Friday, February 3, 2012

ഗവര്‍ണറോട് അനാദരവ്: സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വി എസ്

ദുഖാചരണം തീരും മുന്‍പ് സര്‍ക്കാര്‍ പരിപാടി ഗവര്‍ണ്ണറോട്  അനാദരവ്

അന്തരിച്ച ഗവര്‍ണ്ണര്‍ എംഒഎച്ച് ഫാറൂഖിനോട് സര്‍ക്കാര്‍ അനാദരവ് കാട്ടിയതായി വിമര്‍ശനം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുഖാചരണം തീരും മുന്‍പ് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ പരിപാടികളിലും പൊതുപരിപാടികളിലും സംബന്ധിച്ചു. ഇത് അദ്ദേഹത്തോട് കാട്ടിയ കടുത്ത അനാദരവായി വിലയിരുത്തപ്പെടുന്നു. ഭരണഘടനാസ്ഥാപനമായ ഗവര്‍ണ്ണര്‍ പദവിയോടും അദ്ദേഹത്തോട് വ്യക്തിപരമായും കാട്ടിയ ആക്ഷേപമായും വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ 27 മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍ക്കാര്‍ ഔദ്യോഗികദുഖാചരണം പ്രഖ്യാപിച്ചിരുന്നത്. സര്‍ക്കാര്‍ പരിപാടികളെല്ലാം മാറ്റിവെച്ചു. രാഷ്ട്രപതാക പകുതി താഴ്ത്തിക്കെട്ടിയ നിലയിലാണ്. അതിനിടെയിലാണ് സ്വയം സംരംഭകത്വമിഷന്റെ ഉദ്ഘാടനം ആഘോഷപൂര്‍വ്വം കൊണ്ടാടിയത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവര്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഔദ്യോഗികദുഖാചരണം ചൊവ്വാഴ്ച വരെയുള്ളുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മാധ്യമങ്ങളെ അറിയിച്ചത്. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ത്താക്കുറിപ്പിറക്കുകയായിരുന്നു. രാജ്ഭവനിലും സെക്രട്ടറിയറ്റിലും താഴ്ത്തിക്കെട്ടിയിരുന്ന ദേശീയപതാക ഉയര്‍ത്തിയിട്ടില്ല.

ഗവര്‍ണറോട് അനാദരവ്: സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് വി എസ്

തൃശൂര്‍ : ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദു:ഖാചരണം തീരുംമുന്‍പ് മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും പൊതുപരിപാടിയില്‍ പങ്കെടുത്തത് ഭരണഘടനാവിരുദ്ധവും നീചവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . സാമാന്യ മര്യാദയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി എസ്. അന്തരിച്ച ഗവര്‍ണറെയും ദേശീയ പതാകയെയും അപമാനിക്കുന്ന പ്രവര്‍ത്തനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും വി എസ് ആരോപിച്ചു. പൊലീസ് അസോസിയേഷന്റെ പ്രവര്‍ത്തനം തടയാനുള്ള ശ്രമം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

deshabhimani news

1 comment:

  1. ഗവര്‍ണറുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദു:ഖാചരണം തീരുംമുന്‍പ് മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരും പൊതുപരിപാടിയില്‍ പങ്കെടുത്തത് ഭരണഘടനാവിരുദ്ധവും നീചവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . സാമാന്യ മര്യാദയുടെ പേരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    ReplyDelete