Friday, February 3, 2012

ടെലികോം കമ്പനികളുടെ ഷെയറുകള്‍ കുത്തനെ താഴ്ന്നു

ലൈസന്‍സ് റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ വിധി രാജ്യത്തെ ടെലികോം കമ്പനികളെ വെട്ടിലാക്കി. വ്യാഴാഴ്ച വിധി വന്നതിനുശേഷം ടെലികോം കമ്പനികളുടെ ഷെയറുകള്‍ 14 ശതമാനം വരെ താഴ്ന്നു. മുന്‍ ടെലികോം മന്ത്രി എ രാജ 9,000 കോടി രൂപയ്ക്ക് അനുവദിച്ച 122 2ജി ലൈസന്‍സുകളാണ് സുപ്രീം കോടതി റദ്ദു ചെയ്ത് ഉത്തരവിറക്കിയത്.
യൂണിനോറിനെ പിന്താങ്ങുന്ന യൂണിടെക്കിന്റെ ഷെയറുകള്‍ 14 ശതമാനം കുറവില്‍ ബോംബെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തി. ഡി ബി റിയാലിറ്റി 8.62 ശതമാനവും വീഡിയോകോണ്‍ 4.29 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം ടെലികോം കമ്പനികളുമായി കൈകോര്‍ക്കുന്ന എസ് ബി ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ ഷെയറുകളും താഴ്ന്ന് രേഖപ്പെടുത്തി. അതേസമയം ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങി ടെലികോം രംഗത്തെ പഴയ കമ്പനികള്‍ ഈ അവസരം മുതലാക്കാനാണ് ശ്രമിക്കുന്നത്. എയര്‍ടെല്ലിന്റെ ഷെയറുകള്‍ എട്ട് ശതമാനം കുതിച്ചുയര്‍ന്നപ്പോള്‍ ഐഡിയയുടേത് 8.62 ശതമാനവും റ്റാറ്റ ടെലിസെര്‍വ്വീസസ് മഹാരാഷ്ട്രയുടേത് 1.53 ശതമാനവുമായി.

റദ്ദു ചെയ്ത ലൈസന്‍സുകളില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ പേരില്ലെങ്കിലും കമ്പനിയുടെ ഷെയറില്‍ 9.31 ശതമാനം നഷ്ടമാണ് കണക്കാക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ലൈസന്‍സ് 2001ല്‍ അനുവദിച്ചതാണെന്നും 2008ല്‍ അനുവദിച്ച 122 ലൈസന്‍സുകളില്‍ ഉള്‍പ്പെടാത്തതിനാല്‍ സുപ്രീം കോടതിയുടെ വിധി തങ്ങളെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി.

യൂണിനോര്‍, ലൂപ്പ് ടെലികോം, എറ്റ്‌സിലാറ്റ് ഡി ബി, എസ് ടെല്‍, വീഡിയോകോണ്‍, റ്റാറ്റാസ്, ഐഡിയ, സിസ്റ്റെമാ ശ്യാം തുടങ്ങിയ കമ്പനികളുടെ ലൈസന്‍സുകളാണ് റദ്ദു ചെയ്തത്. എന്നാല്‍ 95 ശതമാനം വരിക്കാരും ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ട കമ്പനികളെ ആശ്രയിക്കുന്നവരാണെങ്കിലും കോടതി വിധി ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്ന് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ജെ എസ് ശര്‍മ്മ അറിയിച്ചു. മൊബൈല്‍ നമ്പര്‍ പോര്‍റ്റബിലിറ്റി ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് നമ്പരുകള്‍ മാറ്റാന്‍ സൗകര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി വിധിയേക്കുറിച്ച് ലൈസന്‍സ് നഷ്ടപ്പെട്ട കമ്പനികള്‍ അവരുടെ വരിക്കാരെ അറിയിക്കണമെന്നും ശര്‍മ്മ പറഞ്ഞു.

janayugom 030212

1 comment:

  1. ലൈസന്‍സ് റദ്ദാക്കാനുള്ള സുപ്രീം കോടതിയുടെ വിധി രാജ്യത്തെ ടെലികോം കമ്പനികളെ വെട്ടിലാക്കി. വ്യാഴാഴ്ച വിധി വന്നതിനുശേഷം ടെലികോം കമ്പനികളുടെ ഷെയറുകള്‍ 14 ശതമാനം വരെ താഴ്ന്നു. മുന്‍ ടെലികോം മന്ത്രി എ രാജ 9,000 കോടി രൂപയ്ക്ക് അനുവദിച്ച 122 2ജി ലൈസന്‍സുകളാണ് സുപ്രീം കോടതി റദ്ദു ചെയ്ത് ഉത്തരവിറക്കിയത്.

    ReplyDelete