കല്‍പ്പറ്റ: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ നടന്ന അപേക്ഷ സ്വീകരിക്കല്‍ തികഞ്ഞ തട്ടിപ്പായിരുന്നുവെന്ന് വ്യക്തമാകുന്നു. മാസങ്ങള്‍ക്കുമുമ്പ് കൗണ്ടര്‍ തുറന്നതിനാല്‍ പരിഹാരം തേടി എത്തിയത് ഇരുപത്തേഴായിരത്തോളം പരാതികളാണ്. എന്നാല്‍ ഇതില്‍ തീര്‍പ്പാക്കിയത് പരിമിതവും. നിങ്ങളുടെ പരാതി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്, നിങ്ങളുടെ വായ്പ എഴുതിത്തള്ളുന്നതിന് യാതൊരു ഉത്തരവുകളും നിലവിലില്ല തുടങ്ങിയ മറുപടികളാണ് ലഭിച്ചതും. രണ്ടര മാസം കഴിഞ്ഞ് മുഖ്യമന്ത്രി വെള്ളിയാഴ്ച വീണ്ടും വയനാട്ടില്‍ എത്തുമ്പോഴും അപേക്ഷകര്‍ക്ക് കിട്ടിയ മറുപടികള്‍ വിചിത്രമാണ്.
നവംബര്‍ 25നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തിയത്. വില്ലേജ് ഓഫീസുകളില്‍ തീര്‍പ്പാക്കാവുന്നവയുള്‍പ്പെടെയുള്ള പരാതികളാണ് ജനസമ്പര്‍ക്കത്തിലേക്ക് വന്നത്. മാസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഈ അപേക്ഷകളില്‍പ്പോലും തീര്‍പ്പാക്കാതെ ഇവരെയെല്ലാം കല്‍പ്പറ്റയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പത്തുമണി കഴിയുന്നതുവരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയവര്‍ നവംബറിലെ കൊടുംതണുപ്പില്‍ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് കാത്തുനിന്നു. എന്നിട്ടും അവരില്‍ പലര്‍ക്കും ലഭിച്ച മറുപടി നിരാശജനകമായിരുന്നു. ജനസമ്പര്‍ക്ക പരിപാടിയില്‍ എത്താതെതന്നെ മറുപടി നല്‍കാവുന്ന പതിനായിരത്തിലേറെ അപേക്ഷകരെയും സ്ഥലത്തേക്ക് എത്തിച്ചിരുന്നു. സഹകരണ ബാങ്കുകളില്‍നിന്നെടുത്ത വിവിധ വായ്പകള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് 13,000 ലേറെ അപേക്ഷകളാണ് ലഭിച്ചത്. പരാതികളില്‍ ഏറ്റവും കൂടുതലും ഇതായിരുന്നു. ഇവരുടെ അപേക്ഷ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുക്കുന്നതായാണ് അപേക്ഷ നേരിട്ട സ്വീകരിച്ചവരോട് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇവര്‍ക്കുള്ള മറുപടി സഹകരണവകുപ്പ് മുഖാന്തിരം ബാങ്കുകളില്‍ തയ്യാറാക്കിവരികയാണ്.
"നിങ്ങള്‍ എടുത്ത വായ്പയില്‍ 20-01-2012ല്‍ പലിശയടക്കം ഇത്ര തുക ബാക്കിയിരിപ്പുണ്ട്. മേല്‍വായ്പ എഴുതിത്തള്ളുന്നതിന് പര്യാപ്തമായ യാതൊരു ഉത്തരവുകളും ഇപ്പോള്‍ നിലവിലില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്നും എന്തെങ്കിലും ഇളവകുള്‍ അനുവദികുന്നപക്ഷം ആയത് താങ്കള്‍ക്കും ലഭ്യമാകുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു" എന്നാണ് സഹകരണ അസി. രജിസ്ട്രാര്‍ നല്‍കുന്ന മറുപടി. ഇത്തരം ഒരു മറുപടിയാണ് നല്‍കുകയെന്ന് നേരത്തെതന്നെ വ്യക്തമായിരുന്നു.
സര്‍ക്കാര്‍ തീരുമാനമെടുക്കാതെ ഇവരുടെ കടം എഴുതിത്തള്ളാന്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ തീരുമാനമെടുക്കാനാവില്ല. എന്നിട്ടും അപേക്ഷ കൊടുത്ത പതിനായിരത്തിലേറെപ്പേരെ ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിച്ചു. ബിപിഎല്‍ കാര്‍ഡുകള്‍ ലഭിച്ച ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതിയുടെയും അവസ്ഥ ഇതേപോലെതന്നെയായിരുന്നു. അത്തരം പരാതികള്‍ നല്‍കിയവര്‍ കാത്തുനില്‍ക്കേണ്ടതില്ലെന്ന് അറിയിപ്പുകൊടുത്തത് എല്ലാവരേയും മണിക്കൂറുകളോളം കാത്തുനിത്തിച്ചശേഷമായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സമീപിക്കാനായിരുന്നു അവരോട് പറഞ്ഞതും. രണ്ടുമാസത്തോളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ മറ്റ് ജോലികളൊന്നും നടന്നിരുന്നില്ല. ജനസമ്പര്‍ക്കത്തിലേക്ക് ലഭിച്ച പരാതികളുടെ തരംതിരിക്കല്‍ മാത്രമായിരുന്നു. ഇങ്ങനെ ഉദ്യോഗസ്ഥ സംവിധാനവും ലക്ഷക്കണക്കിന് രൂപയും ദുരുപയോഗംചെയ്യപ്പെട്ടിട്ടും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചില്ല. മണിക്കൂറുകളോളം കാത്തുനിത്തിച്ചതുമാത്രമായി നേട്ടം.
deshabhimani 030212
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ നടന്ന അപേക്ഷ സ്വീകരിക്കല്‍ തികഞ്ഞ തട്ടിപ്പായിരുന്നുവെന്ന് വ്യക്തമാകുന്നു. മാസങ്ങള്‍ക്കുമുമ്പ് കൗണ്ടര്‍ തുറന്നതിനാല്‍ പരിഹാരം തേടി എത്തിയത് ഇരുപത്തേഴായിരത്തോളം പരാതികളാണ്. എന്നാല്‍ ഇതില്‍ തീര്‍പ്പാക്കിയത് പരിമിതവും. നിങ്ങളുടെ പരാതി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്, നിങ്ങളുടെ വായ്പ എഴുതിത്തള്ളുന്നതിന് യാതൊരു ഉത്തരവുകളും നിലവിലില്ല തുടങ്ങിയ മറുപടികളാണ് ലഭിച്ചതും. രണ്ടര മാസം കഴിഞ്ഞ് മുഖ്യമന്ത്രി വെള്ളിയാഴ്ച വീണ്ടും വയനാട്ടില്‍ എത്തുമ്പോഴും അപേക്ഷകര്‍ക്ക് കിട്ടിയ മറുപടികള്‍ വിചിത്രമാണ്.
ReplyDelete