Friday, February 3, 2012
പണാധിപത്യം ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: പിണറായി
നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി അഴിമതി വ്യാപകമാകുന്ന കാഴ്ചയാണ് ഇന്ത്യയില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച ലോക്പാലും ഇന്ത്യന്‍ ജനാധിപത്യവുമെന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ 73മുതല്‍ 77ശതമാനം വരെ ആളുകള്‍ ദിവസം 20 രൂപ വരുമാനം മാത്രമുള്ളവരാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുന്നൂറില്‍ പരം കോടീശ്വരന്‍മാരുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന രീതിയിലുള്ള അഴിമതിയാണ് 2ജി സ്പെക്ട്രം, എസ് ബാന്റ് സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ നടന്നത്.
2ജി സ്പെക്ട്രം ഇടപാടില്‍ അഴിമതി നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും അന്നത്തെ ധനമന്ത്രി ചിദംബരം അത് തടയാന്‍ ശ്രമിച്ചിട്ടില്ല എന്നത് ഗുരുതരമായ കുറ്റമാണ്. മാനദണ്ഡങ്ങള്‍ മറികടന്ന് സ്പെക്ട്രം അനുവദിച്ചപ്പോള്‍ പ്രധാനമന്ത്രിയും നിശബ്ദനായി. ചിദംബരത്തിന്റെ പങ്ക് പുറത്തുവന്നാല്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസും പ്രതിക്കൂട്ടിലാവുമെന്ന് ഭയന്നിട്ടാണ് ചിദംബരത്തിന് ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാര്‍ നല്‍കുന്നത്.
നവഉദാരവല്‍കരണ നയങ്ങള്‍ നടപ്പാക്കുന്നതിലും അഴിമതിയിലും കോണ്‍ഗ്രസിനും ബിജെപിയ്ക്കും തമ്മില്‍ വ്യത്യാസമില്ല. കര്‍ണ്ണാടകയിലെ ഭൂമി കുംഭകോണവും ഖനിഅഴിമതിയും ബിജെപിയുടെ മുഖവും വികൃതമാക്കുന്നു. അഴിമതി തടയാനുള്ള ലേക്പാല്‍ ബില്ല് നിലവില്‍ വരാന്‍ സിപിഐ എം ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ട്ടിയുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയതാണ്. ബില്ല് ആദ്യമായി അവതരിപ്പിച്ച 1968മുതല്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. ലോക്പാല്‍ ബില്ല് അട്ടിമറിച്ചത് കോണ്‍ഗ്രസാണെന്നും പിണറായി പറഞ്ഞു.
ക്രിസ്തു ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളി: പിണറായി
സിപിഐ എം ക്രിസ്തുവിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ . ചരിത്രത്തിലെ ഏറ്റവും വലിയ വിമോചനപ്പോരാളിയായാണ് ക്രിസ്തുവിനെ സിപിഐ എം കാണുന്നത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് ക്രിസ്തുവചനങ്ങള്‍ . അതുകൊണ്ടാണ് ക്രിസ്തുവിനെ സിപിഐ എം അംഗീകരിക്കുന്നത്. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മാര്‍ക്സാണ് ശരിയെന്ന ചിത്രപ്രദര്‍ശനത്തില്‍ ക്രിസ്തുവിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
deshabhimani
Subscribe to:
Post Comments (Atom)

ReplyDelete