പാമൊലിന്‍ കേസില്‍ 1999 നവംബര്‍ 23ന് പ്രതികള്‍ക്ക് നല്കിയ കുറ്റപത്രത്തിന് വിരുദ്ധമായ നിഗമനങ്ങളാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാമൊലിന്‍ ഇറക്കുമതിതീരുമാനം സര്‍ക്കാര്‍നയത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ , ഇറക്കുമതി നയപരമായ തീരുമാനമായിരുന്നില്ലെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ വിവിധ ഘട്ടങ്ങളിലായി മൂന്നുതവണ സുപ്രീംകോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും നയപരമായ തീരുമാനമായിരുന്നുവെന്ന് അവകാശപ്പെട്ടിട്ടില്ല തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ 38-ാംപേജില്‍ ക്യാബിനറ്റ് നോട്ടിലുള്ള എല്ലാ സംഗതികളും കണക്കിലെടുത്തതിനുശേഷമാണ് ഇറക്കുമതിതീരുമാനമെന്ന് പറയുന്നു. പക്ഷേ, ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ മൊഴി.
ഇറക്കുമതിക്ക് തയ്യാറായ മറ്റു കമ്പനികളെ ഒഴിവാക്കിയത് ഗൂഢാലോചനയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ടിലെ 49-ാംപേജില്‍ ഇത് നിഷേധിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടതെന്നും മന്ത്രി അവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നുമാണ് വാദം. സ്റ്റോര്‍ പര്‍ച്ചേസ് ചട്ടം പാലിച്ചില്ലെന്ന് കുറ്റപത്രത്തിലുണ്ട്. അന്വേഷണറിപ്പോര്‍ട്ടിലെ 51-ാംപേജില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുന്നത് പ്രായോഗികമല്ലെന്നാണ് പറയുന്നത്. 53-ാംപേജില്‍ മന്ത്രിസഭയ്ക്ക് ഇത്തരം ചട്ടങ്ങള്‍ മറികടക്കാന്‍ അവകാശമുണ്ടെന്നാണ് വാദം. 56, 57 പേജുകളില്‍ വിജിലന്‍സ് ജഡ്ജി അന്വേഷിക്കാന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന് പറ്റിയ പിശകാണെന്നാണ് വിജിലന്‍സ് എസ്പിയുടെ വാദം.
വിജിലന്‍സ് ജഡ്ജിയുടെ ഉത്തരവിനെ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാന്‍ അവകാശമില്ല. വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് നീക്കാന്‍ ഉയര്‍ന്ന കോടതിയെ സമീപിക്കുകയാണ് വേണ്ടത്. ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് കേസ്തന്നെ ഇല്ലാതാക്കുന്നതിനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തിയിരിക്കുന്നത്. ഗൂഢാലോചന, സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ചുമത്തിയിരുന്നു. വിജിലന്‍സ് ഇപ്പോള്‍ നല്കിയ റിപ്പോര്‍ട്ടില്‍ അതിന് കടകവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് അംഗീകരിച്ചാല്‍ ആദ്യം നല്കിയ കുറ്റപത്രംതന്നെ അപ്രസക്തമാകും.
deshabhimani 170212
പാമൊലിന്‍ കേസില്‍ 1999 നവംബര്‍ 23ന് പ്രതികള്‍ക്ക് നല്കിയ കുറ്റപത്രത്തിന് വിരുദ്ധമായ നിഗമനങ്ങളാണ് വിജിലന്‍സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പാമൊലിന്‍ ഇറക്കുമതിതീരുമാനം സര്‍ക്കാര്‍നയത്തിന്റെ ഭാഗമായിരുന്നുവെന്നാണ് വിജിലന്‍സ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ , ഇറക്കുമതി നയപരമായ തീരുമാനമായിരുന്നില്ലെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ വിവിധ ഘട്ടങ്ങളിലായി മൂന്നുതവണ സുപ്രീംകോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരനും നയപരമായ തീരുമാനമായിരുന്നുവെന്ന് അവകാശപ്പെട്ടിട്ടില്ല തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ 38-ാംപേജില്‍ ക്യാബിനറ്റ് നോട്ടിലുള്ള എല്ലാ സംഗതികളും കണക്കിലെടുത്തതിനുശേഷമാണ് ഇറക്കുമതിതീരുമാനമെന്ന് പറയുന്നു. പക്ഷേ, ഇതുസംബന്ധിച്ച് ഒരു ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് മുന്‍മന്ത്രി ടി എച്ച് മുസ്തഫയുടെ മൊഴി
ReplyDelete