Friday, February 10, 2012

സൂര്യനെല്ലി: ഇരയുടെ അറസ്റ്റില്‍ ദുരൂഹത- മഹിളാ അസോ.

സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ പണം തിരിമറികേസില്‍ അറസ്റ്റുചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് സുപ്രീംകോടതിയില്‍ വിചാരണയ്ക്ക് എടുക്കുന്ന വേളയിലാണ് പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് ധൃതിയില്‍ അറസ്റ്റുചെയ്തത്. പണം തിരിമറി കേസില്‍ കുടുക്കി സൂര്യനെല്ലിക്കേസിലെ ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിത്. സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇന്ദിര ജയസിങ് സോളിസിറ്റര്‍ ജനറലായി പോയതിനുശേഷം വക്കീലിനെ നിയമിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഉന്നത അഭിഭാഷകരെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തണം. കൂടാതെ, സാമ്പത്തികക്രമക്കേട് കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഉന്നതഉദ്യോസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

കിളിരൂര്‍ കേസിന്റെ വിധി സ്വാഗതം ചെയ്യുന്നു. പ്രതികള്‍ക്ക് ശിക്ഷ നല്‍കിയത് ആശ്വാസമാണ്. ശാരിയുടെ മരണകാരണത്തെ കുറിച്ച് അടക്കം അന്വേഷണം നടത്തണം. അവസാന പ്രതിയെ പിടികൂടുന്നതുവരെ കേസിനൊപ്പം നില്‍ക്കും. ട്രെയിനില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് ഒരു സുരക്ഷയുമില്ലെന്നും നേതാക്കള്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ കുറുപ്പന്തറയില്‍ ലേഡീസ് കോച്ചില്‍ കയറി പെണ്‍കുട്ടികളെയടക്കം ഉപദ്രവിച്ച സംഭവം ഞെട്ടിക്കുന്നതാണ്. യാത്രക്കാര്‍ക്ക് റെയില്‍വേ ഒരു സുരക്ഷയും നല്‍കുന്നില്ല. സംസ്ഥാന പൊലീസിനെ റെയില്‍വേ സ്റ്റേഷനിലും ട്രെയിനിലും നിയമിക്കുന്നതിലും കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മഹിളാ അസോസിയേഷന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് ടി എം കമലം, സെക്രട്ടറി കെ എം ഉഷ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 100212

1 comment:

  1. സൂര്യനെല്ലി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ പണം തിരിമറികേസില്‍ അറസ്റ്റുചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസ് സുപ്രീംകോടതിയില്‍ വിചാരണയ്ക്ക് എടുക്കുന്ന വേളയിലാണ് പെണ്‍കുട്ടിയെ ക്രൈംബ്രാഞ്ച് ധൃതിയില്‍ അറസ്റ്റുചെയ്തത്. പണം തിരിമറി കേസില്‍ കുടുക്കി സൂര്യനെല്ലിക്കേസിലെ ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണിത്. സൂര്യനെല്ലി കേസില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. ഇന്ദിര ജയസിങ് സോളിസിറ്റര്‍ ജനറലായി പോയതിനുശേഷം വക്കീലിനെ നിയമിച്ചിട്ടില്ല. എത്രയും പെട്ടെന്ന് ഉന്നത അഭിഭാഷകരെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തണം. കൂടാതെ, സാമ്പത്തികക്രമക്കേട് കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ഉന്നതഉദ്യോസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

    ReplyDelete