ത്രിപുരയിലെ സമാധാന അന്തരീഷം നിലനിര്‍ത്താനും വികസനപ്രവര്‍ത്തനങ്ങള്‍ തുടരാനും ഏഴാമത് ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തിലേറ്റാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ആഹ്വാനംചെയ്ത് സിപിഐ എം 20-ാമത് സംസ്ഥാന സമ്മേളനം ബുധനാഴ്ച സമാപിച്ചു.
അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരസാമ്പത്തിക നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിനു ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്ത് തുടരേണ്ടത് അനിവാര്യമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. പശ്ചിമബംഗാളില്‍ മമതാ സര്‍ക്കാരിന്റെ പിന്തുണയോടെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഇടതുമുന്നണി പ്രവര്‍ത്തകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 58 ഇടതുമുന്നണി പ്രവര്‍ത്തകര്‍ ആക്രമണങ്ങളില്‍ മരിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്ക് വീടുവിടേണ്ടിവന്നു. പാര്‍ടി ഓഫീസുകള്‍ അക്രമികള്‍ പിടിച്ചടക്കുന്നു. പ്രതികൂലമായ ഈ പരിതഃസ്ഥിതികളെ നേരിട്ട് പോരാട്ടം തുടരുന്ന ബംഗാള്‍ ജനതക്കൊപ്പമാണ് ത്രിപുരയുടെ ഇടതുപക്ഷ മനസ്സെന്ന് സമ്മേളനം പ്രഖ്യാപിച്ചു. പ്രതിനിധി സമ്മേളനത്തെ അഭിവാദ്യംചെയ്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ , പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എന്നിവര്‍ സംസാരിച്ചു.
deshabhimani 020212

ReplyDelete