ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സംഘബോധവും വിളംബരം ചെയ്ത് കാല്‍ലക്ഷം പേരടങ്ങുന്ന ചുവപ്പുസേന സജ്ജമായി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പത്തിന് അനന്തപുരിയെ ആവേശത്തിരയിലാക്കുന്ന വന്‍ റാലിക്കുമുന്നില്‍ ചെമ്പട മാര്‍ച്ച് ചെയ്യും. രണ്ടുമാസത്തിലേറെ നീണ്ട തീവ്രപരിശീലനത്തിനുശേഷമാണ് അയ്യായിരത്തിലേറെ വനിതകളടങ്ങുന്ന സേന അനന്തപുരിയില്‍ പുതിയ ചരിത്രംകുറിക്കാന്‍ സജ്ജമായത്. സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം തയ്യാറായി. അവസാന തയ്യാറെടുപ്പെന്നനിലയില്‍ ശനിയാഴ്ച വളന്റിയര്‍മാര്‍ യൂണിഫോം അണിഞ്ഞ് ലോക്കല്‍ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ചെയ്യും. പുരുഷന്മാര്‍ക്ക് കാക്കി പാന്റ്സും ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. വെള്ള പാന്റ്സും ചുവപ്പ് കുര്‍ത്തയും വെള്ള ഷാളും അണിഞ്ഞ് വനിതാ വളന്റിയര്‍മാര്‍ അണിനിരക്കും. ഒരുലക്ഷം വനിതകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തിലേറെ ജനങ്ങളുടെ മഹാപ്രവാഹത്തിന് നഗരം ഒരുങ്ങുകയാണ്. ജില്ലയിലെ 2040 പാര്‍ടി ബ്രാഞ്ചുകളില്‍നിന്ന് ചുരുങ്ങിയത് 100 വീതംപേര്‍ സമാപനറാലിയില്‍ അണിനിരക്കും.
ചരിത്രവും സംസ്കാരവും സാഹിത്യവുമൊക്കെയായി ബന്ധപ്പെട്ട അനുബന്ധപരിപാടികള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റുവാങ്ങുന്നതിന്റെ തെളിവായി മാറുകയാണ് ഓരോ പരിപാടിയിലും എത്തുന്ന ജനസഞ്ചയം. സംഘാടനമികവും പരിപാടികളെ ആകര്‍ഷകമാക്കുന്നു. വിജെടി ഹാളില്‍ (ജ്യോതിബസുനഗര്‍) വ്യാഴാഴ്ച നടന്ന പ്രതിഭാവന്ദനം, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരക പ്രഭാഷണം നടത്തി ഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്തു. വക്കം മൗലവിയെ ഡോ. എന്‍ എ കരീമും കേസരി ബാലകൃഷ്ണപിള്ളയെ ഡോ. സെബാസ്റ്റ്യന്‍പോളും സി വി രാമന്‍പിള്ളയെ പ്രൊഫ. ബി രാജീവനും മഹാകവി കുമാരനാശാനെ പ്രൊഫ. കെ എന്‍ ഗംഗാധരനും അനുസ്മരിച്ചു. നാടകവേദിയില്‍ വ്യാഴാഴ്ച കോഴിക്കോട് നടനഗ്രാമത്തിന്റെ "ജ്ജ് നല്ല മനിസനാകാന്‍ നോക്ക്" അരങ്ങേറി. വിവിധ കലാപരിപാടികള്‍ സ. എം കെ പന്ഥെനഗറിലും (പുത്തരിക്കണ്ടം മൈതാനം) സ. ഇ കെ നായനാര്‍ പാര്‍ക്കിലുമായി തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് നാടന്‍പാട്ടുമത്സരം ആസ്വദിക്കാന്‍ വന്‍ ജനാവലിയെത്തി. സര്‍വകലാശാല പ്രതിഭകളുടെ കലാ പരിപാടി ആസ്വദിക്കാന്‍ രാവേറെച്ചെല്ലുന്നതുവരെ നിറഞ്ഞ സദസ്സുണ്ടായിരുന്നു. ആവിഷ്കാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ വനിതാ സാഹിതി സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മഡോ. കെ എന്‍ പണിക്കര്‍ ഉദ്ഘാടനംചെയ്തു. എം കെ പന്ഥെനഗറിലെ "മാര്‍ക്സാണ് ശരി" പ്രദര്‍ശനം ചരിത്രമുന്നേറ്റത്തിന്റെ മിഴിവാര്‍ന്ന കാഴ്ചകള്‍കൊണ്ട് കാണികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. ലോകോത്തര സിനിമകളുടെയും ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനവും തുടരുന്നു.
(ജി രാജേഷ്കുമാര്‍)
deshabhimani 030212
ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിന്റെ കരുത്തും സംഘബോധവും വിളംബരം ചെയ്ത് കാല്‍ലക്ഷം പേരടങ്ങുന്ന ചുവപ്പുസേന സജ്ജമായി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനംകുറിച്ച് പത്തിന് അനന്തപുരിയെ ആവേശത്തിരയിലാക്കുന്ന വന്‍ റാലിക്കുമുന്നില്‍ ചെമ്പട മാര്‍ച്ച് ചെയ്യും. രണ്ടുമാസത്തിലേറെ നീണ്ട തീവ്രപരിശീലനത്തിനുശേഷമാണ് അയ്യായിരത്തിലേറെ വനിതകളടങ്ങുന്ന സേന അനന്തപുരിയില്‍ പുതിയ ചരിത്രംകുറിക്കാന്‍ സജ്ജമായത്. സേനാംഗങ്ങള്‍ക്കുള്ള യൂണിഫോം തയ്യാറായി. അവസാന തയ്യാറെടുപ്പെന്നനിലയില്‍ ശനിയാഴ്ച വളന്റിയര്‍മാര്‍ യൂണിഫോം അണിഞ്ഞ് ലോക്കല്‍ കേന്ദ്രങ്ങളില്‍ മാര്‍ച്ച് ചെയ്യും. പുരുഷന്മാര്‍ക്ക് കാക്കി പാന്റ്സും ചുവന്ന ഷര്‍ട്ടും തൊപ്പിയുമാണ്. വെള്ള പാന്റ്സും ചുവപ്പ് കുര്‍ത്തയും വെള്ള ഷാളും അണിഞ്ഞ് വനിതാ വളന്റിയര്‍മാര്‍ അണിനിരക്കും. ഒരുലക്ഷം വനിതകള്‍ ഉള്‍പ്പെടെ രണ്ടുലക്ഷത്തിലേറെ ജനങ്ങളുടെ മഹാപ്രവാഹത്തിന് നഗരം ഒരുങ്ങുകയാണ്. ജില്ലയിലെ 2040 പാര്‍ടി ബ്രാഞ്ചുകളില്‍നിന്ന് ചുരുങ്ങിയത് 100 വീതംപേര്‍ സമാപനറാലിയില്‍ അണിനിരക്കും
ReplyDelete