Saturday, September 8, 2012
വീക്ഷണത്തിന്റെ പേരില്‍ 18 ലക്ഷം തട്ടിയ ഡിസിസി സെക്രട്ടറിക്കെതിരെ കേസ്
വീക്ഷണം പത്രത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്ന് അര്‍ബന്‍ സഹകരണ ബാങ്ക്വഴി 18 ലക്ഷം രൂപ അപഹരിച്ചുവെന്ന പരാതിയില്‍ ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. ഡിസിസി സെക്രട്ടറിയും അര്‍ബന്‍ബാങ്ക് ചെയര്‍മാനുമായ ബി എ അബ്ദുള്‍ മുത്തലിബ്, ജനറല്‍ മാനേജര്‍ ഇന്‍ചാര്‍ജ് കെ വി സുലൈഖ തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി. ബാങ്കിലെ അംഗം തായിക്കാട്ടുകര പട്ടാടുപാടം കാര്‍മല്‍ ഗാര്‍ഡന്‍ വടക്കന്‍ വീട്ടില്‍ വി ജെ ജോസഫ് ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
വീക്ഷണം പത്രത്തിന്റെ പരസ്യ വരുമാനമാണ് വെട്ടിച്ചതെന്ന് പരാതിയില്‍ പറയുന്നു. അബ്ദുള്‍ മുത്തലിബ് ആന്‍ഡ് വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനി, വീക്ഷണം റോഡ്, എറണാകുളം എന്ന വിലാസത്തിലാണ് അര്‍ബന്‍ബാങ്കില്‍ സിഡി 550-ാം നമ്പര്‍ അക്കൗണ്ട് തുറന്നത്. പരസ്യവരുമാനമായി ലഭിച്ച 21 ലക്ഷം രൂപയില്‍ മൂന്നുലക്ഷം മാത്രമാണ് കണക്കില്‍പെടുത്തിയിട്ടുള്ളത്. 18 ലക്ഷം രൂപയുടെ കണക്കുകള്‍ കംപ്യൂട്ടറില്‍നിന്ന് മാറ്റിയതായി പരാതിയിലുണ്ട്. റിസര്‍വ് ബാങ്ക് വ്യവസ്ഥ അനുസരിച്ച് വീക്ഷണം പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ചെക്ക് കമ്പനി അറിയാതെ മാറാന്‍ കഴിയില്ലെന്നിരിക്കെ ചെയര്‍മാനും ജനറല്‍ മാനേജരും അവിഹിത ഇടപെടല്‍ നടത്തി പത്രത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങുകയും പണം തട്ടിയെടുക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. അക്കൗണ്ട് ആരംഭിച്ചതുമുതലുള്ള രജിസ്റ്ററുകളും ചെക്കും രേഖകളും പരിശോധിച്ചാല്‍ 21 ലക്ഷം രൂപയുടെ കണക്ക് ലഭ്യമാകുമെന്നും പരാതിയിലുണ്ട്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ പരാതിക്കാരന് വിവരം നല്‍കിയില്ല. വിവരം നല്‍കിയെന്ന് ആരോപിച്ച് കേരള അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദിനെ അകാരണമായി സസ്പെന്‍ഡ് ചെയ്തു.
(ഒ വി ദേവസി)
deshabhimani 080912
Labels:
കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)

ReplyDelete