മാലെ: ദക്ഷിണേഷ്യന്‍ ദ്വീപസമൂഹ രാഷ്ട്രമായ മാലദ്വീപില്‍ മൂന്നാഴ്ച പിന്നിട്ട ജനകീയപ്രക്ഷോഭത്തെ പിന്തുണച്ച് പൊലീസും രംഗത്തിറങ്ങിയതോടെ പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവച്ചു. സൈന്യത്തെ ഉപയോഗിച്ച് പൊലീസിന്റെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ടെലിവിഷന്‍ ചാനലുകളിലൂടെ വാര്‍ത്താസമ്മേളനത്തില്‍ നഷീദ് രാജി പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മറ്റ് വഴിയില്ലെന്നു പറഞ്ഞാണ് രാജിപ്രഖ്യാപനം. വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസ്സന്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ഇത് അട്ടിമറിയല്ലെന്ന് നഷീദിന്റെ വക്താവും പ്രതിപക്ഷവും വ്യക്തമാക്കി.
ക്രിമിനല്‍ കോടതിയിലെ മുഖ്യ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ പട്ടാളത്തെക്കൊണ്ട് അറസ്റ്റുചെയ്യിച്ച് തടവിലാക്കിയതോടെയാണ് നഷീദിന്റെ പതനമാരംഭിച്ചത്. നഷീദ് അന്യായമായി തടവിലാക്കിയ ഒരു വിമര്‍ശകനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടതിനാണ് പക്ഷപാതിത്വം ആരോപിച്ച് ജഡ്ജിയെ അറസ്റ്റുചെയ്യിച്ചത്. ജഡ്ജിയെ തടവില്‍നിന്ന് വിടണമെന്ന് ആവശ്യപ്പെട്ട് മൂന്നാഴ്ചയായി തലസ്ഥാനമായ മാലെയില്‍ ദിവസവും രാത്രി പ്രകടനങ്ങള്‍ നടന്നുവരികയായിരുന്നു. പ്രകടനക്കാരെ അടിച്ചമര്‍ത്താനുള്ള ഉത്തരവ് തള്ളി തിങ്കളാഴ്ച രാത്രി പൊലീസും നഷീദിനെതിരെ പ്രകടനം നടത്തിയതോടെ സംഘര്‍ഷസ്ഥിതിയായി. സൈന്യത്തെ അയച്ച് പൊലീസിനെ അടിച്ചമര്‍ത്താനാണ് നഷീദ് ആദ്യം ശ്രമിച്ചത്. ഇതിനെതുടര്‍ന്ന് പൊലീസും സൈന്യവും തമ്മില്‍ തിങ്കളാഴ്ച രാത്രി ആരംഭിച്ച സംഘര്‍ഷം ചൊവ്വാഴ്ച രാവിലെ എട്ടുവരെ നീണ്ടു. ഇതിനിടെ സൈന്യത്തില്‍ ഒരുവിഭാഗവും പൊലീസിനൊപ്പം ചേര്‍ന്നതോടെ നഷീദിനെ രാജിവയ്പിക്കാന്‍ സേനാനേതൃത്വം ഇടപെട്ടതായാണ് റിപ്പോര്‍ട്ട്. അവരുടെ ഉപദേശം മാനിച്ച് ഒടുവില്‍ നഷീദ് രാജി പ്രഖ്യാപിച്ചു. തുടര്‍ന്ന് അധികാരമേറ്റ ഹസ്സന്‍ ജഡ്ജി അബ്ദുള്ള മുഹമ്മദിനെ തടവറയില്‍നിന്ന് വിട്ടയച്ചു. നേരത്തെ ഹസ്സനും സുപ്രീംകോടതിയും മനുഷ്യാവകാശ കമീഷനും ജുഡീഷ്യല്‍ കമീഷനും യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണറുമെല്ലാം ജഡ്ജിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നഷീദ് വഴങ്ങാതിരിക്കുകയായിരുന്നു.
ഇന്ത്യാ സമുദ്രത്തിലെ 1192 ദ്വീപുകളടങ്ങിയ രാജ്യം മൂന്നുപതിറ്റാണ്ട് ഭരിച്ച മൗമൂന്‍ അബ്ദുല്‍ ഗയൂമിനെ പരാജയപ്പെടുത്തി 2008ലാണ് നഷീദ് അധികാരമേറ്റത്. അന്ന് വലിയ ജനാധിപത്യവാദിയായി വാഴ്ത്തപ്പെട്ട നഷീദ് പിന്നീട് എതിരഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെയാണ് ജനങ്ങളില്‍ രോഷം ശക്തമായത്. ബജറ്റ് കമ്മി കുറയ്ക്കാനെന്ന പേരില്‍ നഷീദ് സാമ്പത്തികപരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ജനങ്ങള്‍ക്ക് എതിര്‍പ്പ് തുടങ്ങിയിരുന്നു. ജനാധിപത്യപോരാളി, പരിസ്ഥിതിവാദി തുടങ്ങിയ നിലകളില്‍ രാജ്യത്തിനുപുറത്തും ആദരിക്കപ്പെട്ടിരുന്ന നഷീദിന്റെ നില അതോടെ നാട്ടില്‍ മോശമായിരുന്നു. നഷീദിന് ഭരണഘടനാപരമായ സംരക്ഷണം നല്‍കണമെന്നാണ് മുഖ്യ പ്രതിപക്ഷകക്ഷിയായ ഗയൂമിന്റെ പ്രോഗ്രസീവ് പാര്‍ടി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ , നഷീദിനെ സൈന്യം തടവിലാക്കണമെന്ന് ഇസ്ലാമികവാദികളായ ദ്വിവേഹി ഖ്വാമി പാര്‍ടി ആവശ്യപ്പെട്ടു.
deshabhimani 080212
ദക്ഷിണേഷ്യന്‍ ദ്വീപസമൂഹ രാഷ്ട്രമായ മാലദ്വീപില്‍ മൂന്നാഴ്ച പിന്നിട്ട ജനകീയപ്രക്ഷോഭത്തെ പിന്തുണച്ച് പൊലീസും രംഗത്തിറങ്ങിയതോടെ പിടിച്ചുനില്‍ക്കാനാകാതെ പ്രസിഡന്റ് മുഹമ്മദ് നഷീദ് രാജിവച്ചു. സൈന്യത്തെ ഉപയോഗിച്ച് പൊലീസിന്റെ പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് ടെലിവിഷന്‍ ചാനലുകളിലൂടെ വാര്‍ത്താസമ്മേളനത്തില്‍ നഷീദ് രാജി പ്രഖ്യാപിച്ചത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ മറ്റ് വഴിയില്ലെന്നു പറഞ്ഞാണ് രാജിപ്രഖ്യാപനം. വൈസ് പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസ്സന്‍ പുതിയ പ്രസിഡന്റായി അധികാരമേറ്റു. ഇത് അട്ടിമറിയല്ലെന്ന് നഷീദിന്റെ വക്താവും പ്രതിപക്ഷവും വ്യക്തമാക്കി.
ReplyDeleteമാലെ: ജനരോഷത്തില്‍ പുറത്തായ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ അറസ്റ്റുചെയ്യാന്‍ മാലദ്വീപിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. രാജിക്കുശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തിന്റെ പേരിലാണ് വാറന്റ്. എന്നാല്‍ , നഷീദിനെ എപ്പോള്‍ അറസ്റ്റുചെയ്യുമെന്ന് പൊലീസ് വക്താവ് അബ്ദുള്‍ മന്നന്‍ യൂസഫ് വ്യക്തമാക്കിയില്ല. കോടതി ഉത്തരവ് ഭരണഘടനാനുസൃതമാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് കമീഷണര്‍ അബ്ദുള്ള റിയാസ് പറഞ്ഞു. അതേസമയം, മാലെയിലെ വീട്ടില്‍ അനുയായികളുടെ വലയത്തില്‍ കഴിയുന്ന നഷീദിന്റെ അടുത്ത നീക്കം എന്തെന്ന് വ്യക്തമല്ല. അടുത്തവര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. നഷീദിന്റെ ഭാര്യയും മക്കളും കൊളംബോയിലേക്ക് പോയി. പൊലീസും സൈന്യവും ജനരോഷത്തിനൊപ്പം ചേര്‍ന്നതോടെ ചൊവ്വാഴ്ചയാണ് നഷീദ് രാജിവച്ചത്. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ താന്‍ സ്വയം സ്ഥാനമൊഴിയുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ , തന്റെ തോക്കിനുമുന്നില്‍ ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുകയായിരുന്നുവെന്ന് തൊട്ടടുത്ത ദിവസം നഷീദ് ആരോപിച്ചു. അധികാരത്തില്‍ തിരിച്ചുവരുമെന്നും പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്ന് നഷീദിന്റെ അനുയായികള്‍ തെരുവില്‍ പൊലീസുമായി ഏറ്റുമുട്ടിയത് ദ്വീപുരാഷ്ട്രത്തെ കലാപത്തിലേക്ക് നയിച്ചു. പല ദ്വീപുകളിലായി 18 പൊലീസ് സ്റ്റേഷനുകളും നിരവധി കോടതികെട്ടിടങ്ങളും ആക്രമിക്കപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസ് വാഹനങ്ങള്‍ വ്യാപകമായി തകര്‍ത്തു. മാലെയില്‍ അക്രമത്തിലേര്‍പ്പെട്ട 49 പേരെ അറസ്റ്റുചെയ്തു. വ്യാഴാഴ്ച സ്ഥിതി പൊതുവേ ശാന്തമായിരുന്നെങ്കിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, പുതിയ പ്രതിരോധമന്ത്രിയായി മുഹമ്മദ് നസിന്‍ സ്ഥാനമേറ്റു. കലാപത്തിനിറങ്ങിയവര്‍ തീവ്രവാദപ്രവര്‍ത്തനമാണ് നടത്തിയതെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഷീദിനെ തോക്കുചൂണ്ടി രാജിവയ്പ്പിച്ചതാണെന്ന വാദം പുതിയ പ്രസിഡന്റിനു പിന്നാലെ സൈന്യവും നിഷേധിച്ചു.
ReplyDelete