കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നഴ്സുമാര്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. അംഗീകൃതമായ തൊഴില്‍ നിയമങ്ങളുടേയും വ്യവസ്ഥകളുടേയും നഗ്നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്സുമാര്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്.
2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതിന് സ്വകാര്യ ആശുപത്രികളും തയ്യാറാവുന്നില്ല. ദിവസത്തില്‍ 12 മണിക്കൂറും മാസത്തില്‍ 28 മുതല്‍ 30 ദിവസം വരേയും ജോലി ചെയ്യേണ്ട സാഹചര്യമാണ് പലയിടങ്ങളിലും ഉള്ളത്. ഇത്തരത്തില്‍ ജോലി ചെയ്യുന്നതിനും നിര്‍ബന്ധിതമാക്കുന്ന വിധത്തില്‍ ജോലിക്ക് പ്രവേശിക്കുന്ന അവസരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വെക്കുകയും രണ്ട് വര്‍ഷത്തേയ്ക്ക് ജോലി ചെയ്യാമെന്ന് ഉറപ്പുവരുത്തികൊണ്ട് ബോണ്ടില്‍ ഒപ്പിടിവിക്കുകയും ചെയ്യുന്ന രീതിയും പലയിടത്തും നിലവിലുണ്ട്. മലയാളികളായ 11 ലക്ഷം നഴ്സുമാരില്‍ 9 ലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നഴ്സുമാര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ജനാധിപത്യകേരളം മുന്നോട്ട് വരേണ്ടതുണ്ടെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് അവരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. നഴ്സുമാര്‍ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചുവരികയാണ്. അംഗീകൃതമായ തൊഴില്‍ നിയമങ്ങളുടേയും വ്യവസ്ഥകളുടേയും നഗ്നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്സുമാര്‍ സമരരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുന്നത്.
ReplyDeleteof course they should... when party started a college, how did you give admission to kids? yea... pure merit right!
ReplyDelete