നേഴ്സുമാരുടെ സമരംനടക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി മാനേജ്മെന്റ് അടച്ചുപൂട്ടി. പ്രശ്നപരിഹാരത്തിനായി തൊഴില്‍മന്ത്രിയും ഇതര പ്രസ്ഥാനങ്ങളും മുന്നോട്ടുവച്ച നിര്‍ദേശങ്ങളെല്ലാം തള്ളിയാണ് ആശുപത്രി അടച്ചത്. സമരവേദി മാറ്റുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പൊലീസിന്റെ ലാത്തിവീശലില്‍ നേഴ്സിന് പരിക്കുമേറ്റു. ചികിത്സയിലിരുന്ന 12 രോഗികളെയും വെള്ളിയാഴ്ച ഉച്ചയ്ക്കുമുമ്പേ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇവിടെ പഠനം നടത്തിയിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളെയും നേഴ്സിങ് വിദ്യാര്‍ഥികളെയും വീടുകളിലേക്ക് പറഞ്ഞയച്ചു. ഇതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി പഠിക്കുന്ന വിദ്യാര്‍ഥികളുടെ ഭാവി ഇതോടെ തുലാസിലായി.
20 ദിനം പിന്നിട്ടിട്ടും സമരത്തെ അവഗണിക്കുന്ന മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിന്റെ സൂചനകളാണ് ശനിയാഴ്ച രാവിലെമുതലുണ്ടായത്. ആശുപത്രി ഒപി ബ്ലോക്കിനു മുന്നിലുള്ള സമരവേദി മാറ്റാനുള്ള പൊലീസിന്റെ നീക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരം ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം വേദി മാറ്റാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാല്‍ സൗകര്യങ്ങള്‍ ഒരുക്കാതെ വേദി മാറ്റാനുള്ള പൊലീസ്നീക്കത്തെ നേഴ്സുമാരും സമരസഹായ സമിതി പ്രവര്‍ത്തകരും എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്. കറുകപ്പിള്ളി സ്വദേശിനിയായ നേഴ്സ് ലിന്‍സി ജോജി(24)നാണ് ലാത്തിവീശലില്‍ പരിക്കേറ്റത്. ഇവര്‍ കടയിരുപ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു പ്രകോപനവുമില്ലാതെ സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം കാട്ടുകയായിരുന്നുവെന്ന് രക്ഷിതാക്കളും നേഴ്സുമാരും പറഞ്ഞു.
താല്ക്കാലികജീവനക്കാരെ ഉപയോഗിച്ച് സമരം പൊളിക്കാനുള്ള മാനേജ്മെന്റ്നീക്കത്തില് പ്രതിഷേധിച്ച് സമരസഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ ആശുപത്രിയുടെ എല്ലാ ഗേറ്റുകളും ഉപരോധിച്ചു. മൂന്നു മണിക്കൂറോളം നീണ്ട ഉപരോധം പലപ്പോഴും സംഘര്‍ഷത്തിലേക്ക് വഴിമാറിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. സമരത്തിന്റെ 21-ാംദിനമായ വെള്ളിയാഴ്ചയും അഭിവാദ്യവുമായി നൂറുകണക്കിന് നാട്ടുകാരും വിവിധ സംഘടനാപ്രതിനിധികളും സമരപ്പന്തലിലെത്തി. രാവിലെ സിപിഐ എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്ഢ്യമാര്ച്ചും സമ്മേളനവും നടത്തി. സമ്മേളനം പി രാജീവ് എംപി ഉദ്ഘാടനംചെയ്തു. കെ വി ഏലിയാസ്, എം കെ മനോജ്, പി ഐ ചാണ്ടി എന്നിവര്‍ സംസാരിച്ചു. സമരത്തിനു പിന്തുണപ്രഖ്യാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണിറ്റിന്റെ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
തുച്ഛശമ്പളം നല്കുന്ന മാനേജ്മെന്റുകളെ നിലയ്ക്കുനിര്‍ത്തണം: പി രാജീവ്
കോലഞ്ചേരി: ലക്ഷങ്ങള്‍ മുടക്കി നേഴ്സിങ് കോഴ്സുകള്‍ പഠിച്ച് ജോലിക്കെത്തുന്ന നേഴ്സുമാരെ തുച്ഛമായ ശമ്പളം നല്കി പീഡിപ്പിക്കുന്ന സ്വകാര്യ മാനേജ്മെന്റുകളെ നിലയ്ക്കുനിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജീവ് എംപി ആവശ്യപ്പെട്ടു. ഐക്കരനാട് ലോക്കല്‍കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യമാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ നിയമസംവിധാനങ്ങളെയും സര്‍ക്കാരുകളെയും വെല്ലുവിളിക്കുന്ന മാനേജ്മെന്റുകളുടെ നടപടി അംഗീകരിക്കാനാകില്ല. നേഴ്സുമാര്‍ സമരം നടത്തിയ സംസ്ഥാനത്തെ ഇതര ആശുപത്രി മാനേജ്മെന്റുകളെല്ലാം പ്രശ്നം പരിഹരിച്ചപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് ധാര്‍ഷ്ട്യത്തോടെ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. 21 ദിവസം പിന്നിട്ട കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി നേഴ്സുമാരുടെ സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉടനെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏരിയ സെക്രട്ടറി കെ വി ഏലിയാസ്, ഏരിയകമ്മിറ്റി അംഗം എം കെ മനോജ്, ലോക്കല്‍ സെക്രട്ടറി പി ഐ ചാണ്ടി എന്നിവര്‍ സംസാരിച്ചു.
deshabhimani 180212

ReplyDelete