ചരിത്രത്തില്‍ രക്തസാക്ഷിത്വം വരിച്ച മഹാത്മാക്കളെയെല്ലാം സിപിഐ എം സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തില്‍ മഹാനായ യേശുവിന്റെ പടവുമുണ്ട്. യഹൂദരെ അടിമത്തത്തില്‍നിന്ന് മോചിപ്പിച്ച സാമൂഹ്യ പരിഷ്കര്‍ത്താവായും ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ മത നേതൃത്വത്തിന്റെ പിന്തുണയോടെ റോമ ഭരണകൂടം യേശുവിനെ കുരിശിലേറ്റി കൊലപ്പെടുത്തിയതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിലേതാണ് യേശുവിനെ അവഹേളിക്കുന്ന ഭാഗമെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കണം.
"ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളി വര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും സാദൃശ്യമുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനം പോലെ ക്രിസ്തുമതവും മര്‍ദിത ജനവിഭാഗങ്ങളുടെ പ്രസ്ഥാനമായിരുന്നു"- സിപിഐ എം താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിന് യേശുവിനെ ഉപയോഗിക്കുന്നുവെന്ന വാദം പൊളിക്കുന്നതാണ് കമ്യൂണിസ്റ്റ് ആചാര്യനായ എംഗല്‍സിന്റെ ക്രിസ്തുമതത്തെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ .
കേവല യുക്തിവാദികളില്‍നിന്ന് വ്യത്യസ്തമായി മതങ്ങളെ അന്ധമായി എതിര്‍ക്കുന്നതിനു പകരം അതിനെ ചരിത്രപരമായി പരിശോധിക്കുകയും മതങ്ങള്‍ ഗുണപരമായി നിര്‍വഹിച്ച കടമകളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് മാര്‍ക്സിസ്റ്റ് സമീപനം. എന്നാല്‍ പുരോഹിതന്മാരില്‍ ചിലര്‍ മതത്തിന്റെ ആദ്യകാല നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കത്തോലിക്കസഭയിലെ ഒരു വിഭാഗം പുരോഹിതര്‍ യുഡിഎഫിന് വോട്ട് ചെയ്യിക്കുന്നതിന് ഇടയലേഖനമിറക്കിയപ്പോള്‍ പാര്‍ടി ശക്തമായി എതിര്‍ത്തത്. സമൂഹത്തില്‍ മൂല്യച്യുതി ഉണ്ടാവുമ്പോഴാണ് ഇടയലേഖനമിറക്കിയതെന്നാണ് സഭാനേതൃത്വം ഇതിന് പറഞ്ഞ ന്യായം. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ പ്രതിക്കൂട്ടിലായ കേന്ദ്രഭരണത്തിനെതിരെ എന്തുകൊണ്ട് ഈ മൂല്യബോധം ഉണരുന്നില്ല.
സിപിഐ എം ഉയര്‍ത്തിപ്പിടിക്കുന്നത് മതനിരപേക്ഷ രാഷ്ട്രീയമാണ്. മതത്തെ ദുരുപയോഗം ചെയ്യുന്ന ശക്തികള്‍ക്കെതിരെ നാനാതരം വിശ്വാസികളും ഒന്നിക്കേണ്ട കാലഘട്ടമാണിത്. അത്തരം യോജിപ്പിന് വിഘാതമാവുന്ന നിലയില്‍ കോണ്‍ഗ്രസിന്റെ കോടാലിക്കൈകളായി ഒരു വിഭാഗം പുരോഹിതര്‍ മാറുന്നതിനെതിരെ ചിന്താശീലരായ പുരോഹിതരും വിശ്വാസികളും പ്രതികരിക്കണമെന്നും ജയരാജന്‍ അഭ്യര്‍ഥിച്ചു.
യേശു ആരുടേയും സ്വകാര്യസ്വത്തല്ല: പി ശ്രീരാമകൃഷ്ണന്‍
ഗുരുവായൂര്‍ : യേശുക്രിസ്തു ഏതെങ്കിലും ചിലരുടെ സ്വകാര്യസ്വത്തല്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. ഗുരുവായൂരില്‍ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഐടി പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യേശുവിന്റെ ചിത്രം സിപിഐ എമ്മിന്റെ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബഹളം ഉണ്ടാക്കുന്നവര്‍ ചരിത്രത്തെ അറിയാത്തവരാണ്. മാനവികമായ ഒന്നിനും മാര്‍ക്സിസം എതിരല്ല. മനുഷ്യനന്മയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന ഘട്ടത്തില്‍ മതത്തിനെതിരാകാന്‍ മാര്‍ക്സിസത്തിനാവില്ല. ആത്മീയതയെ മനുഷ്യസ്നേഹാധിഷ്ഠിതമായി ഉപയോഗിച്ച ചരിത്രമാണ് നമുക്കുള്ളത്. ലോകം കണ്ട വലിയ മനുഷ്യവിമോചനപ്പോരാളിയാണ് യേശുക്രിസ്തുവെന്ന് ആദ്യം പറഞ്ഞത് വിമോചന ദൈവശാസ്ത്രത്തിന്റെ പ്രചാരകരായ പുരോഹിതന്മാര്‍തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതികമേഖലയിലെ വളര്‍ച്ച ചിലര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നാണ് മൂലധനശക്തികള്‍ പറയുന്നത്. വിവരസാങ്കേതികരംഗത്തെ അപാരമായ ആശയവിനിമയസാധ്യതയാണ് ഇപ്പോള്‍ ലോകത്ത് നടക്കുന്ന പോരാട്ടങ്ങള്‍ക്കെല്ലാം പ്രചോദനമാകുന്നത്. അതുകൊണ്ടാണ് ഈ മേഖലയിലെ ജനകീയ ഇടപെടലുകള്‍ക്ക് തടയിടാന്‍ അധികാരകേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഡിവൈഎഫ്ഐ വിദ്യാഭ്യാസ സബ്കമ്മിറ്റി കണ്‍വീനര്‍ കെ എം വാസുദേവന്‍ അധ്യക്ഷനായി. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, ജില്ലാ സെക്രട്ടറി സി സുമേഷ്, ഗുരുവായൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, കെ ബി ഷിബു എന്നിവര്‍ സംസാരിച്ചു. ആദ്യ സെഷനില്‍ എ ഡി ജയന്‍ വിഷയം അവതരിപ്പിച്ചു. കെ ബി ഷിബു മോഡറേറ്ററായി. ഞായറാഴ്ച സൈബര്‍ സ്പേസിലെ സമരങ്ങള്‍ , സൈബര്‍ കുറ്റകൃത്യങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും.
മാര്‍ പൗവ്വത്തിലിന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യംവച്ച്: ഇ പി
ചങ്ങനാശേരി: സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തിരുവന്തപുരത്തെ പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം വച്ചതിനെതിരെ ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍ നടത്തിയ പരാമര്‍ശം രാഷ്ട്രീയ അജന്‍ഡ ലക്ഷ്യം വച്ചാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. ക്രിസ്തുവിനെ കുറിച്ച് നല്ലത് പറഞ്ഞാലും വിവാദമാക്കുന്നത് ശരിയല്ല. രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടാലെ ക്രൈസ്തവ വിശ്വാസികളടക്കം എല്ലാ മതവിശ്വാസികള്‍ക്കും രക്ഷയുള്ളൂവെന്നത് അനിഷേധ്യമായ സത്യമാണ്. അതാണ് ഒറീസയലിടക്കം രാജ്യം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന പതാക ജാഥയ്ക്ക് ചങ്ങനാശേരിയില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
deshabhimani 050212
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ ചരിത്ര-ചിത്ര പ്രദര്‍ശനത്തിന്റെ പേരില്‍ ക്രിസ്തീയ വിശ്വാസികളെ തെരുവിലിറക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യേശുക്രിസ്തുവിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരു പുരോഹിതന്റെ മുന്‍കൈയില്‍ കണ്ണൂരില്‍ പ്രകടനം നടത്തിയത്. കത്തോലിക്ക യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇതേ ആക്ഷേപം ഉന്നയിച്ച് കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തല വാര്‍ത്താസമ്മേളനം നടത്തിയതിനെ തുടര്‍ന്നാണ് പ്രകടനം. ക്രിസ്തീയ വിശ്വാസികളുടെ സ്വാഭാവിക പ്രതികരണമല്ല, മതപുരോഹിതന്മാരില്‍ ചിലരുടെ മാര്‍ക്സിസ്റ്റ് വിരോധവും കോണ്‍ഗ്രസ് വിധേയത്വമാണ് പ്രകടനത്തിനു പിന്നില്‍
ReplyDeleteയേശുവിന്റെ നയങ്ങള്‍ കമ്യൂണിസ്റ്റ് കാഴ്ചപ്പാടാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പറഞ്ഞു. മുതലാളിത്ത കാഴ്ചപ്പാടുള്ളവര്‍ക്കു മാത്രമേ അത്് കാണാതിരിക്കാനാവൂ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പതാകജാഥയ്ക്ക് സ്വീകരണം നല്‍കി തിരുവല്ലയിലും പന്തളത്തും അടൂരും നടന്ന പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണികിടക്കുന്നവനെയും യാതന അനുഭവിക്കുന്നവനെയും കൈപിടിച്ചുയര്‍ത്താന്‍ മുന്നോട്ടുവന്ന, ഏറ്റവും വിശ്വാസ്യതയാര്‍ജ്ജിച്ച മതമാണ് ക്രിസ്തുമതം. സിപിഐ എം സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശം നല്‍കുന്ന ഭാഗമുണ്ട്. യേശുവിനെക്കുറിച്ച് നല്ലതുപറഞ്ഞാല്‍ എന്തിനാണ് പൗവ്വത്തില്‍ തിരുമേനി വിഷമിക്കുന്നത്. മാര്‍ ക്രിസോസ്റ്റം തിരുമേനി അതേക്കുറിച്ച് വിലപ്പെട്ട അഭിപ്രായം പറഞ്ഞു. മാര്‍ ക്രിസോസ്റ്റം ക്രിസ്തീയ പുരോഹിതന്റെ കാഴ്ചപ്പാടില്‍ ലോകത്തെ വീക്ഷിച്ച് ശരിയായ നിര്‍ദേശമാണ് മുന്നോട്ടുവച്ചത്. എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടി ചിന്തിക്കുന്ന പുരോഹിതനാണ് മാര്‍ ക്രിസോസ്റ്റം. അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ മുന്നില്‍ പ്രവാചകനായി വന്നയാളാണ് മുഹമ്മദ് നബി. നബിയുടെ സന്ദേശങ്ങളുമായി ഏറ്റവും യോജിച്ചുനില്‍ക്കുന്നതാണ് കമ്മ്യൂണിസം. കേരളത്തിലെ മതസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും അടിസ്ഥാനം കമ്യൂണിസ്റ്റ് കാഴ്ചപ്പാടാണ്. സിപിഐ എം ഇല്ലായിരുന്നെങ്കില്‍ ഇവിടെ വര്‍ഗീയതയും കലാപങ്ങളും അരങ്ങേറുമായിരുന്നു. ശരിയായ മതവിശ്വാസികളും ശരിയായ ഗാന്ധിയന്മാരും പാര്‍ടിക്കുപിന്നില്‍ അണിനിരക്കണം- ഇ പി ജയരാജന്‍ പറഞ്ഞു.
ReplyDelete