മനോരമ കുടുംബം കൈയടക്കിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. മലപ്പുറം പന്തലൂര്‍ ദേവസ്വത്തിന്റെ 131 ഹെക്ടര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍ . റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയതായാണ് വിവരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍നിന്നു കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ നീക്കം.
കോഴിക്കോട് സാമൂതിരി രാജാവ് മാനേജിങ് ട്രസ്റ്റിയായ പന്തലൂര്‍ ക്ഷേത്രഭൂമിയാണ് കരാര്‍ കാലാവധി കഴിഞ്ഞിട്ടും മനോരമ കുടുംബം അനധികൃതമായി കൈവശം വെക്കുന്നത്. കോട്ടയം കടപ്രമറിയില്‍ തയ്യില്‍ മാമന്‍ മകന്‍ ചെറിയാന്‍ എന്നയാള്‍ക്ക് 1943ലാണ് 60 വര്‍ഷത്തേക്ക് കൃഷിചെയ്യാന്‍ ഭൂമി നല്‍കിയത്.ആദ്യത്തെ 30 വര്‍ഷം മുന്നൂറ് രൂപയും പിന്നീട് 30 വര്‍ഷം അഞ്ഞൂറ് രൂപയുമായിരുന്നു പാട്ടം. കരാര്‍ വ്യവസ്ഥ ലംഘിച്ച മനോരമ കുടുംബം 1974മുതല്‍ കരാര്‍പ്രകാരമുള്ള പാട്ടം നല്‍കിയിട്ടില്ല. 2002ല്‍ പന്തലൂര്‍ ഭഗവതി ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കെ പി മണികണ്ഠന്‍ അമ്പലഭൂമി തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. 2002 ഒക്ടോബര്‍ 30ന് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ക്ഷേത്രഭൂമി സന്ദര്‍ശിച്ചതോടെ വിഷയം മാധ്യമ ശ്രദ്ധനേടി.
2003ല്‍ കരാര്‍ കാലാവധി കഴിഞ്ഞതിനാല്‍ കോഴിക്കോട് സാമൂതിരി രാജാവ് കേസ് നടത്തിപ്പിന് കെ പി മണികണ്ഠനെ പവ്വര്‍ ഓഫ് അറ്റോര്‍ണിയായി ചുമതലപ്പെടുത്തി. മണികണ്ഠന്‍ മഞ്ചേരി സബ് കോടതിയില്‍ കേസ് ഫയല്‍ചെയ്തു. കേസ് നടന്നുകൊണ്ടിരിക്കെ, കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി (കെഎല്‍സി) നിയമപ്രകാരം ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 2008ല്‍ അന്നത്തെ കലക്ടര്‍ സുമന മേനോന് ക്ഷേത്ര ഭാരവാഹികള്‍ പരാതി നല്‍കി. എന്നാല്‍ കെഎല്‍സി നിയമം തിരുവിതാംകൂര്‍ , കൊച്ചി ദേവസ്വങ്ങള്‍ക്കേ ബാധകമാവൂ എന്ന് കാണിച്ച് കലക്ടര്‍ പരാതി തള്ളി. ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികള്‍ വിഷയം അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാര്‍ നിയമ ഭേഗദതിയിലൂടെ മലബാര്‍ ദേവസ്വം ബോര്‍ഡിനെ കെഎല്‍സി നിയമത്തിന്റെ ഭാഗമാക്കി. ഇതോടെ ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ ത്വരിതഗതിയിലായി. അനധികൃതമായി കൈവശംവച്ച ദേവസ്വംഭൂമി തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ എം സി മോഹന്‍ദാസ് എസ്റ്റേറ്റ് മാനേജരടക്കം എട്ടുപേര്‍ക്ക് നോട്ടീസ് നല്‍കി. തുടര്‍ന്ന് ഭൂമി തിരിച്ചുപടിക്കാന്‍ റവന്യൂവകുപ്പ് നടപടിയും സ്വീകരിച്ചു. ഇതിനെ ചോദ്യംചെയ്ത് മനോരമ കുടുംബം കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിക്കാരനോട് സര്‍ക്കാരില്‍ അപ്പീല്‍ പോകാനും അപ്പീല്‍ കിട്ടിയാല്‍ സര്‍ക്കാര്‍ 60 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു.
എന്നാല്‍ , ഇതുവരെ സര്‍ക്കാര്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ മാസം ഒന്നിന് തിരുവനന്തപുരത്ത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് നിവേദിത പി ഹരന്‍ ക്ഷേത്ര ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കിയത്. മലപ്പുറം കലക്ടര്‍ എം സി മോഹന്‍ദാസും ലാന്‍ഡ് റവന്യൂ കമ്മീഷണറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കെ പി മണികണ്ഠന്‍ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫയല്‍ ഒപ്പിട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. എന്നാല്‍ മന്ത്രിയുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടാന്‍ നീക്കമാരംഭിച്ചതായാണ് വിവരം ലഭിച്ചത്.
deshabhimani 240212
മനോരമ കുടുംബം കൈയടക്കിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം. മലപ്പുറം പന്തലൂര്‍ ദേവസ്വത്തിന്റെ 131 ഹെക്ടര്‍ ഭൂമി കൈയേറിയ സംഭവത്തില്‍ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ഒളിച്ചുകളിക്കുകയാണ് സര്‍ക്കാര്‍ . റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് റവന്യു മന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയതായാണ് വിവരം. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയില്‍നിന്നു കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് സര്‍ക്കാര്‍ നീക്കം.
ReplyDelete