Monday, September 3, 2012
ഭൂമാഫിയക്കെതിരെ കലാജാഥയുമായി പരിഷത്
കണ്ണൂര്‍: "എന്തിനധീരത ഇപ്പോള്‍ തുടങ്ങുവിന്‍, എല്ലാം നമ്മള്‍ പഠിക്കേണം, തയ്യാറാവണം ഇപ്പോള്‍ തന്നെ ആജ്ഞാശക്തിയായി മാറീടാന്‍" അമ്പതുവര്‍ഷം കേരള ജനതയോട് പറഞ്ഞതെല്ലാം പതിരാവില്ല എന്ന വിശ്വാസത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ വീണ്ടും ജനങ്ങളിലേക്ക്. പുതിയ പദ്ധതികളുടേയും ടൂറിസത്തിന്റെയും പേരില്‍ ഭൂമിയും കുന്നുകളും തട്ടിയെടുക്കുന്ന കേരളത്തിലെ ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സുവര്‍ണജൂബിലി വര്‍ഷത്തില്‍ കലാജാഥ ഒരുങ്ങുന്നത്.
കൃഷി സ്ഥലങ്ങള്‍ ഭൂമാഫിയ തട്ടിയെടുക്കുമ്പോള്‍ ആന്ധ്രയിലേക്ക് ജോലി തേടി പോയ കര്‍ഷകത്തൊഴിലാളി സഹായം നാരായണന്റെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന മലയാളി ഗ്രാമത്തിന്റെ അവസ്ഥയാണ് ജാഥയില്‍. വയലില്‍ പണിയെടുക്കാനും തേങ്ങയിടാനും കര്‍ഷകരില്ലാതെ വരുമ്പോള്‍ യുവത്വത്തെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ മേഖലയിലേക്ക് ഇറങ്ങാനുള്ള ആഹ്വാനമാണ് ഭൂമാഫിയക്കെതിരായ ബദലെന്ന് കലാകാരന്മാര്‍ പറയുന്നു. അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ സ്വര്‍ഗം പണിയാന്‍ കൂട്ടത്തോടെ കേരളത്തിലെത്തുമ്പോള്‍ പുറത്തേക്ക് തൊഴില്‍ തേടി പോകുന്ന കേരളീയന്റെ അവസ്ഥയും മകളുടെ കല്ല്യാണത്തിന് സ്വര്‍ണവും സ്ത്രീധനവും നല്‍കാന്‍ കഴിയാതെ ഭ്രാന്തനാകുന്ന അച്ഛന്റെ കഥയുമെല്ലാം അരങ്ങിലെത്തുന്നുണ്ട്. പാലയാട് ഡയറ്റില്‍ നടന്ന ശില്‍പശാലയിലാണ് നാടകം രൂപപ്പെട്ടത്.
ഗിരീഷ് ഗ്രാമിക രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ വി കെ കുഞ്ഞികൃഷ്ണന്‍, പ്രകാശന്‍ ചെങ്ങല്‍, സുരേഷ് ബാബു കൊളശേരി, സുധീര്‍ ബാബു കരിങ്കല്‍ക്കുഴി, ബാലകൃഷ്ണന്‍ ചുഴലി, ബിജു ആന്റണി, നുസറത്ത് മാവിലായി, അഞ്ജന ഗോപിനാഥ്, വീണ പടിയൂര്‍, ജിന്‍ഷ, ഷംന, അഖിലേഷ്, ഗിരീഷ് മാതമംഗലം, അനീഷ് എന്നിവരാണ് വേഷമിടുന്നത്. നുസറത്ത് മാവിലായി കണ്ണൂര്‍ എസ്എന്‍ കോളേജില്‍ എസ്എഫ്ഐ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാണ്. പരിഷത് സുവര്‍ണജൂബിലിയാഘോഷത്തില്‍ വേണം മറ്റൊരു കേരളം ക്യാമ്പയിന്റെ ഭാഗമായി സെപ്തംബര്‍, നവംബര്‍ മാസത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കും.
deshabhimani 030912
Subscribe to:
Post Comments (Atom)
"എന്തിനധീരത ഇപ്പോള്‍ തുടങ്ങുവിന്‍, എല്ലാം നമ്മള്‍ പഠിക്കേണം, തയ്യാറാവണം ഇപ്പോള്‍ തന്നെ ആജ്ഞാശക്തിയായി മാറീടാന്‍" അമ്പതുവര്‍ഷം കേരള ജനതയോട് പറഞ്ഞതെല്ലാം പതിരാവില്ല എന്ന വിശ്വാസത്തോടെ ശാസ്ത്രസാഹിത്യ പരിഷത് കലാജാഥ വീണ്ടും ജനങ്ങളിലേക്ക്. പുതിയ പദ്ധതികളുടേയും ടൂറിസത്തിന്റെയും പേരില്‍ ഭൂമിയും കുന്നുകളും തട്ടിയെടുക്കുന്ന കേരളത്തിലെ ഭൂമാഫിയകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സുവര്‍ണജൂബിലി വര്‍ഷത്തില്‍ കലാജാഥ ഒരുങ്ങുന്നത്.
ReplyDelete