Sunday, September 9, 2012
വര്‍ഗീസ് കുര്യന്‍ അന്തരിച്ചു.
ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു. ഗുജറാത്തിലെ നന്ദിയാദില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട്നാലിന് ആനന്ദില്‍. വര്‍ഗീസ് കുര്യന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (അമുല്‍) പിന്നീട് വന്‍പ്രസ്ഥാനമായി വളര്‍ന്നു.
സിവില്‍ സര്‍ജനായിരുന്ന ഡോ. പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ മൂന്നാമത്തെ മകനായി 1921 നവംബര്‍ 26 നു കോഴിക്കോട്ടായിരുന്നു ജനനം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ധനമന്ത്രി ഡോ. ജോണ്‍ മത്തായി അമ്മാവനാണു. ചെന്നൈയിലെ ലയോള കോളേജില്‍ നിന്നു ബിരുദം നേടി. 1946-ല്‍ ജംഷഡ്പൂറിലെ ടാറ്റ സ്റ്റീല്‍ ടെക്നിക്കല്‍ സ്ഥാപനത്തില്‍ നിന്നും എന്‍ജിനീയറിങ്ങില്‍ ബിരുദം.അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടി. ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ കമ്പനിയല്‍ അപ്രന്റിസായി ജോലി ചെയതു. പിന്നീട് ഗുജറാത്തില്‍ ഡയറി എന്‍ജിനീയറായി. 1965 ല്‍ കുര്യനെ ചെയര്‍മാനാക്കി നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡ് സ്ഥാപിച്ചു.
1973 ലാണു അമൂല്‍ രൂപീകരിച്ചത്. 2006 വരെ 34 വര്‍ഷം അദ്ദേഹം ചെയര്‍മാനായി തുടര്‍ന്നു. ഒരുകോടി ക്ഷീരകര്‍ഷകര്‍ ഇന്ന് ഇതില്‍ അംഗമാണ്. മാഗ് സസെ അവാര്‍ഡ്, പത്മശീ, പത്മഭൂഷണ്‍,പത്മവിഭൂഷണ്‍, വേള്‍ഡ് ഫുഡ് പ്രൈസ് എന്നിവ ലഭിച്ചു. "എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു" എന്ന പേരില്‍ആത്മകഥ പ്രസിദ്ധീകരിച്ചു മോളിയാണ് ഭാര്യ. നിര്‍മല കുര്യന്‍ മകളാണ്.
deshabhimani news
Subscribe to:
Post Comments (Atom)

ധവളവിപ്ലവത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ വര്‍ഗീസ് കുര്യന്‍ അന്തരിച്ചു. 90 വയസായിരുന്നു. ഗുജറാത്തിലെ നന്ദിയാദില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട്നാലിന് ആനന്ദില്‍
ReplyDelete