Monday, September 3, 2012
ബുഷിനെയും ബ്ലെയറിനെയും വിചാരണ ചെയ്യണം: ആര്‍ച്ച് ബിഷപ് ടുടു
ഇറാഖില്‍ വിനാശകാരിയായ ആയുധങ്ങളുണ്ടെന്ന് നുണ പ്രചരിപ്പിച്ച് യുദ്ധം നടത്തിയതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും വിചാരണ ചെയ്യണമെന്ന് നൊബേല്‍ സമാധാന ജേതാവ്ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടു ആവശ്യപ്പെട്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിചാരണയ്ക്ക് ഇവരെയും വിധേയമാക്കണം-"ദ ഒബ്സര്‍വര്‍" പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ലോകത്തെ അരക്ഷിതമാക്കിയ ഇറാഖ് യുദ്ധത്തിനെതിരെ ആര്‍ച്ച് ബിഷപ് ആഞ്ഞടിച്ചത്.
ഇറാഖിലെ പാശ്ചാത്യ അധിനിവേശം ലോകത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും വിഭജനത്തിലേക്കുമാണ് തള്ളിവിട്ടത്. ബുഷും ബ്ലെയറും ഇതിന് ഉത്തരം പറയേണ്ടവരാണ്. സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ നടത്തിയ ഈ ഗൂഢപദ്ധതികളാണ് ലോകത്ത് ഇന്നുണ്ടായിരിക്കുന്ന ഒട്ടു മിക്ക സംഘര്‍ഷങ്ങള്‍ക്കും പിന്നിലും. സിറിയന്‍ ആഭ്യന്തരപ്രശ്നങ്ങളും മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും കാരണം അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടികളാണ്.
ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ നായകനായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടുവിന് 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. ആഫ്രിക്കന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായും നിരന്തരം പോരാടുന്ന ആര്‍ച്ച് ബിഷപ് പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനുസരിച്ച് തയ്യാറാക്കിയ തെളിവുകളാണ് ഇറാഖ് ജനതയെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിചാരണകളിലും പാശ്ചാത്യ-ആഫ്രിക്കന്‍ വിവേചനം നിലനില്‍ക്കുന്നു. ഇതിലും ചെറിയ കുറ്റങ്ങള്‍ക്ക് ആഫ്രിക്കന്‍ നേതാക്കളെ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര കോടതിക്ക് ഇറാഖില്‍ യുദ്ധത്തിനുമുമ്പും ശേഷവും കൊല്ലപ്പെട്ടവരുടെ കണക്കുനോക്കിയാല്‍ ബുഷിനെയും ബ്ലെയറിനെയും വിചാരണയ്ക്ക് വിധേയരാക്കാം- അദ്ദേഹം വ്യക്തമാക്കി.
deshabhimani 030912
Labels:
അധിനിവേശം
Subscribe to:
Post Comments (Atom)

ReplyDelete