ടി പി ചന്ദ്രശേഖരന്‍ വധം സിബിഐക്ക് വിടണമെന്ന ആവശ്യത്തിനു പിന്നില്‍ സിപിഐ എം നേതൃത്വത്തെ തെറ്റായ രീതിയില്‍ ഉള്‍പ്പെടുത്താനുള്ള രാഷ്ട്രീയ ദുരുദ്ദേശ്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ത്തന്നെ രാഷ്ട്രീയമായി വലിയ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പരല്‍മീനുകളല്ല വന്‍ സ്രാവുകള്‍ പിടിക്കപ്പെടാനുണ്ട് എന്നതടക്കമുള്ള പ്രതികരണങ്ങളിലൂടെ അധികാരസ്ഥാനങ്ങളിലുള്ളവര്‍ കേസില്‍ ഇടപെട്ടു. സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലുകളില്‍ പൊലീസ് അന്വേഷണസംഘം വഴിപ്പെട്ടു. ഇതിന്റെ ഫലമായി സിപിഐ എമ്മിന്റെ നിരവധി സഖാക്കളെ തെറ്റായ രീതിയില്‍ കേസില്‍ ഉള്‍പ്പെടുത്തി. പൊലീസ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് സിപിഐ എം സംസ്ഥാന നേതൃത്വത്തിലുള്ള ചിലരെ കേസില്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആര്‍എംപിയും മറ്റും സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഉന്നയിച്ചത്. അതുകൊണ്ടാണ് സിബിഐ അന്വേഷണ ആവശ്യത്തെ തുറന്നുകാട്ടി സിപിഐ എം പൊളിറ്റ് ബ്യൂറോ നിലപാട് സ്വീകരിച്ചത്. പിബിയുടെ പ്രസ്താവനയ്ക്ക് വിരുദ്ധമായ നിലപാട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍, പാര്‍ടി നിലപാടില്‍നിന്ന് വ്യത്യസ്തമായ നിലപാട് പാര്‍ടിയിലുള്ള ഒരാള്‍ക്കും ഉണ്ടാകില്ലെന്ന് പിണറായി മറുപടി നല്‍കി. കൂടംകുളം പദ്ധതിയെപ്പറ്റി ജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുകയാണ് ആവശ്യമെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ചന്ദ്രശേഖരന്‍ വധശ്രമം: കുറ്റപത്രം നല്‍കി
വടകര: ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചുള്ള കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്. ചന്ദ്രശേഖരന്‍ വധക്കേസിലെന്നപോലെ രാഷ്ട്രീയ പകപോക്കലായാണ് ഈ കേസിലും പ്രതികളെ ചേര്‍ത്തിട്ടുള്ളത്. സിപിഐ എം ജില്ലാകമ്മിറ്റി അംഗവും ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി എച്ച് അശോകനാണ് ഒന്നാംപ്രതി. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, കെ സി രാമചന്ദ്രന്‍, എസ് സിജിത്, ടി കെ രജീഷ്, കിര്‍മാണി മനോജ്, പോണ്ടി ഷാജി, ജമ്മന്റവിട ബിജു, ആയിത്തറയിലെ സന്തോഷ്, എം അഭിനേഷ്, തലശേരി ഏരിയാകമ്മിറ്റി അംഗം പി പി രാമകൃഷ്ണന്‍, പി അജേഷ് എന്ന കജൂര്‍ അജേഷ്, ചെട്ടി ഷാജി, ഇ കെ അനീഷ്, പി എം മനോരാജ് എന്നിവരെയും പ്രതികളാക്കി. 2009-ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും വധശ്രമമുണ്ടായെന്നുമാണ് കുറ്റപത്രം. വടകര മജിസ്ട്രേട്ട് എം ഷുഹൈബ് മുമ്പാകെ അന്വേഷണോദ്യോഗസ്ഥന്‍ ജോസി ചെറിയാനാണ് കുറ്റപത്രം നല്‍കിയത്.
deshabhimani 110912
No comments:
Post a Comment