ഗുവാഹത്തി: സിപിഐ എം അസം സംസ്ഥാന സെക്രട്ടറിയായി ഉദ്ധബ് ബര്‍മനെവീണ്ടും തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം രാജന്‍ ബറോ അധ്യക്ഷനായി മൂന്നംഗ കണ്‍ട്രോള്‍ കമീഷനെയും തെരഞ്ഞെടുത്തു. 50 പേരടങ്ങുന്നതാണ് പുതിയ സംസ്ഥാന കമ്മിറ്റി. പ്രത്യേക ക്ഷണിതാക്കളായി അഞ്ചു പേര്‍ കമ്മിറ്റിയില്‍ ഉണ്ടാകും.
ജനകീയ പ്രശ്നങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് അസമില്‍ പാര്‍ടിയുടെ അടിത്തറ വിപുലമാക്കുമെന്ന് പ്രഖ്യാപിച്ചാണ് സമ്മേളനം സമാപിച്ചത്. നവ ഉദാര നയങ്ങള്‍മൂലം ജീവിതം തകരുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സിപിഐ എമ്മിന് മുന്നേറാനുള്ള അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് സമ്മേളനം വിലയിരുത്തി. പിബി അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യംചെയ്തു. സോനാറാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് സമാപനറാലി പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനംചെയ്തു. റാലിയില്‍ കാല്‍ ലക്ഷത്തോളം പേര്‍ പങ്കെടുത്തു.2 ജി സ്പെക്ട്രം അഴിമതി ഒരു മന്ത്രിയുടെ ചുമലില്‍മാത്രം ചാരി രക്ഷപ്പെടാന്‍ യുപിഎ സര്‍ക്കാരിനെ അനുവദിക്കരുതെന്നും അഴിമതിപ്പണം തിരിച്ചുപിടിക്കണമെന്നും എസ് ആര്‍ പി പറഞ്ഞു.
അറുപതുകളില്‍ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഉദ്ധബ് ബര്‍മന്‍ (70) രാഷ്ട്രീയത്തിലെത്തിയത്. 1978 വരെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. ഡിവൈഎഫ്ഐയുടെയും കിസാന്‍സഭയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. 1972ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995 മുതല്‍ കേന്ദ്ര കമ്മിറ്റി അംഗം. 2005 മുതല്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. 1991ലും 96ലും ബാര്‍പെട്ട മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
(വി ജയിന്‍)
deshabhimani 060212
സിപിഐ എം അസം സംസ്ഥാന സെക്രട്ടറിയായി ഉദ്ധബ് ബര്‍മനെവീണ്ടും തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം രാജന്‍ ബറോ അധ്യക്ഷനായി മൂന്നംഗ കണ്‍ട്രോള്‍ കമീഷനെയും തെരഞ്ഞെടുത്തു. 50 പേരടങ്ങുന്നതാണ് പുതിയ സംസ്ഥാന കമ്മിറ്റി. പ്രത്യേക ക്ഷണിതാക്കളായി അഞ്ചു പേര്‍ കമ്മിറ്റിയില്‍ ഉണ്ടാകും
ReplyDelete