Tuesday, September 11, 2012
മാധ്യമമാര്‍ഗരേഖ പ്രായോഗികമല്ല
ന്യൂഡല്‍ഹി: കോടതി സംബന്ധമായ വാര്‍ത്തകളില്‍ മാധ്യമ നിയന്ത്രണത്തിനുള്ള മാര്‍ഗരേഖ പ്രായോഗികമല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് എസ് എച്ച് കപാഡിയ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഉത്തരവിട്ടത്. വാര്‍ത്തകളെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കാം.വിചാരണയെ സ്വാധീനിക്കുമെന്ന് ബോധ്യമായാല്‍ കോടതികള്‍ക്ക് നേരിട്ട് ചെറിയ കാലയളവിലേക്ക് വാര്‍ത്ത തടയാം.
അഭിപ്രായസ്വാതന്ത്ര്യമെന്നാല്‍ പരിധിയില്ലാത്ത സ്വാതന്ത്ര്യമല്ല. മാധ്യമപ്രവര്‍ത്തകരും ഇതേക്കുറിച്ച് ബോധവാന്‍മാരായിരിക്കണം. കോടതി വാര്‍ത്ത കോടതിയലക്ഷ്യമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.കോടതിയലക്ഷ്യം ലക്ഷ്മണരേഖയാകണം. മാധ്യമപ്രവര്‍ത്തകര്‍ ഭനമ്മുടെ ഭരണഘടനയെക്കുറിച്ച് മനസിലാക്കണം. ഡി കെ ജയിന്‍, എസ് എസ് നിജ്ജാര്‍, ആര്‍ പി ദേശായി, ജെ എസ് കഹാര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. സഹാറ ഗ്രൂപ്പും ഓഹരി വിപണി നിയന്ത്രകരായ സെബിയും തമ്മിലുള്ള തര്‍ക്കത്തിലെ ചില നിര്‍ണായക രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത് വിവാദമായതോടെയാണ് വിഷയം ബെഞ്ച് പരിഗണിച്ചത്.
ബഷീറിനെതിരെ കേസ് പിന്‍വലിക്കല്‍: ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്
കൊച്ചി: മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ സാക്ഷി പറയുന്നവരുടെ കാലുവെട്ടുമെന്ന പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ പി കെ ബഷീര്‍ എംഎല്‍എയുടെ പേരിലെടുത്ത ക്രിമിനല്‍കേസ് പിന്‍വലിച്ചതു ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ജസ്റ്റിസ് എസ് സിരിജഗന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയ മഞ്ചേരി സിജെഎം കോടതി ഉത്തരവ് ചോദ്യംചെയ്ത് പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സമര്‍പ്പിച്ച രണ്ടു റിവിഷന്‍ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
കൂടംകുളം; ഇന്ധനം നിറയ്ക്കുന്നതിനെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയത്തിലെ റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. റിയാക്ടറുകളില്‍ ഇന്ധനം നിറയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്ത് പൂവുലകിന്‍ നന്‍പര്‍ എന്ന സന്നദ്ധ സംഘടനയാണ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. നിലയത്തിലെ ഇന്ധനം നിറയ്ക്കുന്നതിനെതിരേ രണ്ടു ദിവസമായി നാട്ടുകാര്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ തിങ്കളാഴ്ച പൊലീസ് നടത്തിയ വെടിവെപ്പില്‍ മത്സ്യത്തൊഴിലാളിയായ ആന്റണി ജോര്‍ജ് മരിച്ചിരുന്നു.
deshabhimani news
Subscribe to:
Post Comments (Atom)
No comments:
Post a Comment