ആഗോളീകരണ നയങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനസമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മുതലാളിത്തരാജ്യങ്ങളും പ്രതിസന്ധിയിലാണ്. ലോകത്ത് ദരിദ്രനും ധനികനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു. ഗ്രീസിലെ ജനങ്ങള്‍ സമരത്തിലാണ്. തൊഴില്‍ , പെന്‍ഷന്‍ , സാമൂഹ്യസുരക്ഷ തുടങ്ങിയവ അട്ടിമറിക്കുന്നതിനെതിരായാണ് പണിമുടക്ക്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ശക്തിപ്പെടുകയാണ്. മുതലാളിത്തത്തിനെതിരായ ബദല്‍ നയങ്ങളാണ് ഇവിടങ്ങളില്‍ ഉയര്‍ന്നുവരുന്നത്. ലോകരാജ്യങ്ങളില്‍ പ്രതിസന്ധി മൂര്‍ഛിക്കുമ്പോള്‍ ചൈന വന്‍സാമ്പത്തികശക്തിയാവുകയാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതിസന്ധി നേരിടുമ്പോള്‍ 2020 ല്‍ ലോകത്തെ വന്‍സാമ്പത്തികശക്തിയാവാനുള്ള ഒരുക്കത്തിലാണ് ചൈന. ലോകമാകെ ഇടതുപക്ഷ ആശയങ്ങള്‍ക്ക് പ്രാമുഖ്യം കൈവരുന്നു. ഇന്ത്യയില്‍ പാവങ്ങളുടെ ജീവിതം തകര്‍ച്ചയിലാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് താല്‍പര്യമില്ല.
ചെറുകിടവ്യാപാരമേഖലയില്‍പ്പോലും വന്‍കിടകുത്തക കമ്പനികളെ അനുവദിച്ച് വാള്‍മാര്‍ട്ട് പോലുള്ളവക്ക് വാതില്‍ തുറന്നിടുകയാണ്. അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും പടരുന്നു. കോര്‍പറേറ്റുകള്‍ക്ക് ശക്തിപ്പെടുന്നു. ലോകത്തിലെ ഏറ്റവും ധനികരും ദരിദ്രരും ഇന്ത്യയിലാണ്. യുപിഎ സര്‍ക്കാരിന് പിന്തുണയില്ല. പുറത്തുനിന്നും പിന്തുണച്ചവരെല്ലാം അഴിമതിക്കാരാണ്. കേന്ദ്രത്തിലെ മന്ത്രിമാരെല്ലാം അഴിമതിക്കാരാണ്. ഭരണത്തിന് തളര്‍വാതം പിടിച്ചിരിക്കുകയാണ്. 34 വര്‍ഷമായി കര്‍ഷകആത്മഹത്യയില്ലാതിരുന്ന നാടാണ് ബംഗാള്‍ . കേരളത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. കേരളത്തിലെ യുഡിഎഫ് ദയനീയമായ അവസ്ഥയിലാണ്. ജനങ്ങളുടെ കാര്യം ചിന്തിക്കാന്‍ അവര്‍ക്ക് സമയമില്ല. തമ്മിലടിയാണ്. വര്‍ഗീയതക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ സിപിഐ എമ്മിനു മാത്രമേ കഴിയൂ. ന്യൂനപക്ഷത്തിനു തുണയേകാന്‍ സിപിഐഎമ്മിനു മാത്രമേ കഴിയുകയുള്ളുവെന്നും കാരാട്ട് പറഞ്ഞു. പശ്ചിമബംഗാളിലെ സഖാക്കളെ സഹായിക്കാന്‍ ധനസഹായം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരെ കാരാട്ട് നന്ദിയറിയിച്ചു. പിണറായി വിജയന്‍ അധ്യക്ഷനായി. കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, വൃന്ദകാരാട്ട്, കോടിയേരി ബാലകൃഷ്ണന്‍ , കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani news
ആഗോളീകരണ നയങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. സംസ്ഥാനസമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ReplyDelete