കോഴിക്കോട്: ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരെ 28ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണം വന്‍ സാമ്പത്തിക കുതിപ്പുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ യഥാര്‍ഥത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാവുകയാണ്. സ്വദേശിയും വിദേശിയുമായ കുത്തകകള്‍ തടിച്ചുകൊഴുക്കുന്നു. സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതമയമാവുന്നു. തൊഴില്‍ നിയമങ്ങള്‍ ചൂഷകര്‍ക്ക് അനുകൂലമായി മാറ്റുന്നു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ കടുത്ത ചൂഷണത്തിനിരയാവുന്നു. പെന്‍ഷന്‍ അവകാശംപോലും സര്‍ക്കാര്‍ തട്ടിയെടുക്കുകയാണ്. ബാങ്കിങ് മേഖല അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുമ്പോള്‍ പണിമുടക്കല്ലാതെ വഴിയില്ല. സര്‍ക്കാര്‍ ഇടപാടുകള്‍ നടത്തുന്നതിനും പുതുതലമുറ ബാങ്കുകള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് അനുമതി നല്‍കുന്നു. സര്‍ക്കാരിന്റെ സാമൂഹ്യപരിഷ്കരണ നയങ്ങളോട് മുഖംതിരിച്ചുനില്‍ക്കുന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ടുകള്‍ നല്‍കുന്നത് ഈ മേഖലയെ ദുര്‍ബലപ്പെടുത്തും.
ഒട്ടുമിക്ക ബാങ്കിങ് ജോലികളും പുറംകരാര്‍ പണിയിലൂടെ ബാങ്കുകള്‍ക്ക് പുറത്തേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ സേവന വ്യവസ്ഥകളിലേക്കും നിയമനമുള്‍പ്പടെയുള്ള കാര്യങ്ങളിലേക്കും നിര്‍ണായക ഇടപെടലുകള്‍ നടത്താന്‍ ലക്ഷ്യമിട്ടുള്ള ഖണ്ഡേല്‍വാള്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുകയാണ്. ഇതിനെതിരെ ബാങ്ക് ജീവനക്കാര്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. ബാങ്ക് ജീവനക്കാര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനകള്‍ മുന്നോട്ട് വന്നതിനാല്‍ 28ന്റെ സമരത്തില്‍ ബാങ്ക് ജീവനക്കാരും അണിചേരും. അധികാരമല്ല വലുത് ജനങ്ങളാണെന്ന് ഭരണവര്‍ഗം തിരിച്ചറിയേണ്ട സന്ദര്‍ഭമാണ് രാജ്യത്തുള്ളതെന്ന് രമേശ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ ജെ തോമസ്, കെ ടി ബാബു എന്നിവരും പങ്കെടുത്തു.
deshabhimani 100212
ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരെ 28ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്കെടുക്കുമെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ReplyDelete