സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാന്‍ നിയോഗിക്കപ്പെട്ട ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ (എന്‍ ആര്‍ എച്ച് എം) ഒരു സര്‍ക്കാര്‍ വെള്ളാനയായിത്തീര്‍ന്നിരിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച ആദ്യഘട്ടമായ ഏഴുവര്‍ഷത്തിനുള്ളില്‍ കേരളത്തിന് അനുവദിച്ച 1682 കോടി രൂപയില്‍ 408.9 കോടിരൂപയാണ് മിഷന്‍ ലാപ്‌സാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ഇതിന്റെ വിശദാംശങ്ങളും ദേശീയ ഗ്രാമീണ ആരോഗ്യമിഷന്‍ വെള്ളാനകളുടെ സ്വന്തം സാമ്രാജ്യമാകുന്നതു തടയാനുള്ള നിര്‍ദ്ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് കേന്ദ്രആരോഗ്യമന്ത്രി ഗുലാം നബി ആസാദ് സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. എന്‍ ആര്‍ എച്ച് എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പ് കര്‍ശനമായി ഇടപെടണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുണ്ട്.
തുക ലാപ്‌സാകുന്നത് ശ്രദ്ധയില്‍പ്പെട്ട കഴിഞ്ഞ എല്‍ ഡി എഫ് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി പി കെ ശ്രീമതി നടത്തിയ ശക്തമായ ഇടപെടലിനെത്തുടര്‍ന്ന് 2010 ല്‍ നീക്കിവെച്ച തുകയേക്കാള്‍ 153.79 കോടിരൂപയും 2011 ല്‍ 36.18 കോടി രൂപയും അധികമായി ചെലവഴിക്കാന്‍ എന്‍ ആര്‍ എച്ച് എം നിര്‍ബന്ധിതമായി.
ഒരു വര്‍ഷം ലാപ്‌സാകുന്ന തുക അടുത്ത വര്‍ഷത്തേക്ക് നീക്കി വയ്ക്കുന്ന തുകയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ എന്‍ ആര്‍ എച്ച് എം ല്‍ വ്യവസ്ഥയില്ല. നീക്കിവച്ച മുഴുവന്‍ തുക ചെലവഴിച്ചിരുന്നുവെങ്കില്‍ രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ തുക കേന്ദ്രം അനുവദിക്കുമായിരുന്നു. എന്നാല്‍ 409 കോടിയുടെ ഈ ലാപ്‌സാക്കല്‍ മേളയിലൂടെ കൂടുതല്‍ തുക ലഭിക്കുമായിരുന്ന സാഹചര്യമാണ് മിഷന്‍ കളഞ്ഞുകുളിച്ചത്. ഗ്രാമീണ ആശുപത്രികളുടെ നവീകരണം ശിശു ആരോഗ്യ പദ്ധതികള്‍, പുതിയ ഗ്രാമീണാരോഗ്യ പദ്ധതികള്‍ എന്നീ മേഖലകളിലേക്ക് നീക്കിവച്ച കോടികള്‍ ലാപ്‌സാക്കിയാണ് മിഷന്‍ നെറ്റിപ്പട്ടം ചാര്‍ത്തിയ വെള്ളാനകളായത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ദേശീയ ഗ്രാമീണാരോഗ്യമിഷന്റെ അഴിച്ചുപണിക്കും കേന്ദ്രം അനുവദിക്കുന്ന തുക മുഴുവന്‍ ചെലവഴിക്കുന്നതിനുള്ള പദ്ധതികളുടെ സമീപനരേഖ തയ്യാറാക്കുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് തന്നെ മുന്‍കൈയെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നു വന്നിട്ടുണ്ട്
കേരളത്തിലെ ദേശീയ ഗ്രാമീണാരോഗ്യമിഷന് വേണമെങ്കില്‍ ആദ്യഘട്ടത്തില്‍ പശ്ചിമബംഗാള്‍ 1480 കോടിയും ആന്ധ്രാപ്രദേശ് 577 കോടിയും അയലത്തെ തമിഴ്‌നാട് 565 കോടിയും ലാപ്‌സാക്കിയിട്ടുണ്ടല്ലോ എന്ന മുടന്തന്‍ ന്യായം ഉന്നയിച്ച് ആത്മനിര്‍വൃതി അടയാമെന്നു മാത്രം.
janayugom 020912

ReplyDelete