വാരണാസി: ബനാറസ് പട്ടിന്റെ പ്രഭ ഇവ നെയ്യുന്ന കേന്ദ്രങ്ങളിലില്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. റിക്ഷകളും സൈക്കിളുകളും കാല്‍നടക്കാരും തിങ്ങിനിറഞ്ഞ ഇടുങ്ങിയ തെരുവുകള്‍ കടന്നുവേണം ലോകമെങ്ങും പുകള്‍പെറ്റ ബനാറസ് പട്ടിന്റെ നിര്‍മാണകേന്ദ്രങ്ങളില്‍ എത്തേണ്ടത്. നിരക്ഷരത കൊടികുത്തി വാഴുന്ന, വികസനം തൊട്ടുതീണ്ടാത്ത ഗ്രാമ, നഗരങ്ങള്‍ . 25 കിലോമീറ്റര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് നവാബ്പുരയിലെത്തി. നിയമസഭാതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ വോട്ടുചെയ്യാന്‍ ഒരുങ്ങുന്ന ഇവിടത്തുകാര്‍ സ്ഥാനാര്‍ഥികളെയും വിവിധ പാര്‍ടിപ്രവര്‍ത്തകരെയും കാണുമ്പോള്‍ സ്വീകരിച്ചാനയിച്ച് ശ്വാസംനിലച്ച കൈത്തറികള്‍ കാട്ടിക്കൊടുക്കുന്നു. ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ തലമുറകളായി പകര്‍ന്നുകിട്ടിയ ബനാറസ് പട്ടുനെയ്ത്ത് വ്യവസായത്തിന്റെ തകര്‍ച്ചയില്‍ മനംനൊന്ത് വിലപിക്കുന്നു.
ബനാറസിലെ ലക്ഷക്കണക്കിന് നെയ്ത്തുകാരില്‍ നല്ലൊരു ശതമാനവും മുസ്ലിങ്ങളാണ്. ബനാറസ്പട്ട് ഇവിടെനിന്ന് കയറ്റുമതി ചെയ്യേണ്ടെന്ന് മുമ്പ് ബിജെപി സര്‍ക്കാര്‍ തീരുമാനിച്ച അന്നുമുതല്‍ ഈ തറികളുടെ കഷ്ടകാലം തുടങ്ങി. ബനാറസ്പട്ടിന്റെ സംരക്ഷണമെന്ന പേരിലായിരുന്നു തീരുമാനം. പക്ഷേ, അതായിരുന്നില്ല സത്യം, മുസ്ലിങ്ങളാണ് ഈ രംഗത്ത് കൂടുതലുള്ളതെന്ന് അവര്‍ക്കറിയാമല്ലോ, അഞ്ച് തറികളുള്ള മുഹമ്മദ്യാസിന്‍ പറഞ്ഞു.
പട്ടുനൂലിന്റെ താങ്ങാനാകാത്ത വിലയും വിപണന സംവിധാനം ഇല്ലാത്തതും വന്‍കിട യന്ത്രവല്‍ക്കൃത നെയ്ത്തുകാരുടെ ചൂഷണവും കാരണം ബനാറസ് പട്ടുനിര്‍മാണരംഗം പ്രതിസന്ധിയിലായത് പതിറ്റാണ്ടുമുമ്പേ ചര്‍ച്ചയാണ്. സമാജ്വാദി, ബിഎസ്പി സര്‍ക്കാരുകള്‍ മാറിമാറി വന്നെങ്കിലും ഈ മേഖലയെ തിരിഞ്ഞുനോക്കിയില്ല. മായാവതി സര്‍ക്കാര്‍ മൂന്നുവര്‍ഷംമുമ്പ് 70 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ബനാറസ് പട്ട് നിര്‍മാണ മേഖലയെ പുനരുദ്ധരിക്കാന്‍ , പക്ഷേ, ഏല്‍പ്പിച്ചത് അഞ്ച് സ്വകാര്യ ഏജന്‍സികളെ. പണം അവര്‍ വീതിച്ചെടുത്തതൊഴിച്ചാല്‍ മറ്റൊന്നും സംഭവിച്ചില്ല. അതോടൊപ്പം, ഉത്തര്‍പ്രദേശ് ഹാന്‍ഡ്ലൂം കേര്‍പറേഷന്‍ പിരിച്ചുവിടാനും 37 സര്‍ക്കാര്‍ തുണിമില്ലുകള്‍ സ്വകാര്യവല്‍ക്കരിക്കാനും മായാവതി തീരുമാനിച്ചു. ഇതും ചെറുകിട നെയ്ത്തുകാരെ ദോഷകരമായി ബാധിച്ചു.
നിങ്ങള്‍ക്ക് മാര്‍ക്കറ്റില്‍നിന്ന് ധാരാളം ബനാറസ് സാരികള്‍ കിട്ടുന്നുണ്ടാകും- രോഷത്തോടെ നിസാമുദ്ദീന്‍ പറഞ്ഞു. ആളില്ലാത്തതിനാല്‍ രണ്ട് കൈത്തറിയില്‍ ഒന്ന് മാത്രം പ്രവര്‍ത്തിപ്പിക്കുന്ന നിസാമുദ്ദീന്‍ ദിവസംമുഴുവന്‍ ഇരുന്നാലും ഒരു സാരി തുന്നില്ല. മാര്‍ക്കറ്റില്‍ കിട്ടുന്നതൊന്നും യഥാര്‍ഥ ബനാറസ് പട്ടല്ല. യന്ത്രവല്‍ക്കൃത തറികളില്‍ 20 ശതമാനം മാത്രം പട്ട് ചേര്‍ത്ത് നിര്‍മിക്കുന്നവയാണ്. തങ്ങള്‍ക്ക് പരമ്പരാഗതമായി കിട്ടിയ കരവിരുതിന്റെ ഭംഗിയും അവയ്ക്കുണ്ടാകില്ല. പക്ഷേ, കിലോയ്ക്ക് 3000 രൂപ വീതം കൊടുത്ത് പട്ടുനൂല്‍ വാങ്ങി കൈത്തറിയില്‍ സാരി നിര്‍മിച്ചുനല്‍കിയാല്‍ 7000, 8000 രൂപ വിലവരും. എങ്ങനെ വില്‍ക്കാനാണ്? നിസാമുദ്ദീന്റെ ചോദ്യം എട്ടംഗ കുടുംബത്തിന്റെ ദൈന്യതകൂടി വെളിവാക്കി. അതുകൊണ്ട് കൈത്തറിക്കാരും വളരെ കുറച്ചു പട്ടും ബാക്കി കോട്ടണും പട്ടുപോലെ തോന്നുന്ന ടെറികോട്ടണും ചേര്‍ത്ത് ബനാറസ് പട്ട് സാരി നിര്‍മിച്ചുകൊടുക്കുന്നു. തെരഞ്ഞെടുപ്പില്‍ വികസനത്തിനായി ആണയിടുന്നവരും സൗജന്യമായി കംപ്യൂട്ടറുകള്‍ വാഗ്ദാനം ചെയ്യുന്നവരും എത്രയോ വികസനസാധ്യതയുള്ള ബനാറസ്പട്ട് വ്യവസായത്തെ കാണുന്നേയില്ല.
(ദിനേശ്വര്‍മ)
deshabhimani 110212
ബനാറസ് പട്ടിന്റെ പ്രഭ ഇവ നെയ്യുന്ന കേന്ദ്രങ്ങളിലില്‍ പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. റിക്ഷകളും സൈക്കിളുകളും കാല്‍നടക്കാരും തിങ്ങിനിറഞ്ഞ ഇടുങ്ങിയ തെരുവുകള്‍ കടന്നുവേണം ലോകമെങ്ങും പുകള്‍പെറ്റ ബനാറസ് പട്ടിന്റെ നിര്‍മാണകേന്ദ്രങ്ങളില്‍ എത്തേണ്ടത്. നിരക്ഷരത കൊടികുത്തി വാഴുന്ന, വികസനം തൊട്ടുതീണ്ടാത്ത ഗ്രാമ, നഗരങ്ങള്‍ . 25 കിലോമീറ്റര്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച് നവാബ്പുരയിലെത്തി. നിയമസഭാതെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തില്‍ വോട്ടുചെയ്യാന്‍ ഒരുങ്ങുന്ന ഇവിടത്തുകാര്‍ സ്ഥാനാര്‍ഥികളെയും വിവിധ പാര്‍ടിപ്രവര്‍ത്തകരെയും കാണുമ്പോള്‍ സ്വീകരിച്ചാനയിച്ച് ശ്വാസംനിലച്ച കൈത്തറികള്‍ കാട്ടിക്കൊടുക്കുന്നു. ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ തലമുറകളായി പകര്‍ന്നുകിട്ടിയ ബനാറസ് പട്ടുനെയ്ത്ത് വ്യവസായത്തിന്റെ തകര്‍ച്ചയില്‍ മനംനൊന്ത് വിലപിക്കുന്നു.
ReplyDelete