സംസ്ഥാന ശിശുക്ഷേമസമിതി അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ രണ്ട് അംഗങ്ങളെ നോമിനേറ്റ്ചെയ്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സമിതി ജനറല്‍ സെക്രട്ടറി പി കൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ രണ്ട് അംഗങ്ങളെ നോമിനേറ്റ്ചെയ്ത നടപടി കോടതി തടഞ്ഞു. അംഗങ്ങള്‍ക്ക് തല്‍സ്ഥാനത്തു തുടരാം. ഉടന്‍ ചുമതല ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. സ്വയംഭരണാധികാര സംവിധാനത്തിലുള്ള സമിതിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എസ് സിരിജഗന്‍ പറഞ്ഞു. ഇതിന് നിര്‍വാഹകസമിതിക്ക് മാത്രമാണ് അധികാരമെന്നും മുഖ്യമന്ത്രിക്കുപോലും ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശിശുക്ഷേമസമിതി പുനഃസംഘടിപ്പിച്ച് സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പി കൃഷ്ണനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
നിര്‍വാഹകസമിതിയിലേക്ക് സര്‍ക്കാര്‍ നോമിനേറ്റ്ചെയ്ത മുന്‍ സെക്രട്ടറി സുനില്‍ സി കുര്യന്‍ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണെന്നും നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രാഥമിക അംഗത്വത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരെയാണ് പിരിച്ചുവിട്ടതെന്നും സമിതിയുടെ നിയമാവലിപ്രകാരം രേഖകള്‍ ഒപ്പുവയ്ക്കേണ്ടത് നിര്‍വാഹകസമിതിയാണെന്നും ഇവരുടെ അഭാവത്തില്‍ ശിശുക്ഷേമസമിതിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. എം അജയ് ബോധിപ്പിച്ചു. സമിതിയുടെ പ്രസിഡന്റ് മുഖ്യമന്ത്രിയാണെന്നും ഈ നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് തടസ്സമില്ലെന്നുമുള്ള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെ കോടതി വിമര്‍ശിച്ചു. സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഇത്തരം ഉത്തരവ് തെറ്റാണെന്നു തോന്നുന്നില്ലേ എന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സംസ്ഥാന സര്‍ക്കാര്‍ , നോമിനേറ്റ്ചെയ്യപ്പെട്ട ചെമ്പഴന്തി അനില്‍ , സുനില്‍ സി കുര്യന്‍ എന്നിവര്‍ക്കും നോട്ടീസ് അയച്ചു. തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയാണ് അനില്‍ .
deshabhimani 030212
സംസ്ഥാന ശിശുക്ഷേമസമിതി അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ രണ്ട് അംഗങ്ങളെ നോമിനേറ്റ്ചെയ്ത സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സമിതി ജനറല്‍ സെക്രട്ടറി പി കൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് അംഗങ്ങളെ പിരിച്ചുവിട്ട് പുതിയ രണ്ട് അംഗങ്ങളെ നോമിനേറ്റ്ചെയ്ത നടപടി കോടതി തടഞ്ഞു. അംഗങ്ങള്‍ക്ക് തല്‍സ്ഥാനത്തു തുടരാം. ഉടന്‍ ചുമതല ഏറ്റെടുക്കാനും കോടതി നിര്‍ദേശിച്ചു. സ്വയംഭരണാധികാര സംവിധാനത്തിലുള്ള സമിതിയില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എസ് സിരിജഗന്‍ പറഞ്ഞു. ഇതിന് നിര്‍വാഹകസമിതിക്ക് മാത്രമാണ് അധികാരമെന്നും മുഖ്യമന്ത്രിക്കുപോലും ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശിശുക്ഷേമസമിതി പുനഃസംഘടിപ്പിച്ച് സാമൂഹ്യക്ഷേമവകുപ്പ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പി കൃഷ്ണനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ReplyDeleteസംസ്ഥാന ശിശുക്ഷേമസമിതി ഓഫീസ് പൊലീസ് പിന്തുണയോടെ താഴിട്ടു പൂട്ടി. സമിതി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ശിശുപരിപാലനകേന്ദ്രത്തിലെ പിഞ്ചുകുഞ്ഞുങ്ങളും ആയമാരും മറ്റു ജീവനക്കാരും എന്തുചെയ്യണമെന്ന ആശങ്കയില്‍ . നിലവിലുള്ള ഭരണസമിതിയംഗങ്ങളെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദുചെയ്തതിനു പിന്നാലെയാണ് ചിലര്‍ ഓഫീസ് താഴിട്ടു പൂട്ടിയത്.ആരോരുമില്ലാത്ത 55 പിഞ്ചുകുഞ്ഞുങ്ങളാണ് ഇവിടെയുള്ളത്. 30 ആയമാരുമുണ്ട്. ഓഫീസ് വാതില്‍ പുറത്തുനിന്നു പൂട്ടിയതോടെ ആയമാര്‍ക്കും മറ്റും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്. കുഞ്ഞുങ്ങളെ പരിശോധിക്കാനെത്തിയ ഡോക്ടര്‍മാര്‍ വാതില്‍ തുറക്കാനാവാത്തതുമൂലം മടങ്ങി. കോടതി നിര്‍ദേശപ്രകാരം നിലവിലുള്ള ജനറല്‍ സെക്രട്ടറി പി കൃഷ്ണനടക്കമുള്ള ഭരണസമിതിയംഗങ്ങള്‍ചുമതലയേല്‍ക്കാന്‍ വെള്ളിയാഴ്ച സമിതി ഓഫീസിലെത്തിയെങ്കിലും വാതില്‍ തുറക്കാനോ താക്കോല്‍ നല്‍കാനോ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. തക്കോല്‍ എവിടെയാണെന്ന് തങ്ങള്‍ക്കറിയില്ലെന്ന് കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍ പറഞ്ഞു. ഭരണം പിടിക്കാന്‍ സര്‍ക്കാര്‍ നിലവിലുള്ള ഏഴംഗ ഭരണസമിതിയെ പിരിച്ചുവിട്ട് ഡിസിസി ജനറല്‍ സെക്രട്ടറിയടക്കമുള്ള രണ്ട് പേരെ നോമിനേറ്റ് ചെയ്തിരുന്നു. നോമിനേറ്റ് ചെയ്തവര്‍ വ്യാഴാഴ്ചയും ഓഫീസിലുണ്ടായിരുന്നു. ഇവരാണ് ഓഫീസ് താഴിട്ട് പൂട്ടിയതെന്ന് പറയപ്പെടുന്നു. പൊലീസ് കാവലും ഏര്‍പ്പെടുത്തി. നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടിയെ വ്യാഴാഴ്ച ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ നടപടി റദ്ദുചെയ്തതിനൊപ്പം നിലവിലുള്ള ഭരണസമിതി ഉടന്‍ ചുമതല ഏല്‍ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സമിതി ഭരണസമിതിയെ അട്ടിമറിക്കാനുള്ള നീക്കം നടന്നത്. രണ്ടു പേരെ നോമിനേറ്റ് ചെയ്തശേഷം അവരെ ജനറല്‍ സെക്രട്ടറി, വൈസ്പ്രസിഡന്റ് സ്ഥാനത്തില്‍ അവരോധിക്കാന്‍ ധൃതിപിടിച്ച നീക്കങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയത്. ഇതിനായി സമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികളെമാത്രം വിളിച്ച് വ്യാഴാഴ്ച എക്സിക്യൂട്ടീവ് കമ്മിറ്റി ചേരാനും ശ്രമം നടന്നു. എന്നാല്‍ , കോടതി വിധിയെത്തുടര്‍ന്ന് യോഗം വേണ്ടെന്നു വച്ചു.
ReplyDelete