഥാന നഗരിയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവേശോജ്ജ്വലമായ സ്വീകരമാണ് ലഭിച്ചത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിളിച്ചോതുന്നതായിരുന്നു സ്വീകരകേന്ദ്രങ്ങളില്‍ അണിനിരന്ന ജനപ്രവാഹം.
പ്രധാന ദീപശിഖ കാട്ടായിക്കോണം വി ശ്രീധര്‍ സ്മൃതിമണ്ഡപത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് പര്യടനം തുടങ്ങി. രക്തസാക്ഷികളുടെയും മണ്‍മറഞ്ഞ നേതാക്കളുടെയും സ്മൃതി മണ്ഡപങ്ങളില്‍നിന്നായി 13 ഉപ ദീപശിഖകളും സമ്മേളന നഗറിലെത്തി. ചൊവ്വാഴ്ച തുടങ്ങുന്ന പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, സീതാറാം യെച്ചൂരി, കെ വരദരാജന്‍ , വൃന്ദ കാരാട്ട് എന്നിവരും സംബന്ധിക്കും. സംസ്ഥാനത്തെ 3,70,000 അംഗങ്ങളെ പ്രതിനിധാനംചെയ്ത് സംസ്ഥാന കമ്മിറ്റി അംഗങ്ങളടക്കം 565 പേര്‍ നാലു ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.
deshabhimani news

ReplyDelete