Monday, September 3, 2012

എമര്‍ജിങ് കേരളയില്‍ ജനം എതിര്‍ത്ത പദ്ധതികള്‍: സുധീരന്‍


ജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ ചെറുത്ത നിരവധി പദ്ധതികള്‍ മറ്റ് പേരുകളില്‍ എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരള പരിസ്ഥിതിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് നടക്കാതപോയ കരിമണല്‍ ഖനം എമര്‍ജിങ് കേരളയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ചപ്പോള്‍ കരിമണല്‍ഖനം എന്ന വാക്ക് മാറ്റി "സാന്‍ഡ് പ്രൊസസിങ്" എന്നാക്കി. ജനങ്ങള്‍ എതിര്‍ത്ത പദ്ധതികള്‍എമര്‍ജിങ് കേരളയിലൂടെ തിരുകിക്കയറ്റാനാണ് ശ്രമം. എന്തും ചര്‍ച്ചചെയ്യാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. "ചര്‍ച്ച നടത്തുക ഇഷ്ടമുള്ളത് ചെയ്യുക" എന്ന രീതിയാണ് സര്‍ക്കാരിന്റേത്. ഈ തെറ്റായ രീതി മാറ്റിയേ തീരൂ. സീറ്റുകളുടെ അടിസ്ഥാനത്തിലല്ല പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാകണം തീരുമാനം എടുക്കേണ്ടത്.

സമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കലാണ് വികസനമെങ്കില്‍ യോജിക്കാനാകില്ല- സുധീരന്‍ പറഞ്ഞു. ഒരുവര്‍ഷത്തിനിടെ 25,000 ഏക്കര്‍ വയല്‍ നികത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ഗൗരവമുള്ള പാരിസ്ഥിതികപ്രശ്നങ്ങള്‍ സര്‍ക്കാര്‍ കണ്ടതായി ഭാവിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു. എമര്‍ജിങ് കേരളയെ മുസ്ലിംലീഗ് ഹൈജാക്ക് ചെയ്തെന്ന് കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയുടെ മേല്‍നോട്ടത്തില്‍ എമര്‍ജിങ് കേരള നടത്തണമെന്ന ഘടകകക്ഷി മന്ത്രിമാരുടെ നിര്‍ദേശം അവഗണിച്ച് നടത്തിപ്പ് വ്യവസായവകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസിയെയാണ് ഏല്‍പ്പിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ കളിപ്പാവയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറി. എമര്‍ജിങ് കേരളയെ എമര്‍ജിങ് മലപ്പുറമാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 030912

1 comment:

  1. ജനങ്ങള്‍ പ്രക്ഷോഭത്തിലൂടെ ചെറുത്ത നിരവധി പദ്ധതികള്‍ മറ്റ് പേരുകളില്‍ എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കേരള പരിസ്ഥിതിസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete