ചേര്‍ത്തല: എബിവിപി പഠിപ്പുമുടക്കിന്റെ പേരില്‍ തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം പ്രാദേശിക വാര്‍ത്താചാനല്‍ ക്യാമറാമാനെ കൈയേറ്റം ചെയ്തു. ചേര്‍ത്തല നഗരത്തില്‍ ഉച്ചയോടെയാണ് സംഭവം. എബിവിപി ഘടകങ്ങളില്ലാത്ത സ്കൂളുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചപ്പോള്‍ അവ അടിപ്പിക്കാനാണ് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയത്. ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമെത്തിയ പ്രകടനദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് കെഎംസിഎന്‍ ക്യാമറാമാനെ കൈയേറ്റം ചെയ്തത്. പ്രകടനം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രകടനക്കാരുടെ നിലപാട്. ക്യാമറാമാനെ കഴുത്തിനുപിടിച്ച് ഉലച്ചപ്പോള്‍ അകമ്പടിവന്ന പൊലീസ് അക്രമികള്‍ക്ക് ഒത്താശചെയ്തു. ക്യാമറാമാന്റെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ എഎസ്ഐ അത് കീറിയെറിഞ്ഞു.
നഗരത്തില്‍ ആര്‍എസ്എസ് പ്രതിഷേധപ്രകടനം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ചിത്രീകരിച്ച അന്യസംസ്ഥാന തൊഴിലാളിയെ ചേര്‍ത്തല നഗരത്തില്‍ ഭീകരമായി വളഞ്ഞിട്ട് മര്‍ദിച്ച സംഭവം ഉണ്ടായത് അടുത്തിടെ. തടയാന്‍ ശ്രമിച്ച പൊലീസുകാരനെ റോഡില്‍ തള്ളിയിടുകയും ജീപ്പിന്റെ റെക്സിന്‍ നശിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ കേസെടുക്കാന്‍പോലും പൊലീസ് തയ്യാറായില്ല. ഖുറാന്‍ ഗ്രന്ഥത്തിന്റെ വ്യാഖ്യാനകേന്ദ്രം പ്രചരിപ്പിക്കാന്‍ എത്തിയ മലപ്പുറം സ്വദേശികളെ അരീപ്പറമ്പില്‍ സംഘടിച്ച് എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത് അടുത്തിടെയാണ്. ഇതില്‍ കേവലം കൈയേറ്റക്കേസ് മാത്രമാണ് പൊലീസെടുത്തത്. മതവിദ്വേഷം വളര്‍ത്താന്‍ ലക്ഷ്യമിട്ട് വര്‍ഗീയ അജന്‍ഡയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കുറ്റകൃത്യം എന്ന ഗൗരവം പൊലീസ് കണക്കിലെടുത്തില്ല. അക്രമികള്‍ എല്ലാ സീമകളും ലംഘിക്കുമ്പോള്‍ നിയമവും നിയമപാലകരും നോക്കുകുത്തികളാവുകയാണ്.
deshabhimani 070912
എബിവിപി പഠിപ്പുമുടക്കിന്റെ പേരില്‍ തെരുവിലിറങ്ങിയ ആര്‍എസ്എസ് സംഘം പ്രാദേശിക വാര്‍ത്താചാനല്‍ ക്യാമറാമാനെ കൈയേറ്റം ചെയ്തു. ചേര്‍ത്തല നഗരത്തില്‍ ഉച്ചയോടെയാണ് സംഭവം. എബിവിപി ഘടകങ്ങളില്ലാത്ത സ്കൂളുകള്‍ സാധാരണപോലെ പ്രവര്‍ത്തിച്ചപ്പോള്‍ അവ അടിപ്പിക്കാനാണ് ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെ രംഗത്തിറങ്ങിയത്. ചേര്‍ത്തല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമെത്തിയ പ്രകടനദൃശ്യം ചിത്രീകരിക്കുന്നതിനിടെയാണ് കെഎംസിഎന്‍ ക്യാമറാമാനെ കൈയേറ്റം ചെയ്തത്. പ്രകടനം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രകടനക്കാരുടെ നിലപാട്. ക്യാമറാമാനെ കഴുത്തിനുപിടിച്ച് ഉലച്ചപ്പോള്‍ അകമ്പടിവന്ന പൊലീസ് അക്രമികള്‍ക്ക് ഒത്താശചെയ്തു. ക്യാമറാമാന്റെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങിയ എഎസ്ഐ അത് കീറിയെറിഞ്ഞു.
ReplyDelete