സിപിഐ എം സംസ്ഥാന സെക്രട്ടറിയായി പിണറായി വിജയനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്തു വെള്ളിയാഴ്ച സമാപിച്ച സംസ്ഥാന സമ്മേളനമാണ് സമര പോരാട്ടങ്ങളുടെ ഉലയിലൂതിത്തെളിഞ്ഞ പിണറായിയെ നാലാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 85 അംഗ സംസ്ഥാന സമിതിയെയും കോഴിക്കോട് ചേരുന്ന പാര്‍ടി കോണ്‍ഗ്രസിലേക്ക് 175 പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
പുതിയതായി 12 പേരെ സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പും ഏകകണ്ഠമായിരുന്നു. മലപ്പുറം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍ , ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു, പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ , തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീന്‍ , ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജര്‍ സി എന്‍ മോഹനന്‍ , ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, കോഴിക്കോട് നിന്നുള്ള എ പ്രദീപ്കുമാര്‍ എംഎല്‍എ , തൃശൂരില്‍ നിന്നുള്ള എന്‍ ആര്‍ ബാലന്‍ , എസ്എഫ്ഐ ദേശീയ പ്രസിഡന്റ് പി കെ ബിജു, കണ്ണൂരില്‍ നിന്നുള്ള ജെയിംസ് മാത്യു എംഎല്‍എ, ഇടുക്കിയില്‍ നിന്നുള്ള കെ പി മേരി, തിരുവനന്തപുരത്തെ കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ടി കൃഷ്ണന്‍ ചെയര്‍മാനായി അഞ്ചംഗ കണ്‍ട്രാള്‍ കമീഷനെയും തെരഞ്ഞെടുത്തു. ഇ കാസിം, പ്രൊഫസര്‍ എം ടി ജോസഫ്, എം എം വര്‍ഗീസ്, ഗിരിജ സുരേന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്.
സംസ്ഥാനകമ്മറ്റിയിലെ മറ്റംഗങ്ങള്‍ : വി എസ് അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , പാലോളി മുഹമ്മദ്കുട്ടി, എം എ ബേബി, പി കരുണാകരന്‍ , പി കെ ഗുരുദാസന്‍ , പി കെ ശ്രീമതി, എ വിജയരാഘവന്‍ , കോടിയേരി ബാലകൃഷ്ണന്‍ , ഇ പി ജയരാജന്‍ , എം സി ജോസഫൈന്‍ , ടി ശിവദാസമേനോന്‍ , വൈക്കം വിശ്വന്‍ , വി വി ദക്ഷിണാമൂര്‍ത്തി, തോമസ് ഐസക്ക്, എ കെ ബാലന്‍ , എം വി ഗോവിന്ദന്‍ , ആനത്തലവട്ടം ആനന്ദന്‍ , കെ കുഞ്ഞിരാമന്‍ , എ കെ നാരായണന്‍ , കെ പി സതീഷ് ചന്ദ്രന്‍ , പി ജയരാജന്‍ , എം വി ജയരാജന്‍ , കെ പി സഹദേവന്‍ , കെ കെ രാഗേഷ്, കെ കെ ശൈലജ, പി എ മുഹമ്മദ്, സി കെ ശശീന്ദ്രന്‍ , എളമരം കരീം, എന്‍ കെ രാധ, ടി പി രാമകൃഷ്ണന്‍ , പി സതീദേവി, കെ ഉമ്മര്‍ , പി കെ സൈനബ, ടി കെ ഹംസ, പി ശ്രീരാമകൃഷ്ണന്‍ , എന്‍ ചന്ദ്രന്‍ , പി ഉണ്ണി, സി ടി കൃഷ്ണന്‍ , ബേബി ജോണ്‍ , കെ രാധാകൃഷ്ണന്‍ , കെ ചന്ദ്രന്‍പിള്ള, സി എം ദിനേശ്മണി, കെ എന്‍ രവീന്ദ്രനാഥ്, എസ് ശര്‍മ്മ, കെ എം സുധാകരന്‍ , എം എം ലോറന്‍സ്, പി രാജീവ്, എം എം മണി, കെ കെ ജയചന്ദ്രന്‍ , , കെ ജെ തോമസ്, പി രാജേന്ദ്രന്‍ , വി ആര്‍ ഭാസ്കരന്‍ , കെ അനന്തഗോപന്‍ , ആര്‍ ഉണ്ണികൃഷ്ണപിള്ള, പി കെ ചന്ദ്രാനന്ദന്‍ , ജി സുധാകരന്‍ , സി കെ സദാശിവന്‍ , സി എസ് സുജാത, എം കെ ഭാസ്കരന്‍ , കെ രാജഗോപാല്‍ , കെ എന്‍ ബാലഗോപാല്‍ , ബി രാഘവന്‍ , കെ വരദരാജന്‍ , എസ് രാജേന്ദ്രന്‍ , എം വിജയകുമാര്‍ , പിരപ്പന്‍കോട് മുരളി, ആനാവൂര്‍ നാഗപ്പന്‍ , കടകംപള്ളി സുരേന്ദ്രന്‍ , ടി എന്‍ സീമ, ജെ മേഴ്സിക്കുട്ടിയമ്മ, സി പി നാരായണന്‍ . ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്.
തീയില്‍ കുരുത്ത പോരാളി
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായിയിലെ പോരാളി വീണ്ടും കേരളത്തിലെ സിപിഐഎമ്മിനെ നയിക്കും. പടയോട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മണ്ണില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനം പിണറായി വിജയനെ നാലാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിലെ സിപിഐ എമ്മിനെ കരുത്തുറ്റ ബഹുജനപ്രസ്ഥാനമാക്കിയതില്‍ മുന്‍നിരപ്പേരാളിയായ പിണറായി എണ്ണമറ്റ സമരപോരാട്ടങ്ങളുടെ ഉലയിലൂതിത്തെളിഞ്ഞ നേതൃത്വമാണ്. മികച്ച സംഘാടകനും സമാജികനുമായ അദ്ദേഹം ഇഛാശക്തിയുള്ള ഭരണകര്‍ത്താവുമായിരുന്നു. പലപ്പോഴായി പൊലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്ന പിണറായി അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം തടവുകാരനായിരുന്നു.
ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെ ഇളയമകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്‍ ജനിച്ചത്. അമ്മ കല്യാണി. പിണറായി ശാരദാവിലാസം എല്‍പി സ്കൂളിലും പെരളശ്ശേരി ഗവണ്‍മെന്റ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. തലശേരി ബ്രണ്ണന്‍കോളേജില്‍ ബിഎ ഇക്കണോമിക്സിനു പഠിക്കുമ്പോള്‍ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കെഎസ്വൈഎഫ് സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായിയില്‍ നടന്ന ജില്ലാപ്ലീനത്തില്‍ സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗമായി. 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1970ല്‍ 26-ാം വയസ്സില്‍ നിയമസഭാംഗമായി. 1970ലും 77ലും 91ലും കൂത്തുപറമ്പില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍നിന്നും ജയിച്ചു. 1986ല്‍ പാര്‍ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1989ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി.
വൈദ്യുതിമന്ത്രിയായിരിക്കെ ചടയന്‍ ഗോവിന്ദന്റെ മരണത്തെത്തുടര്‍ന്ന് 1998 സെപ്തംബറില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടു. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന 17-ാം സംസ്ഥാന സമ്മേളനം പിണറായിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2005 ഫെബ്രുവരിയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാനസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. 1996ല്‍ എല്‍ഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതി- സഹകരണമന്ത്രിയായ പിണറായി മികച്ച ഭരണാധികാരി എന്ന പ്രശംസ പിടിച്ചുപറ്റി. ഒഞ്ചിയം കണ്ണൂക്കര സ്വദേശിനി ടി കമലയാണ് ഭാര്യ. വിവേക് കിരണ്‍ , വീണ എന്നിവര്‍ മക്കളാണ്.
deshabhimani news
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായിയിലെ പോരാളി വീണ്ടും കേരളത്തിലെ സിപിഐഎമ്മിനെ നയിക്കും. പടയോട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും മണ്ണില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനം പിണറായി വിജയനെ നാലാം തവണയും സെക്രട്ടറിയായി തെരഞ്ഞെടുത്തു. കേരളത്തിലെ സിപിഐ എമ്മിനെ കരുത്തുറ്റ ബഹുജനപ്രസ്ഥാനമാക്കിയതില്‍ മുന്‍നിരപ്പേരാളിയായ പിണറായി എണ്ണമറ്റ സമരപോരാട്ടങ്ങളുടെ ഉലയിലൂതിത്തെളിഞ്ഞ നേതൃത്വമാണ്. മികച്ച സംഘാടകനും സമാജികനുമായ അദ്ദേഹം ഇഛാശക്തിയുള്ള ഭരണകര്‍ത്താവുമായിരുന്നു. പലപ്പോഴായി പൊലീസ് മര്‍ദനം അനുഭവിക്കേണ്ടിവന്ന പിണറായി അടിയന്തരാവസ്ഥക്കാലത്ത് പതിനെട്ടുമാസം തടവുകാരനായിരുന്നു.
ReplyDelete