നേതാക്കളുടെ പരസ്യപ്രസ്താവന വിലക്കിയതായി ചെന്നിത്തല
കോഴിക്കോട്: പാര്‍ട്ടി ഘടകത്തില്‍ നടത്തേണ്ട അഭിപ്രായ പ്രകടനങ്ങള്‍ നേതാക്കള്‍ പൊതുജനമധ്യത്തില്‍ നടത്തുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഇത്തരം പരസ്യപ്രസ്താവനകള്‍ കര്‍ശനമായി വിലക്കിയതായും അദ്ദേഹം പറഞ്ഞു. വിലക്ക് ലംഘിച്ച് നേതാക്കള്‍ പരസ്യപ്രസ്താവന തുടര്‍ന്നാല്‍ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കും. അടുത്ത ദിവസങ്ങളിലുണ്ടായ നേതാക്കളുടെ പ്രസ്താവനകള്‍ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കി. തുടര്‍ന്നങ്ങോട്ട് ഒരു തരത്തിലുള്ള പരസ്യപ്രസ്താവനകളും കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുണ്ടാകില്ലെന്ന് ചെന്നിത്തല ഉറപ്പ് നല്‍കി.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ പോസ്റ്റര്‍ വിഷയവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് നൂറുശതമാനവും ശരിയാണ്. നിലവിലെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം. കണ്ണൂരില്‍ പൊലീസ് പൊതുപ്രവര്‍ത്തകരോട് മാന്യമായല്ല പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. വക്കം കമ്മറ്റി റിപ്പോര്‍ട്ട് താമസിയാതെ നടപ്പാക്കും. കെപിസിസി പുനസംഘടന അടഞ്ഞ അധ്യായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അനുകൂല മുദ്രാവാക്യങ്ങള്‍ക്ക് വിലക്കില്ലെന്ന് ചെന്നിത്തല
കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകളോ പ്രകടനമോ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പ്രകടനം കെപിസിസി തീരുമാനം അറിയാത്തതു കൊണ്ടാവാം. അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും പരിധിക്കപ്പുറത്തേക്ക് പോയാല്‍ പാര്‍ട്ടി ഇടപെടും.
തിരുവനന്തപുരത്ത് സുധാകരന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതില്‍ തെറ്റില്ല. എതിരായി വിളിച്ചാല്‍ മാത്രമേ കുഴപ്പമുള്ളു. കണ്ണൂര്‍ സംഭവം അടഞ്ഞ അധ്യായമാണ്. വക്കം കമ്മറ്റി റിപ്പോര്‍ട്ട് പരിശോധിച്ച് പാര്‍ട്ടിക്ക് ഗുണകരമായവ നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് സംഘടനാസമ്മേളനങ്ങളില്‍ രാഷ്ട്രീയപ്രമേയവും
സാമ്പത്തിക-സംഘടനാപ്രമേയങ്ങളും അവതരിപ്പിക്കും. ഇതിനായി കമ്മറ്റികള്‍ രൂപീകരിച്ചു. സമ്പുര്‍ണ്ണസംസ്ഥാനസമ്മേളനം തിരുവനന്തപുരത്ത് നടക്കും. ഭരണവും പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുപോകുന്നതിന് കമ്മറ്റി രൂപീകരിച്ചു.
ബോര്‍ഡ്-കോര്‍പറേഷന്‍ ഭാരവാഹികളെ അടുത്ത ദിവസം പ്രഖ്യാപിക്കും. മുന്‍കൃഷി മന്ത്രി സിറിയക്ജോണ്‍ ചെയര്‍മാനായ ഉപസമിതി കുട്ടനാട് പാക്കേജിനെക്കുറിച്ച് പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. സിപിഐ എം മതവികാരം വ്രണപ്പെടുത്തുകയാണെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളന പ്രദര്‍ശനത്തില്‍ യേശു ക്രിസ്തുവിന്റെ ചിത്രം വച്ചതിനെ പരാമര്‍ശിച്ച് ചെന്നിത്തല പറഞ്ഞു.
ആരെങ്കിലും പറയുന്ന പോലെയല്ല സ്ഥലംമാറ്റമെന്ന് മുഖ്യമന്ത്രി
പൊലീസിലെ സ്ഥലംമാറ്റം തീരുമാനിക്കുന്നത് പൊലീസ് അസോസിയേഷനല്ലെന്ന് മുഖ്യമന്ത്രി. ആരെങ്കിലും പറയുന്നതുപോലെയല്ല സ്ഥലംമാറ്റം; അതിന് വ്യക്തമായ മാനദണ്ഡമുണ്ടെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. ട്രെയിന്‍ യാത്രക്കിടെ കൊല്ലപ്പെട്ട സൗമ്യയുടെ സഹോദരന് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. റെയില്‍വേ ജോലി നല്‍കാത്ത സാഹചര്യത്തിലാണിത്്. ടേബിള്‍ ടെന്നീസ് ലോകകപ്പ് ജേത്രി മരിയ റോണിക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ പാരിതോഷികം നല്‍കും. ആകാശനഗരം പദ്ധതിക്ക് തത്വത്തിലുള്ള അനുമതിയാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മറ്റ് അനുമതികള്‍ അവര്‍ നേടിയാല്‍ തുടര്‍നടപടി എടുക്കും. കോഴിക്കോട്, കൊച്ചി മാലിന്യ പ്ലാന്റുകള്‍ ആധുനീകരിക്കും. വിളപ്പില്‍ശാലയുടെ കാര്യത്തില്‍ തീരുമാനമായില്ല. ആശുപത്രികള്‍ക്കു നേരെയുള്ള അക്രമം തടയുന്നതിനും കാര്‍ഷിക കടാശ്വാസ കമീഷന്‍ ഭേദഗതിക്കും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചു
deshabhimani news
കോണ്‍ഗ്രസില്‍ പരസ്യ പ്രസ്താവനകളോ പ്രകടനമോ ഉണ്ടായാല്‍ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന പ്രകടനം കെപിസിസി തീരുമാനം അറിയാത്തതു കൊണ്ടാവാം. അഭിപ്രായസ്വാതന്ത്ര്യമുണ്ടെങ്കിലും പരിധിക്കപ്പുറത്തേക്ക് പോയാല്‍ പാര്‍ട്ടി ഇടപെടും.
ReplyDeleteതിരുവനന്തപുരത്ത് സുധാകരന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതില്‍ തെറ്റില്ല. എതിരായി വിളിച്ചാല്‍ മാത്രമേ കുഴപ്പമുള്ളു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരസ്യമായി വെല്ലുവിളിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുധാകരന്‍ എംപി വെള്ളിയാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലും വെല്ലുവിളി ആവര്‍ത്തിച്ചു. ഇന്ദിരാഭവനില്‍ എത്തിയ സുധാകരന്‍ അനുയായികളെക്കൊണ്ട് സ്വീകരണം ഏര്‍പ്പാടാക്കിയാണ് നേതൃത്വത്തെ ഞെട്ടിച്ചത്. കെ സുധാകരന്‍ ഇന്ദിരാഭവന് മുന്നില്‍ കാറില്‍നിന്ന് ഇറങ്ങുമ്പോഴേക്കും അനുയായികള്‍ മുദ്രാവാക്യംവിളി തുടങ്ങി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഹാരമണിയിച്ച് സ്വീകരിച്ചു. കണ്ണൂരിലെ പ്രത്യേക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സുധാകരന് സ്വീകരണം ഏര്‍പ്പാടാക്കിയത്. കെ സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് പൂര്‍ണകായചിത്രങ്ങള്‍ അടങ്ങിയ കൂറ്റന്‍ ബോര്‍ഡ് ഇന്ദിരാഭവനില്‍നിന്ന് കാണാന്‍ പാകത്തില്‍ റോഡില്‍നിന്ന് പുറംതിരിച്ച് സ്ഥാപിച്ചു. യോഗം കഴിഞ്ഞശേഷം ചിലര്‍ വന്ന് ഈ ബോര്‍ഡ് എടുത്തുമാറ്റി. കെപിസിസി പ്രസിഡന്റ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷവും സുധാകരനെതിരെ കണ്ണൂരില്‍ എ വിഭാഗം സുധാകരനെതിരെ പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിന്റെ പ്രതികരണമായി അനുയായികള്‍ ഒരുക്കിയ സ്വീകരണം "ഏറ്റുവാങ്ങി" വിജയഭാവത്തിലാണ് സുധാകരന്‍ കെപിസിസി ഭാരവാഹി യോഗഹാളിലേക്ക് കയറിയത്. അവിടെയും ഐ വിഭാഗം സുധാകരനെ കൈകൊടുത്ത് സ്വീകരിച്ചു. മുഖ്യമന്ത്രിക്കെതിരെ താനൊന്നും പറഞ്ഞില്ലെന്ന് യോഗത്തില്‍ കെ സുധാകരന്‍ അവകാശപ്പെട്ടു. ഇതിനിടയില്‍ അജയ് തറയില്‍ എം എം ഹസ്സനെതിരെ തിരിഞ്ഞു. ഹസ്സനെ പാര്‍ടിക്കാര്യം പറയാന്‍ മാത്രമാണ് വക്താവാക്കിയത്. വ്യക്തികള്‍ക്കെതിരെ പറയാനല്ല. വയലാര്‍ രവിയെ വിമര്‍ശിക്കാന്‍ ഹസ്സന്‍ വളര്‍ന്നിട്ടില്ലെന്നും അജയ് തറയില്‍ പറഞ്ഞു. ഇതിനിടയില്‍ ചെന്നിത്തല ഇടപെട്ട് തര്‍ക്കം അവസാനിപ്പിച്ചതായും അതേക്കുറിച്ച് ചര്‍ച്ചയില്ലെന്നും പറഞ്ഞു. കണ്ണൂര്‍ വിവാദം അവസാനിപ്പിച്ചു. മേലില്‍ വിവാദം ഉണ്ടാക്കിയാല്‍ കര്‍ശന നടപടി എടുക്കാനാണ് തീരുമാനമെന്നും ചെന്നിത്തല പറഞ്ഞു.
ReplyDelete