തേഞ്ഞിപ്പലം: കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലെ കെട്ടിടങ്ങളിലും അംബാസിഡര്‍ കാറുകളിലും അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചു. സര്‍വകലാശാലയില്‍ അടുത്തിടെ ഉദ്ഘാടനംചെയ്ത ഹ്യുമാനിറ്റീസ് ബ്ലോക്കിന്റെ ചുമരുകളിലും ജനവാതിലുകളിലും പ്രവേശനകവാടത്തിലും സിഎച്ച് സെന്‍ട്രല്‍ ലൈബ്രറി കെട്ടിടച്ചുമരുകളിലും ഭരണകാര്യാലയത്തിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട അംബാസിഡര്‍ കാറുകളിലുമാണ് കരിഓയില്‍ ഒഴിച്ചത്. കെട്ടിട ചുമരുകളില്‍ വൈസ് ചാന്‍സലറെ കുറ്റപ്പെടുത്തി കരിഓയില്‍കൊണ്ട് മുദ്രാവാക്യങ്ങളും എഴുതിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സംഭവമറിഞ്ഞ് വെള്ളിയാഴ്ച ഉച്ചക്ക് സ്ഥലത്തെത്തിയ വൈസ് ചാന്‍സലറും ഉദ്യോഗസ്ഥരും കരിഓയില്‍ ഒഴിച്ച ഭാഗങ്ങള്‍ വൃത്തിയാക്കിച്ചു. സര്‍വകലാശാലയില്‍ സമരംചെയ്യുന്ന വിദ്യാര്‍ഥിസംഘടനയാണ് കരിഓയില്‍ പ്രയോഗത്തിന് പിന്നിലെന്നും കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
വിസി കള്ളംപറയുന്നു: എസ്എഫ്ഐ
തേഞ്ഞിപ്പലം: സര്‍വകലാശാലാ ക്യാമ്പസ് കെട്ടിടങ്ങളിലും കാറുകളിലും കരിഓയില്‍ ഒഴിച്ചത് സമരാനുകൂല വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരാണെന്ന വൈസ് ചാന്‍സലറുടെ പ്രസ്താവന വാസ്തവവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് എസ്എഫ്ഐ തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയും ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയും പറഞ്ഞു. ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം നിരോധിക്കാനുള്ള വൈസ് ചാന്‍സലറുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
deshabhimani 110212
സര്‍വകലാശാലാ ക്യാമ്പസ് കെട്ടിടങ്ങളിലും കാറുകളിലും കരിഓയില്‍ ഒഴിച്ചത് സമരാനുകൂല വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തകരാണെന്ന വൈസ് ചാന്‍സലറുടെ പ്രസ്താവന വാസ്തവവിരുദ്ധവും ദുരുദ്ദേശ്യപരവുമാണെന്ന് എസ്എഫ്ഐ തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയും ക്യാമ്പസ് യൂണിറ്റ് കമ്മിറ്റിയും പറഞ്ഞു. ക്യാമ്പസില്‍ സംഘടനാ സ്വാതന്ത്ര്യം നിരോധിക്കാനുള്ള വൈസ് ചാന്‍സലറുടെ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം സംഭവങ്ങളെന്ന് എസ്എഫ്ഐ പ്രതികരിച്ചു.
ReplyDelete