Sunday, September 2, 2012
കെഎസ്ആര്‍ടിസി കലക്ഷന്‍ വെട്ടിപ്പ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കം
കല്‍പ്പറ്റ: കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ കലക്ഷന്‍ തുകയില്‍നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമായില്ല. വകുപ്പുതല അന്വേഷണവും ഇഴയുകയാണ്. തട്ടിപ്പ് പുറത്തായി ഒന്നര മാസമായിട്ടും അന്വേഷണം ആരംഭിച്ചിടത്തുതന്നെയാണ്. 42 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ടിക്കറ്റുവിറ്റ തുകയില്‍നിന്ന് ഇത്രയധികം രൂപ ഒന്നിച്ച് തട്ടുന്നത് കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമാണ്. എന്നിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. കേസ് ഒതുക്കാന്‍ ഗൂഢനീക്കം നടക്കുന്നതായാണ് തൊഴിലാളികളുടെ ആരോപണം.
അഞ്ചു ലക്ഷത്തില്‍ കൂടുതലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ പൊലീസ് വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കേണ്ടത്. പ്രാഥമികാന്വേഷണം നടത്തിയ ബത്തേരി പൊലീസ് 11 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേസ് വിജിലന്‍സിന് കൈമാറുന്നതിനായി ഫയല്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കി. ഇവിടെനിന്ന് ഡിജിപിക്ക് പോകുകയും ചെയ്തു. പിന്നീട് നടപടി ഉണ്ടായിട്ടില്ല. കേസ് അന്വേഷിക്കാനുള്ള നിര്‍ദേശമോ ഫയലോ ഇതുവരെ വയനാട്ടിലെ വിജിലന്‍സ് വിഭാഗത്തിന് ലഭിച്ചിട്ടില്ല. അന്വേഷണം വൈകുന്നത് പണം തട്ടിയ പ്രതികള്‍ രക്ഷപ്പെടാനിടയാക്കുമെന്ന ആശങ്കയുണ്ട്.
സാമ്പത്തിക ക്രമക്കേട് നടത്തിയതിന് ഡിപ്പോയിലെ ടിക്കറ്റ് ആന്‍ഡ് ക്യാഷ് ക്ലാര്‍ക്ക് ഇ ഷാജഹാനെയും മൂന്ന് കണ്ടക്ടര്‍മാരെയും സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. എട്ടുവര്‍ഷത്തോളമായി വെട്ടിപ്പ് നടത്തുന്നതായി ഈ കണ്ടക്ടര്‍മാര്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് കുറ്റസമ്മതമൊഴി നല്‍കിയതാണ്. എന്നിട്ടും അന്വേഷണം വേഗത്തിലാക്കാന്‍ കോര്‍പറേഷനും സര്‍ക്കാരും തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ട്. മുഖ്യ സൂത്രധാരന്‍ കൊല്ലം സ്വദേശി ഷാജഹാന്‍ സംഭവം പുറത്തായ ജൂലൈ ഏഴിന് ഒളിവില്‍ പോയി. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്. അന്വേഷണം പൂര്‍ത്തിയാക്കി ആഴ്ചകള്‍ പിന്നിട്ടിട്ടും എംഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. ഈ അന്വേഷണത്തിലാണ് വെട്ടിപ്പ് 42 ലക്ഷമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ 22ന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് നേരത്തെ അന്വേഷണസംഘം പറഞ്ഞിരുന്നത്. തട്ടിപ്പു നടത്തിയെന്ന് പ്രതികള്‍ സമ്മതിച്ച കാലയളവിലെ കണക്കുകള്‍ മുഴുവനായി പരിശോധിച്ചില്ല. 2009മുതലുള്ള ക്രമക്കേടുകളാണ് അന്വേഷിച്ചത്. 2008മുതല്‍ വെട്ടിപ്പ് നടത്തിയതായി കണ്ടക്ടര്‍മാര്‍ നേരത്തെ ഡിടിഒക്ക് നല്‍കിയ മൊഴി കണക്കിലെടുക്കാതെയാണ് അന്വേഷണവിഭാഗം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2008ല്‍ ബത്തേരി ഡിപ്പോയില്‍ ജോലി ചെയ്തിരുന്നവരില്‍ ചിലരാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണസംഘത്തിലുള്ളത്. 2008ലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇവര്‍ക്കുകൂടി ദോഷമാകുന്നതിനാലാണ് കാലയളവ് വെട്ടിച്ചുരുക്കിയതെന്നാണ് ആരോപണം.
(വി ജെ വര്‍ഗീസ്)
deshabhimani 020912
Labels:
അഴിമതി,
പൊതുഗതാഗതം,
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ കലക്ഷന്‍ തുകയില്‍നിന്ന് ലക്ഷങ്ങള്‍ വെട്ടിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണമായില്ല. വകുപ്പുതല അന്വേഷണവും ഇഴയുകയാണ്. തട്ടിപ്പ് പുറത്തായി ഒന്നര മാസമായിട്ടും അന്വേഷണം ആരംഭിച്ചിടത്തുതന്നെയാണ്. 42 ലക്ഷം രൂപയുടെ വെട്ടിപ്പാണ് കെഎസ്ആര്‍ടിസിയുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയത്. ടിക്കറ്റുവിറ്റ തുകയില്‍നിന്ന് ഇത്രയധികം രൂപ ഒന്നിച്ച് തട്ടുന്നത് കോര്‍പറേഷന്റെ ചരിത്രത്തിലാദ്യമാണ്. എന്നിട്ടും അധികൃതര്‍ അനാസ്ഥ തുടരുകയാണ്. കേസ് ഒതുക്കാന്‍ ഗൂഢനീക്കം നടക്കുന്നതായാണ് തൊഴിലാളികളുടെ ആരോപണം
ReplyDelete