ചെങ്കൊടികളും തോരണങ്ങളും ചുവപ്പിച്ച തെരുവുകള്‍ . ജനനായകരുടെയും വിപ്ലവകാരികളുടെയും ഛായാചിത്രങ്ങളും ചത്വരങ്ങളും ബോര്‍ഡുകളും കമാനങ്ങളും നിറഞ്ഞ നാട്ടിന്‍പുറങ്ങളും നഗരവീഥികളും. എങ്ങും പ്രതിധ്വനിക്കുന്ന വിപ്ലവഗാനങ്ങള്‍ , പഴുതടച്ച പ്രചാരണത്തിന്റെ അവസാന മിനുക്കുപണികളുമായി നീങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും. സംസ്ഥാന സമ്മേളന സന്ദേശമെത്താത്ത ഒരിടംപോലുമില്ല. നാടും നഗരവും അത്രയേറെ ആവേശത്തിമിര്‍പ്പിലാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ശക്തിയും സ്വരൂപിച്ച ഉജ്വലമുഹൂര്‍ത്തത്തിലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ. ഇ ബാലാനന്ദന്‍ നഗറിലെ പൊതുസമ്മേളനനഗരിയില്‍ ഞായറാഴ്ച വൈകിട്ട് ചെങ്കൊടി ഉയര്‍ന്നത്. ചെങ്കൊടികളും ചെമ്പടയും ബാന്‍ഡ്വാദ്യവും കരിമരുന്നുവര്‍ഷവും അതിലുമുയരത്തിലുയര്‍ന്ന ഇങ്ക്വിലാബ് വിളിയും സൃഷ്ടിച്ച ആവേശത്തിന് സാന്ധ്യശോഭയെ വെന്ന ചുവപ്പ്. രാഷ്ട്രീയകേരളത്തിന്റെ കണ്ണുംകാതും അനന്തപുരിയിലേക്ക് കേന്ദ്രീകരിക്കുന്ന നാലുനാളുകള്‍ക്ക് നാന്ദിയായി.
ഒട്ടേറെ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ നഗരത്തെ ചുവപ്പണിയിച്ചാണ് കയ്യൂര്‍ രക്തസാക്ഷികളുടെ ബലികുടീരത്തില്‍നിന്നുള്ള ചെങ്കൊടിയും വയലാര്‍ സഖാക്കളുടെ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍നിന്നുള്ള ദീപശിഖയും 13 ഉപദീപശിഖകളും എത്തിയത്. പതാക-കൊടിമര ജാഥകളും ദീപശിഖകളും ഉപദീപശിഖകളും സംഗമിച്ച കേശവദാസപുരം ജനസാഗരമായി. അവിടെനിന്ന് ജനാവലി സമ്മേളന നഗറിലേക്ക് അണപൊട്ടിയൊഴുകി. ജന്മിത്വത്തിനും സാമ്രാജ്യത്തിനുമെതിരായ ഐതിഹാസികമായ പോരാട്ടത്തിന്റെ ദീപ്തസ്മരണകളുമായി കയ്യൂരില്‍നിന്നും വയലാറില്‍നിന്നുമെത്തിയ പതാകയും കൊടിമരവും ഉയര്‍ന്നപ്പോള്‍ തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്ന സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിമണ്ഡപത്തില്‍നിന്നു കൊണ്ടുവന്ന പ്രധാന ദീപശിഖയും 13 സ്മൃതിമണ്ഡപങ്ങളില്‍നിന്ന് എത്തിച്ച ഉപദീപശിഖകളും ജ്വലിച്ചുയര്‍ന്നു.
തിങ്കളാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാനകമ്മിറ്റിയും സമ്മേളനത്തിന്റെ നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കി. കോട്ടയം സമ്മേളനത്തിനുശേഷമുള്ള നാലുവര്‍ഷത്തെ പാര്‍ടിയുടെ പ്രവര്‍ത്തനവും മുന്നേറ്റവും സമ്മേളനം വിലയിരുത്തും. കോട്ടയം സമ്മേളനത്തിനുശേഷമുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തനം സസൂക്ഷ്മം വിലയിരുത്തി സമ്മേളനം ഭാവിപ്രവര്‍ത്തനം ആസൂത്രണംചെയ്യും. സംഘടനാശേഷിയും ബഹുജനപിന്തുണയും വന്‍തോതില്‍ വര്‍ധിപ്പിച്ചും വിഭാഗീയത പൂര്‍ണമായും അവസാനിപ്പിച്ചുമാണ് സംസ്ഥാന സമ്മേളന നടപടികളിലേക്ക് കടക്കുന്നത്. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയര്‍മാന്‍കൂടിയായ പാര്‍ടി സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറാണ് ചെങ്കൊടി ഉയര്‍ത്തിയത്. കയ്യൂരില്‍ നിന്ന് പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ കൈമാറി, കേന്ദ്ര കമ്മിറ്റിയംഗം ഇ പിജയരാജെന്‍റ നേതൃത്വത്തിലാണ് രക്തപതാക കൊണ്ടുവന്നത്. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് പുന്നപ്ര- വയലാര്‍ സമരനായകന്‍ കൂടിയായ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ കൈമാറിയ കൊടിമരം കേന്ദ്രകമ്മിറ്റിഅംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് സമ്മേളന നഗരിയിലെത്തിച്ചത്. സ. കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും സംസ്ഥാന സെക്രട്ടറിയറ് അംഗം ആനത്തലവട്ടം ആനന്ദന്‍ പകര്‍ന്നു നല്‍കിയ ദീപശിഖ സംസ്ഥാനകമ്മിറ്റിഅംഗം ആനാവൂര്‍ നാഗപ്പെന്‍റ നേതൃത്വത്തിലാണ് സമ്മേളനനഗരിയിലെത്തിച്ചത്.
ഇതോടൊപ്പം ജില്ലയിലെ രക്തസാക്ഷികളുടെയും ജനനേതാക്കളുടെയും സ്മൃതിമണ്ഡപങ്ങളില്‍ നിന്നും കൊളുത്തിയ 13 ഉപ ദീപശിഖകളും നാടുണര്‍ത്തി പര്യടനം നടത്തി. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളേറ്റുവാങ്ങിയശേഷമാണ് പതാക- കൊടിമര-ദീപശിഖ ജാഥകള്‍ പൊതുസമ്മേളനനഗരിയായ സ. ഇ ബാലാനന്ദന്‍ നഗറില്‍ (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം)സംഗമിച്ചത്.
അന്തരീക്ഷം ചുവന്നു; നഗരം നിറഞ്ഞു
സിപിഐ എം സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കാന്‍ തലസ്ഥാന നഗരം ഒരുങ്ങി. ചെങ്കൊടികളും തോരണങ്ങളും കൊണ്ട് ചുവപ്പണിഞ്ഞ അന്തരീക്ഷത്തിലേക്ക് സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പ്രവര്‍ത്തകരും അനുഭാവികളും എത്തിക്കഴിഞ്ഞു. ഞായറാഴ്ചയോടെയാണ് മറ്റു ജില്ലകളിലെ പാര്‍ടിപ്രവര്‍ത്തരും അണികളും എത്തിത്തുടങ്ങിയത്. തിങ്കളാഴ്ചയോടെ നഗരത്തിലെ ലോഡ്ജുകള്‍ സമ്മേളനം കാണാനെത്തിയവരാല്‍ നിറഞ്ഞു. ട്രെയിനുകളിലും കെഎസ്ആര്‍ടിസി ബസുകളിലും സമ്മേളനത്തിനെത്തുന്നവരുടെ തിരക്ക്. അടുത്ത മൂന്നു ദിവസങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂര്‍ ബുക്കിങ്ങായിട്ടുണ്ട്. ഒരാഴ്ചയായി നഗരം സാംസ്കാരികോത്സവത്തിന്റെ ലഹരിയിലാണ്. സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രദര്‍ശനം, നാടകോത്സവം, ചലച്ചിത്രോത്സവം, കഥാപ്രസംഗം തുടങ്ങിയവയ്ക്ക് വന്‍ ജനത്തിരക്കാണ്.
പതാകയെ നെഞ്ചേറ്റിയത് പതിനായിരങ്ങള്‍
അലകടലായി ജനസഞ്ചയം. തിളയ്ക്കുന്ന വെയിലിലും തളരാത്ത ആവേശം. നാടിന്റെ സ്വാതന്ത്ര്യത്തിനും നാടുവാഴിത്തത്തിനെതിരായും പോരാടിയ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മരണയുമായി എത്തിയ പതാകജാഥയെ സ്വീകരിക്കാനും സിപിഐ എം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യം അര്‍പ്പിക്കാനും കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അണിനിരന്നത് പതിനായിരങ്ങള്‍ . ജാഥാ ക്യാപ്റ്റന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനെയും ജാഥാംഗങ്ങളെയും ആവേശത്തോടെ ജനസഞ്ചയം വരവേറ്റു. തെയ്യവും തിറയും പൂക്കാവടിയും കഥകളി വേഷധാരികളും, ബാന്‍ഡും ചെണ്ടയും പഞ്ചവാദ്യവുമടങ്ങിയ വാദ്യമേളങ്ങള്‍ , കേരളീയ വേഷം ധരിച്ച് മുത്തുക്കുട ഏന്തിയെത്തിയ വനിതകള്‍ , നാടന്‍ പാട്ട് സംഘങ്ങള്‍ , കരിമരുന്നു പ്രയോഗത്തിന്റെ പ്രകമ്പനങ്ങള്‍ , പുഷ്പവൃഷ്ടിയോടെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിക്കപ്പെടുന്ന രക്തപതാകയും ജാഥാംഗങ്ങളും. പതാക ഏന്താന്‍ നുറുകണക്കിന് അത്ലറ്റുകള്‍ .
സ്വീകരണം വിവിധ കേന്ദ്രങ്ങളില്‍ ഉത്സവപ്രതീതിയാണ് സൃഷ്ടിച്ചത്. കഥകളി ആചാര്യന്‍ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ ഉള്‍പ്പെടെ സാമൂഹ്യ-കലാരംഗത്തെ പ്രമുഖരും ജാഥയെ സ്വീകരിക്കാനെത്തി. ജാഥ തിങ്കളാഴ്ച കൊട്ടാരക്കരയില്‍നിന്ന് പ്രയാണം ആരംഭിച്ചു. തലസ്ഥാന ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ പകല്‍ പതിനൊന്നൊടെ ജാഥ എത്തിച്ചേര്‍ന്നു. സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ , കോലിയക്കോട് കൃഷ്ണന്‍നായര്‍ എംഎല്‍എ, വി കെ മധു, എസ് കെ ആശാരി, ബി പി മുരളി, എ സമ്പത്ത് എംപി, മടവൂര്‍ അനില്‍ തുടങ്ങിയവര്‍ ജാഥയെ സ്വീകരിച്ചു. കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ ജാഥാക്യാപ്റ്റന്‍ ഇ പി ജയരാജനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
(ജി രാജേഷ്കുമാര്‍)
ആവേശം അണമുറിഞ്ഞു; കൊടിമരജാഥാ സ്വീകരണം പുതുചരിത്രം
വയലാര്‍ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്മരണകള്‍ ഇരമ്പുന്ന സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം സംസ്ഥാന സമ്മേളന നഗറിലേക്ക് എത്തിയ കൊടിമരജാഥ, കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ആവേശം അലതല്ലിയ ഉത്സവമായി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം എ ബേബിയുടെ നേതൃത്വത്തില്‍ എത്തിയ ജാഥയെ വാദ്യഘോഷത്തിന്റെയും കരിമരുന്ന് പ്രയോഗത്തിന്റെയും അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്. തിങ്കളാഴ്ചത്തെ ആദ്യ സ്വീകരണം കൊല്ലം ജില്ലയിലെ അയത്തില്‍ ജങ്ഷനിലായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് കൊടിമരജാഥ തലസ്ഥാനജില്ലയില്‍ പ്രവേശിച്ചത്. സംസ്ഥാനസമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ , സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശിവന്‍കുട്ടി എംഎല്‍എ, സി ജയന്‍ബാബു എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ആദ്യസ്വീകരണത്തിനുശേഷം ഇരുചക്രവാഹനത്തില്‍ നൂറുകണക്കിന് ചുവപ്പുവളന്റിയര്‍മാരുടെ അകമ്പടിയോടെ അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്. ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വഴിയില്‍ നൂറുകണക്കിനുപേര്‍ ചെങ്കൊടികളും പൂക്കളുമായി കാത്തുനിന്നു. പ്രവര്‍ത്തകരുടെ സ്നേഹോഷ്മള സ്വീകരണം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരം നഗരകവാടമായ കേശവദാസപുരത്ത് എത്തിയത്. ഇവിടെ നഗരം ചെമ്പട്ടണിഞ്ഞ പ്രതീതിയിലായിരുന്നു. കയ്യൂരില്‍നിന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലുള്ള പതാകജാഥയും കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതികുടീരത്തില്‍നിന്ന് സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തിലുള്ള ദീപശിഖയുംകൂടി എത്തിയതോടെ ആവേശം അണമുറിഞ്ഞു. ജാഥാ ക്യാപ്റ്റന്മാരെ കേശവദാസപുരത്തെ സ്വീകരണകമ്മിറ്റി സെക്രട്ടറി ശരത് സ്വീകരിച്ചു. തുടര്‍ന്ന് ചുവപ്പണിഞ്ഞ വീഥിയില്‍ കാത്തുനിന്ന പുരുഷാരം വിപ്ലവാവേശം പകര്‍ന്ന് ജാഥയെ പൊതുസമ്മേളന നഗറിലേക്ക് നയിച്ചു.
(കെ എസ് ഷൈജു)
സുര്‍ജിത് സ്മരണയില്‍ എ കെ ജി ഹാള്‍
പോരാളികളെ വരവേല്‍ക്കാന്‍ സുര്‍ജിത്നഗര്‍ ഒരുങ്ങി. ഇന്ത്യ കണ്ട ഉജ്വലരായ രണ്ട് കമ്യൂണിസ്റ്റുകാരുടെ ഓര്‍മകള്‍ സമന്വയിക്കുന്ന വേദിയിലാകും കേരളത്തിന്റെ രാഷ്ട്രീയ നായകര്‍ ബുധനാഴ്ച മുതല്‍ നാലുനാള്‍ സമ്മേളിക്കുക. പാര്‍ടിയുടെ സംസ്ഥാന ആസ്ഥാനത്ത് എ കെ ജി ഹാളിലാണ് സുര്‍ജിത്നഗര്‍ . സ്വാതന്ത്ര്യസമര പോരാളികൂടിയായ സുര്‍ജിത് എന്ന അനുപമനായ വിപ്ലവകാരി കേരളത്തിലെ പ്രസ്ഥാനത്തിന്റെ ഹൃദയത്തിലെ ചിരസ്മരണയാണ്. സുര്‍ജിത് ഇല്ലാത്ത ആദ്യസംസ്ഥാനസമ്മേളനമാണ് തിരുവനന്തപുരത്ത് ചൊവ്വാഴ്ച ആരംഭിക്കുന്നത്. ശാരീരികാവശതമൂലം കോട്ടയം സമ്മേളനത്തിലും അദ്ദേഹം എത്തിയിരുന്നില്ല. എന്നാല്‍ , ആശംസയും അഭിവാദ്യവും നേര്‍ന്ന് സന്ദേശമയച്ചു.
മലപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തതും സുര്‍ജിത്തായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗവും ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ നായകനുമായിരുന്ന ഇ ബാലാനന്ദന്‍ നഗറിലാണ് (ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം) സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗമായിരുന്ന ജ്യോതിബസുവിന്റെ പേരിലുള്ള നഗറില്‍(വിജെടി ഹാള്‍) സാംസ്കാരികോത്സവം. എം കെ പന്ഥെ നഗറില്‍(പുത്തരിക്കണ്ടം മൈതാനം) പ്രദര്‍ശനം, കലാപരിപാടികള്‍ , പുസ്തകോത്സവം, ചലച്ചിത്രമേള എന്നിവ നടന്നുവരികയാണ്. കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസിന്റെ ദീപ്തസ്മരണയുമായി ചരിത്രപ്രദര്‍ശനത്തില്‍ പ്രത്യേക പവലിയനുമുണ്ട്.
deshabhimani 070212
ചെങ്കൊടികളും തോരണങ്ങളും ചുവപ്പിച്ച തെരുവുകള്‍ . ജനനായകരുടെയും വിപ്ലവകാരികളുടെയും ഛായാചിത്രങ്ങളും ചത്വരങ്ങളും ബോര്‍ഡുകളും കമാനങ്ങളും നിറഞ്ഞ നാട്ടിന്‍പുറങ്ങളും നഗരവീഥികളും. എങ്ങും പ്രതിധ്വനിക്കുന്ന വിപ്ലവഗാനങ്ങള്‍ , പഴുതടച്ച പ്രചാരണത്തിന്റെ അവസാന മിനുക്കുപണികളുമായി നീങ്ങുന്ന നേതാക്കളും പ്രവര്‍ത്തകരും. സംസ്ഥാന സമ്മേളന സന്ദേശമെത്താത്ത ഒരിടംപോലുമില്ല. നാടും നഗരവും അത്രയേറെ ആവേശത്തിമിര്‍പ്പിലാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ മുഴുവന്‍ ശക്തിയും സ്വരൂപിച്ച ഉജ്വലമുഹൂര്‍ത്തത്തിലാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ. ഇ ബാലാനന്ദന്‍ നഗറിലെ പൊതുസമ്മേളനനഗരിയില്‍ ഞായറാഴ്ച വൈകിട്ട് ചെങ്കൊടി ഉയര്‍ന്നത്. ചെങ്കൊടികളും ചെമ്പടയും ബാന്‍ഡ്വാദ്യവും കരിമരുന്നുവര്‍ഷവും അതിലുമുയരത്തിലുയര്‍ന്ന ഇങ്ക്വിലാബ് വിളിയും സൃഷ്ടിച്ച ആവേശത്തിന് സാന്ധ്യശോഭയെ വെന്ന ചുവപ്പ്. രാഷ്ട്രീയകേരളത്തിന്റെ കണ്ണുംകാതും അനന്തപുരിയിലേക്ക് കേന്ദ്രീകരിക്കുന്ന നാലുനാളുകള്‍ക്ക് നാന്ദിയായി.
ReplyDelete