ജി സ്പെക്ട്രം ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയതോടെ യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലും ആദര്‍ശ് ഫ്ളാറ്റ് അഴിമതിയിലും പരമോന്നത കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമായ രണ്ടാം യുപിഎ സര്‍ക്കാര്‍ സ്പെക്ട്രം കേസില്‍ ഇത് മൂന്നാമതാണ് വിമര്‍ശം ഏറ്റുവാങ്ങുന്നത്.
പാമൊലിന്‍ കേസില്‍ പ്രതിയായിരുന്ന മുന്‍ ടെലികോം സെക്രട്ടറി പി ജെ തോമസിനെ മുഖ്യ വിജിലന്‍സ് കമീഷണറായി നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയത് യുപിഎ സര്‍ക്കാരിന്റെ മുഖമടച്ചുള്ള അടിയായിരുന്നു. സ്പെക്ട്രം അഴിമതിയില്‍ സര്‍ക്കാരിനെ രക്ഷിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പി ജെ തോമസിനെ സിവിസിയായി നിയമിച്ചത്. മുന്‍ ടെലികോംമന്ത്രി എ രാജയെ വിചാരണചെയ്യാന്‍ അനുമതി നല്‍കാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. നാല് മാസത്തിനകം ഇത്തരം ആവശ്യങ്ങളില്‍ നടപടിയെടുക്കണമെന്ന പരമോന്നത കോടതിയുടെ ഉത്തരവ് അഴിമതിക്കാരെ രക്ഷിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ നീക്കത്തിന് താക്കീതായി. 1.76 ലക്ഷം കോടി രൂപ രാജ്യത്തിന് നഷ്ടമായതായി സിഎജി റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍പോലും 2ജി സ്പെക്ട്രം ലൈസന്‍സുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
കേന്ദ്ര ഖജനാവിന് ഒരു പൈസ പോലും നഷ്ടമായില്ലെന്ന പ്രസ്താവനയാണ് പുതിയ ടെലികോം മന്ത്രിയായി ചുമതലയേറ്റ കപില്‍ സിബലില്‍ നിന്നുണ്ടായത്. ലൈസന്‍സ് റദ്ദാക്കിയ വിധിയുണ്ടായപ്പോഴും സിബലിന്റെ പ്രതികരണം സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന മട്ടിലാണ്. 2003ലെ എന്‍ഡിഎ സര്‍ക്കാരിന്റെ നയത്തെയാണ് സുപ്രീംകോടതി വിമര്‍ശിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാല്‍ , എന്തുകൊണ്ട് ഈ തെറ്റായ നയം തിരുത്താന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ലെന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയുടെ ഉപദേശം രാജ സ്വീകരിച്ചില്ലെന്ന കപില്‍ സിബലിന്റെ വാദവും വിചിത്രമാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത മന്ത്രിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യത്തിന് പ്രധാനമന്ത്രി ഉത്തരം പറയേണ്ടതുണ്ട്.
മന്ത്രി രാജ അഴിമതി നടത്തുകയാണെന്ന് 2007 അവസാനം പ്രധാനമന്ത്രിയും എ രാജയും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും ആദ്യം വന്നവര്‍ക്ക് ആദ്യം ലൈസന്‍സ് എന്ന നയം മാറ്റി ലേലം കൊള്ളാന്‍ ടെലികോം വകുപ്പിനെ നിര്‍ബന്ധിക്കാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി ചിദംബരം തയ്യാറായില്ല.അതുണ്ടായില്ലെന്ന് മാത്രമല്ല സ്വജന പക്ഷപാതിത്വത്തിലൂടെയും അഴിമതിയിലൂടെയും ലൈസന്‍സ് കിട്ടിയവര്‍ക്ക് അത് മറിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കാനും ചിദംബരം തയ്യാറായി. രാജയെ മാത്രം പഴിചാരി യുപിഎ സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല.
(വി ബി പരമേശ്വരന്‍)
deshabhimani 030212
ജി സ്പെക്ട്രം ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കിയതോടെ യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം നഷ്ടമായി. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയിലും ആദര്‍ശ് ഫ്ളാറ്റ് അഴിമതിയിലും പരമോന്നത കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമായ രണ്ടാം യുപിഎ സര്‍ക്കാര്‍ സ്പെക്ട്രം കേസില്‍ ഇത് മൂന്നാമതാണ് വിമര്‍ശം ഏറ്റുവാങ്ങുന്നത്.
ReplyDelete