ഇടതുപക്ഷ സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ ബദല്‍ നയങ്ങള്‍ തകര്‍ക്കാനുള്ള നീക്കം ചെറുക്കാന്‍ സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ നവഉദാരനയങ്ങള്‍ ചെറുത്ത് വൈദ്യുതി മേഖലയില്‍ വലിയ നേട്ടം കൈവരിക്കാന്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ക്കായി. എന്നാല്‍ , ബദല്‍ വികസന മാതൃകകള്‍ തകര്‍ത്ത് വൈദ്യുതി മേഖലയില്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുകയാണ് യുഡിഎഫ്. വൈദ്യുതി ബോര്‍ഡുകള്‍ വിഭജിച്ചും സാധാരണക്കാര്‍ക്കും കാര്‍ഷികമേഖലയ്ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭ്യമാകുന്ന ക്രോസ് സബ്സിഡി സംവിധാനം പരിമിതപ്പെടുത്തിയുമാണ് പരിഷ്കരണം മുന്നേറുന്നത്. ഉല്‍പ്പാദന-പ്രസരണ-വിതരണമേഖലകള്‍ കമ്പോളശക്തികളുടെ പൂര്‍ണനിയന്ത്രണത്തില്‍ കൊണ്ടുവരുന്നതിനുമാണ് കേന്ദ്രവും വൈദ്യുതി റെഗുലേറ്ററി കമീഷനുകളും ശ്രമിക്കുന്നത്. രണ്ടു ദശാബ്ദമായി ഇത്തരം പരിഷ്കരണങ്ങള്‍ രാജ്യത്തെ കടുത്ത വൈദ്യുതി കമ്മിയിലേക്കും ഉയര്‍ന്ന വൈദ്യുതി നിരക്കിലേക്കും കൊണ്ടെത്തിക്കുന്നു. ഫലപ്രദമായ ഏതെങ്കിലും മേന്മ ഇതുകൊണ്ട് ഉണ്ടായെന്ന് ആരും അവകാശപ്പെടില്ല. റിലയന്‍സ്, ടാറ്റ, മിത്തല്‍ തുടങ്ങിയ കുത്തകകള്‍ ഈ മേഖല കൈയടക്കുന്ന സ്ഥിതിയുണ്ടായി.
കേന്ദ്രസമ്മര്‍ദം അതിജീവിച്ച് ബോര്‍ഡിനെ വിഭജിക്കാതെ പൊതുമേഖലയില്‍ ഒറ്റസ്ഥാപനമായി നിലനിര്‍ത്താനാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഉല്‍പ്പാദന പ്രസരണ വിതരണമേഖലകളിലും പുരോഗതി കൈവരിച്ചു. 1996-2001ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്ത് വൈദ്യുതി ഉല്‍പ്പാദനമേഖലയില്‍ കൈവരിച്ച നേട്ടമാണ് ഇന്നും വൈദ്യുതി ലഭ്യതയില്‍ വലിയ പ്രതിസന്ധിയില്ലാതെ പോകാന്‍ സഹായിക്കുന്നത്. കേന്ദ്ര പദ്ധതിയായ ആര്‍ജിജിവിവൈ പ്രകാരം സഹായം ലഭ്യമാകാതിരുന്നിട്ടും പ്രാദേശിക വിഭവസമാഹരണത്തിലൂടെ കഴിഞ്ഞ സര്‍ക്കാര്‍ രൂപംനല്‍കിയ സമ്പൂര്‍ണ വൈദ്യുതീകരണ നടപടിയുടെ ഭാഗമായി പാലക്കാട് രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി. തൃശൂര്‍ , എറണാകുളം, ആലപ്പുഴ ജില്ലകളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. 85 മണ്ഡലം കഴിഞ്ഞ സര്‍ക്കാര്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. അഞ്ചുവര്‍ഷത്തില്‍ കെഎസ്ഇബി 22.7 ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. 13,525 കിലോമീറ്റര്‍ 11 കെ.വി ലൈന്‍ 20199 ട്രാന്‍സ്ഫോര്‍മര്‍ 37,515 കി.മി എല്‍ടി ലൈന്‍ എന്നിവ സ്ഥാപിച്ചു. 2006ല്‍ ശരാശരി പ്രതിദിന വൈദ്യുതി ഉപയോഗം 39 ദശലക്ഷം യൂണിറ്റില്‍ നിന്ന് 2011 ഓടെ 55 ദശലക്ഷം യൂണിറ്റായിട്ടും പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കി. ബോര്‍ഡിന്റെ കടം 2005-06ല്‍ 4541 കോടിയായിരുന്നത് 2011 മാര്‍ച്ചോടെ 1066 കോടിയായി കുറഞ്ഞു. നിരക്കില്‍ വര്‍ധന വരുത്താതെയായിരുന്നു ഇത്.
ഈ ബദല്‍ വികസന മാതൃക തകര്‍ക്കുകയാണ് ഇപ്പോള്‍ . സൗജന്യ കണക്ഷനുകള്‍ നിര്‍ത്തലാക്കിയതോടെ സമ്പൂര്‍ണ വൈദ്യുതീകരണം സ്തംഭിച്ചു. മഴക്കാലത്തും ലോഡ്ഷെഡിങ് നടപ്പായി. സാധാരണക്കാര്‍ക്ക് കടുത്ത ബാധ്യത വരുത്തുന്ന താരിഫ് പരിഷ്കരണമാകും ഇതിന്റെ ഫലം. ഉല്‍പ്പാദന, പ്രസരണ, വിതരണമേഖലകളിലെ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചു. സര്‍ചാര്‍ജിന്റെ പേരില്‍ തുടര്‍ച്ചയായി അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കളില്‍ അടിച്ചേല്‍പ്പിക്കുന്നു. ഇടുക്കി ഡാമില്‍ വേനല്‍ക്കാലത്ത് വൈദ്യുതി ഉണ്ടാക്കാന്‍ കരുതിവച്ച വെള്ളത്തിന്റെ ദുരുപയോഗം കടുത്ത ഊര്‍ജപ്രതിസന്ധി ക്ഷണിച്ചു വരുത്തും. കേരളം പിന്തുടരുന്ന സാമൂഹ്യനീതിയിലൂന്നിയ വൈദ്യുതി വികസനനയം ദേശീയ വൈദ്യുതി നയത്തിന്റെയും താരിഫ് നയത്തിന്റെയും അടിസ്ഥാനത്തില്‍ അട്ടിമറിക്കാനാണ് നീക്കം. എല്‍ഡിഎഫ് പിന്തുടര്‍ന്ന ബദല്‍ തകര്‍ക്കാനും വൈദ്യുതിമേഖലയെ പ്രതിസന്ധിയിലാക്കാനുമുള്ള യുഡിഎഫ് നീക്കം പ്രതിരോധിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
"ഭൂപരിഷ്കരണത്തിനുശേഷമുള്ള അനുഭവം പരിശോധിക്കണം"
കേരളത്തിന്റെ സാമൂഹ്യമാറ്റങ്ങള്‍ക്ക് നിദാനമായ ഭൂപരിഷ്കരണ നടപടിക്കുശേഷമുണ്ടായ അനുഭവങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കൃഷിഭൂമി കുറയുകയും ഊഹക്കച്ചവടവും വില്‍പ്പനയും നടക്കുന്ന ഭൂമി കൂടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. കോര്‍പറേറ്റുകളും മൂലധനശക്തികളും ഭൂമി കൈയടക്കുന്നു. ഇത് ഭൂപരിഷ്കരണ നടപടിയെ പിറകോട്ടടിപ്പിക്കുകയാണ്. ഭൂമിയും കൃഷിയും സംരക്ഷിക്കുകയെന്നത് പ്രധാന പ്രശ്നമാണെന്ന് ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്നത് സാമൂഹ്യപ്രശ്നമായി പാര്‍ടി ഏറ്റെടുക്കണം.
യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ചുരുങ്ങിയ കാലത്തിനകം എല്‍ഡിഎഫ് നടപ്പാക്കിയ നേട്ടങ്ങള്‍ തകര്‍ക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുനേരെ കടന്നാക്രമണം തുടങ്ങി. സര്‍വകലാശാലകളുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ഓര്‍ഡിന്‍സിറക്കി ജനാധിപത്യം അട്ടിമറിച്ചു. സഹകരണ ജനാധിപത്യം അട്ടിമറിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ശിശുക്ഷേമസമിതിയെ പിരിച്ചുവിട്ടു. കോടതി വിധിപോലും നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഇത്തരം കടന്നാക്രമണങ്ങളെ ചെറുക്കണം. യുഡിഎഫിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ള അസംഘടിത വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനും ഇടപെടാനും കഴിയണം. ബംഗാളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്കും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിനിധികള്‍ ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഇവയെ ചെറുക്കാന്‍ പ്രായോഗികമായ നടപടികള്‍ക്ക് കേന്ദ്രകമ്മിറ്റി രൂപം നല്‍കണം. അതോടൊപ്പം രാജ്യവ്യാപകമായ പ്രചാരണത്തിനും നേതൃത്വം നല്‍കണം. സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലം സ്ത്രീ-പുരുഷ തുല്യതയ്ക്കെതിരാണ്. ഇത്തരം മനോഭാവങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് ഇടപെടണം. തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം കൊണ്ടുവന്നെങ്കിലും സ്ത്രീപദവി ഉയര്‍ന്നിട്ടില്ല. തൊഴിലില്‍ തുല്യമായ അവസരം ഉണ്ടായാലേ ഇത് സാധ്യമാകൂ. 25 ശതമാനം സ്ത്രീതൊഴിലില്ലായ്മ പ്രധാന പ്രശ്നമായി കാണണം. സ്ത്രീ- പുരുഷ തുല്യതയ്ക്കായുള്ള പോരാട്ടം പാര്‍ടി ഏറ്റെടുക്കണം.
ഇടതുപക്ഷത്തിന് പൊതുസമൂഹത്തിലുള്ള സ്വാധീനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മതന്യൂനപക്ഷങ്ങളിലുള്ള സ്വാധീനം കുറവാണ്. ഇത് ദൗര്‍ബല്യമായി കണ്ട് ഈ വിഭാഗത്തെകൂടി കൊണ്ടുവരാന്‍ കഴിയണം. തോട്ടംതൊഴിലാളികളുടെ ജീവിതസാഹചര്യം പരിതാപകരമാണ്. താമസസൗകര്യംപോലുമില്ല. ഇത്തരം പ്രശ്നങ്ങള്‍ പാര്‍ടി ഏറ്റെടുക്കണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് നേരെയുള്ള ചൂഷണം തടയാന്‍ മുന്‍കൈ എടുക്കണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
deshabhimani 100212
കേരളത്തിന്റെ സാമൂഹ്യമാറ്റങ്ങള്‍ക്ക് നിദാനമായ ഭൂപരിഷ്കരണ നടപടിക്കുശേഷമുണ്ടായ അനുഭവങ്ങള്‍ വിശദമായി പരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കൃഷിഭൂമി കുറയുകയും ഊഹക്കച്ചവടവും വില്‍പ്പനയും നടക്കുന്ന ഭൂമി കൂടുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. ആദായകരമല്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്നു. കോര്‍പറേറ്റുകളും മൂലധനശക്തികളും ഭൂമി കൈയടക്കുന്നു. ഇത് ഭൂപരിഷ്കരണ നടപടിയെ പിറകോട്ടടിപ്പിക്കുകയാണ്. ഭൂമിയും കൃഷിയും സംരക്ഷിക്കുകയെന്നത് പ്രധാന പ്രശ്നമാണെന്ന് ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്നത് സാമൂഹ്യപ്രശ്നമായി പാര്‍ടി ഏറ്റെടുക്കണം.
ReplyDelete