പാമെയില്‍ കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എ അഹമ്മദ് രാജിവച്ചു. കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. തന്നോട് ആലോചിക്കാതെയാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും വിജിലന്‍സ് ഉദ്യോഗസ്ഥരുടെ നിലപാടിനോട് യോജിപ്പില്ലെന്നും അഹമ്മദ് പറഞ്ഞു. പാമൊയില്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്കിന് തെളിവില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസമാണ് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് നിരാകരിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിജിലന്‍സ് ഡയറക്ടറായ വേണുഗോപാല്‍ നായര്‍ ആണ് പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി ഈ മാസം 23ന് പരിഗണിക്കാനിരിക്കെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ രാജി.
പാമൊയില്‍ : റിപ്പോര്‍ട്ട് എല്ലാ പ്രതികളെയും ഒഴിവാക്കുന്നതെന്ന് കോടിയേരി
വിജിലന്‍സില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിന്റെ തെളിവാണ് പാമൊയില്‍ കേസിലെ പ്രത്യേക പ്രോസിക്യൂട്ടറുടെ രാജി തെളിയിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാമൊയില്‍ കേസ് മൊത്തമായി പൊളിക്കുന്നതാണ് വിജിലന്‍സ് സമര്‍പ്പിച്ചിരിക്കുന്ന പുതിയ തുടരന്വേഷണ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തൃശൂര്‍ കോടതി അംഗീകരിച്ചാല്‍ ഉമ്മന്‍ചാണ്ടി മാത്രമല്ല; മറ്റു പ്രതികളും കുറ്റവിമുക്തരാകുമെന്നും കോടിയേരി പറഞ്ഞു.
പബ്ലിക് പ്രോസിക്യൂട്ടര്‍ തുടരണമായിരുന്നു: ഉമ്മന്‍ചാണ്ടി
പാമൊയില്‍ കേസിലെ പ്രോസിക്യൂട്ടറോട് സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹം തുടരണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. നേരത്തെ രാജിവയ്ക്കണമെന്ന് തീരുമാനിച്ച ശേഷം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് ഇപ്പോള്‍ കാരണം ഉണ്ടാക്കുകയായിരുന്നുവെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാമോയില്‍ കേസ് നടത്തിപ്പില്‍ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല. എല്‍ഡിഎഫ് നിയോഗിച്ചവരെ ഈ സര്‍ക്കാര്‍ മാറ്റിയിട്ടില്ല. പാമോയില്‍ കേസില്‍ റിപ്പോര്‍ട്ട് കൊടുക്കും വരെ വിജിലന്‍സ് ഡയറക്ടറെയും മാറ്റിയിട്ടില്ല. പ്രോസിക്യൂട്ടറുടെ രാജി ഗൂഢാലോചനയുടെ ഭാഗമാണോ അദ്ദേഹത്തിന്റെ അവിവേകമാണോ എന്നു മനസിലാക്കാനിരിക്കുന്നതേയുള്ളു. 15 ദിവസത്തിനുള്ളില്‍ മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കും. അവിടെ നടത്തിയിട്ടുള്ള നിര്‍മ്മാണപ്രവര്‍ത്തനം ഇടിച്ചുനിരത്തില്ല. പിന്നീട് അവ എന്തുചെയ്യണമെന്നു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
deshabhimani

ReplyDelete