Thursday, September 13, 2012
രഹസ്യ അജണ്ടകള്‍ പുറത്തുവരുന്നു; ചര്‍ച്ച സമ്പത്ത് കൈമാറ്റം തന്നെ
കേരളത്തിന്റെ മണ്ണും മനവും ദ്രവ്യങ്ങളും കുത്തക പാട്ടത്തിന് കൊടുക്കാനുള്ള ലേലം ഉറപ്പിക്കല്‍ ആരംഭിച്ചു.
വൈകീട്ട് നടന്ന പ്ലീനറി സെഷന്‍ കേരളത്തിന്റെ സമ്പത്ത് സ്വകാര്യ മേഖലക്ക് കൈമാറുന്നതില്‍ ഊന്നിയപ്പോള്‍ വിവിധ രാജ്യങ്ങള്‍ പങ്കെടുത്ത കണ്‍ട്രി സെഷന്‍ അവിടേക്ക് നിക്ഷേപം ആകര്‍ഷിക്കുന്ന പരിപാടി മാത്രമായി ഒതുങ്ങി. പ്ലീനറി സെഷനില്‍ വികസന മാതൃക സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടികെഎ നായര്‍ സംസ്ഥാനത്തെ അമൂല്യമായ ഭൂസ്വത്തും പ്രകൃതിയും നിക്ഷേപകര്‍ക്ക് കൈമാറുന്നതിനെ കുറിച്ചാണ് പറഞ്ഞത്. എമര്‍ജിങ് കേരളയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിപ്പിച്ച രഹസ്യ അജണ്ട പുറത്തുചാടുന്നതായി മാറി ടികെഎ നായരുടെ നയപ്രഖ്യാപനം.
അമേരിക്കന്‍ അംബാസഡര്‍ നാന്‍സി പവല്‍ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനെ ചൊല്ലിയുണ്ടായ ആശങ്കകള്‍ ശരിവയ്ക്കുന്നതായിരുന്നു പ്ലീനറി സെഷനില്‍ അവരുടെ പ്രഭാഷണം. അമേരിക്കന്‍ താല്‍പ്പര്യം മുന്‍നിറുത്തി കേരളവുമായുള്ള വ്യാപാരം വര്‍ധിപ്പിച്ച് നേട്ടമുണ്ടാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാന്‍സി പവല്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അമേരിക്കന്‍ വ്യവസായികളുടെ ഒരു സംഘം കേരളത്തിലെത്തുമെന്നും വ്യാപാരം കാര്യക്ഷമമാക്കലാണ് ലക്ഷ്യമെന്നും നാന്‍സി പവല്‍ പറഞ്ഞു.
ഭക്ഷ്യ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കിടയില്‍ കേന്ദ്രാസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ നടത്തിയ പരാമര്‍ശങ്ങള്‍ വരും നാളുകളില്‍ വിവാദമാകും.
സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തിയാല്‍ മതിയെന്നും കേരളം ഭക്ഷ്യസുരക്ഷയില്‍ വേവലാതിപ്പെടേണ്ടതില്ലെന്നുമാണ് അലുവാലിയ പറഞ്ഞത്.
ജപ്പാന്‍, യുകെ, അമേരിക്ക എന്നീരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കണ്‍ട്രി സെഷനിലും തെളിഞ്ഞത് കച്ചവട താല്‍പര്യം തന്നെയായിരുന്നു.
എമര്‍ജിംഗ് : തൊഴില്‍ മേഖലയെയും സ്വകാര്യ സംരംഭകര്‍ക്ക് അടിയറ വെക്കുന്നതാകും
കൊച്ചി: എമര്‍ജിംഗ് കേരളയിലെ വന്‍ പദ്ധതികൡലൊന്നായ നിംസ് (നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിംഗ് സോണ്‍) സംസ്ഥാനത്തെ തൊഴില്‍ മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കും. നിലവിലെ തൊഴില്‍ - പരിസ്ഥിതി നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന ഈ പദ്ധതി തൊഴിലാളികളെയും തൊഴില്‍ മേഖലയെയും സ്വകാര്യ സംരംഭകര്‍ക്ക് അടിയറ വെക്കുന്നതാകും. കൊച്ചി - പാലക്കാട് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് മാനുഫാക്ചറിംഗ് സോണ്‍ എമര്‍ജിംഗ് കേരളയില്‍ 53,825 കോടിയുടെ നിക്ഷേപത്തോടെയാണ് ഉന്നം വച്ചിട്ടുള്ളത്. ഒട്ടേറെ വിശേഷണങ്ങളോടെ സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന ഈ പദ്ധതി ഫലത്തില്‍ സംസ്ഥാനത്തിന്റെ തൊഴില്‍ മേഖലയില്‍ ഇടിത്തീയായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരും ട്രേഡ് യൂണിയന്‍ നേതാക്കളും ചൂണ്ടിക്കാട്ടുന്നത്. നിംസിന്റെ പരിധിയില്‍ വരുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര വില്‍പ്പന നികുതി, സേവന നികുതി, ഇറക്കുമതി ചുങ്കം, സംസ്ഥാന വില്‍പ്പന നികുതി, തൊഴില്‍ നികുതി, സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന വിവിധ ലെവികള്‍ തുടങ്ങിയ നിയന്ത്രണങ്ങളൊന്നും ബാധകമല്ല. പദ്ധതിപ്രകാരം യൂണിറ്റ് ആരംഭിച്ച് 5 വര്‍ഷം 100 ശതമാനം ആദായനികുതി ഇളവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 30 ശതമാനം ഇളവും ലഭിക്കും. ഇതിനുപുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി സാമ്പത്തിക ആനുകൂല്യങ്ങളും സബ്‌സിഡികളും ലഭിക്കും.
എന്നാല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരം യൂണിറ്റുകള്‍ക്ക് സൗജന്യ ഇളവുകള്‍ നല്‍കുമെങ്കിലും ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും ഉണ്ടാകില്ല. ഇതോടെ കൂടുതല്‍ സമയം തൊഴിലാളികള്‍ക്ക് ജോലി ചെയ്യേണ്ടതായും വരും. സ്ത്രീ തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റുകളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകും. തൊഴില്‍ സ്ഥിരതയും സുരക്ഷയും ഈ പദ്ധതിയില്‍ പൂര്‍ണ്ണമായും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. തൊഴിലാളികള്‍ക്കുള്ള എല്ലാ അവകാശങ്ങളും പൂര്‍ണമായും ഈ പദ്ധതിയില്‍ ലംഘിക്കപ്പെടുകയാണെന്നും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നിംസ് പദ്ധതി കരാര്‍ തൊഴിലിനെ മാത്രമാണ് പ്രോത്‌സാഹിപ്പിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമങ്ങളിലെ നാഴികക്കല്ലായ നിയമമായ വ്യവസായ തര്‍ക്ക നിയമത്തിലെ വിവിധ വകുപ്പുകളും പദ്ധതിയില്‍ അപ്രസക്തമാക്കിയിട്ടുണ്ട്. വ്യവസായ യൂണിറ്റ് ലാഭകരമല്ലെന്ന് ഉടമയ്ക്ക് തോന്നിയാല്‍ യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും ആസ്തികള്‍ മറ്റു മേഖലകളിലേക്ക് വിനിയോഗിക്കുകയും ചെയ്യാം.
ഇതോടെ തൊഴിലാളികള്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരങ്ങളും ലഭിക്കുകയുമില്ല. ഇങ്ങനെ പൂര്‍ണ്ണമായും തൊഴിലാളിവിരുദ്ധ നിലപാടുകള്‍ മാത്രം നിറഞ്ഞതാണ് നിംസ് പദ്ധതി. തൊഴില്‍ നിയമങ്ങള്‍ക്കു പുറമെ പരിസ്ഥിതി നിയമങ്ങള്‍ക്കും നിംസ് പദ്ധതിയില്‍ വന്‍ ഇളവുകളാണ് നല്‍കുന്നത്. കൊച്ചി, പാലക്കാട് മേഖലയെ നിംസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2012 ജൂണ്‍ 16 നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ കേന്ദ്ര മന്ത്രിസഭായോഗം നയം അംഗീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര തൊഴില്‍ മന്ത്രാലയവും പരിസ്ഥിതി മന്ത്രാലയവും അനുകൂല നിലപാട് ഇതുവരെ പദ്ധതിക്ക് നല്‍കിയിട്ടില്ല.
ഇങ്ങനെ രാജ്യത്തെ പ്രധാനമന്ത്രാലയങ്ങളുടെ അനുമതി നിഷേധിക്കപ്പെട്ട പദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ അതീവ രഹസ്യ സ്വഭാവത്തോടെ എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കുന്നത്.
janayugom 130912
Labels:
എമര്‍ജിങ് കേരള
Subscribe to:
Post Comments (Atom)
No comments:
Post a Comment