Friday, February 3, 2012

ആശുപത്രികള്‍ക്ക് എതിരെ കടുത്ത നടപടി വേണം: വി എസ്

നേഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും 2009ല്‍ വിജ്ഞാപനംചെയ്തതോതില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടയുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മിക്കവാറും എല്ലാ സ്വകാര്യ ആശുപത്രികളിലും നേഴ്സുമാര്‍ സമരപാതയിലാണ്. ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ച അമൃത ഉള്‍പ്പെടെയുള്ള വന്‍കിട ആശുപത്രികളിലെ നേഴ്സുമാര്‍ വ്യവസ്ഥകള്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്ന് വീണ്ടും സമരത്തിലാണ്. ആവശ്യങ്ങള്‍ അനുവദിക്കാതെ ഭീഷണിയും മര്‍ദനനയവും അവലംബിക്കുകയാണ് മാനേജ്മെന്റുകള്‍ . നേഴ്സുമാരും നേഴ്സിങ് അസിസ്റ്റന്റുമാരുമെല്ലാം അടിമകളാണെന്നാണ് പല മാനേജ്മെന്റുകളും കണക്കാക്കുന്നത്. ഏതു തൊഴില്‍മേഖലയെക്കാളും കുറഞ്ഞ വേതനമാണ് സ്വകാര്യ ആശുപത്രികളിലുള്ളത്. നേഴ്സുമാരുടെ സമരത്തോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം. 2009ലെ സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച് സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് തൊഴില്‍വകുപ്പ് ഉറപ്പുവരുത്തണം. അതിനു തയ്യാറാകാത്ത ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. മിനിമം വേതനംപോലും നല്‍കാതെ ജീവനക്കാരെയും നേഴ്സുമാരെയും ചൂഷണംചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ പരിഷ്കൃത കേരളത്തിന് അപമാനമാണെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 030212

1 comment:

  1. നേഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും 2009ല്‍ വിജ്ഞാപനംചെയ്തതോതില്‍ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം തടയുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

    ReplyDelete