Saturday, September 8, 2012
ഭക്ഷ്യസുരക്ഷാദിന പ്രക്ഷോഭം വിജയിപ്പിക്കുക: വൈക്കം വിശ്വന്‍
അഖിലേന്ത്യാതലത്തില്‍ ഇടതു പാര്‍ടികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 12-ന് കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് എഫ്.സി.ഐ റീജിയണല്‍ ഓഫീസിലേക്ക് കേന്ദ്രീകരിച്ച് മാര്‍ച്ചും മറ്റ് അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ കേന്ദ്രഗവണ്‍മെന്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചുമാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ സ്വത്ത് വന്‍കിട കുത്തകകള്‍ക്ക് നല്‍കി വന്‍തോതില്‍ പണം കൊള്ളയടിക്കുന്ന അഴിമതിക്കാണ് കേന്ദ്രസര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. സ്പെക്ട്രം അഴിമതിയിലും കല്‍ക്കരി കുംഭകോണത്തിലും എല്ലാം സ്വീകരിച്ച ഈ നയം സംസ്ഥാന സര്‍ക്കാരും വള്ളിപുള്ളി തെറ്റാതെ പിന്തുടരുകയാണ്. പൊതുമുതല്‍ സ്വകാര്യവല്‍ക്കരിക്കാനും പൊതുവിതരണ സമ്പ്രദായത്തെ തകര്‍ക്കാനുമുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം ഇതിന്റെ ഭാഗമാണ്.
സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായം നടപ്പിലാക്കുക, എ.പി.എല്‍-ബി.പി.എല്‍ വ്യത്യാസമില്ലാതെ കിലോഗ്രാമിന് 2 രൂപയില്‍ കവിയാത്ത നിരക്കില്‍ പ്രതിമാസം ഒരു കുടുംബത്തിന് 35 കിലോഗ്രാം ഭക്ഷ്യധാന്യം നല്‍കുക എന്നതാണ് ഇതിലെ പ്രധാനപ്പെട്ട ആവശ്യം. എല്ലാവര്‍ക്കും ലഭ്യമായിരുന്ന റേഷന്‍ ആനുകൂല്യങ്ങള്‍ ബി.പി.എല്‍-എ.പി.എല്‍ എന്ന നിലയില്‍ തരംതിരിച്ചുകൊ് പരിമിതപ്പെടുത്തുന്ന നയം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കി. ഇപ്പോള്‍ ദാരിദ്ര്യരേഖ തന്നെ താഴ്ത്തി വരച്ച് ബഹുഭൂരിപക്ഷത്തെ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് പുറന്തള്ളുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പ്രതിദിനം 26 രൂപയും നഗരപ്രദേശങ്ങളില്‍ പ്രതിദിനം 32 രൂപയും വരുമാനമുള്ളവരെ ദരിദ്രരായി കണക്കാക്കാന്‍ പാടില്ലെന്ന പ്ലാനിംഗ് കമ്മീഷന്റെ ശുപാര്‍ശ നടപ്പിലാക്കിയാല്‍ ഈ അവസ്ഥ രൂക്ഷമാകും. ഭക്ഷ്യ കൂപ്പണ്‍ സമ്പ്രദായം കൊുവന്ന് റേഷന്‍ സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള പദ്ധതിയും കൊണ്ടുവരികയാണ്. ഇതോടെ ജനങ്ങള്‍ ഭക്ഷ്യാവശ്യത്തിന് പൊതുമാര്‍ക്കറ്റിനെ ആശ്രയിക്കേി വരുമെന്ന് മാത്രമല്ല സബ്സിഡിക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേി വരുന്ന നിലയും ഉണ്ടാവാന്‍ പോവുകയാണ്. എഫ്.സി.ഐ ഗോഡൗണില്‍ ഭക്ഷ്യധാന്യങ്ങള്‍ ടണ്‍ കണക്കിന് കെട്ടിക്കിടക്കുമ്പോഴാണ് ഭക്ഷണം ലഭിക്കാതെ പാവങ്ങള്‍ ഉഴലുന്ന അവസ്ഥ ഉായിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്ന ഘട്ടത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയയ്ക്കുന്ന നിലയും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
എല്ലാ മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക എന്ന നയം കാര്‍ഷിക-ഭക്ഷ്യമേഖലയിലും നടപ്പിലാക്കുന്ന നിലയാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. ഇടനിലക്കാര്‍ വന്‍ലാഭം കൊയ്യുമ്പോഴും ഈ നയത്തിന്റെ ഫലമായി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കാത്ത നിലയും ഉണ്ടായിട്ടു്ണ്ട്. അതുകൊണ്ട് തന്നെ സ്വാമിനാഥന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യായവില നല്‍കുന്നതിന് നടപടി സ്വീകരിച്ച് കര്‍ഷകരെ രക്ഷപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും ജനങ്ങളെ പട്ടിണിയില്‍ നിന്ന് കരകയറ്റുന്നതിനും ലക്ഷ്യം വെച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.
deshabhimani 080912
Labels:
ഇടതുപക്ഷം,
പൊതുവിതരണം,
പോരാട്ടം
Subscribe to:
Post Comments (Atom)
അഖിലേന്ത്യാതലത്തില്‍ ഇടതു പാര്‍ടികള്‍ പ്രഖ്യാപിച്ചിട്ടുള്ള ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 12-ന് കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
ReplyDelete