കൂടംകുളം: സുരക്ഷ പ്രധാനം സുപ്രീം കോടതി
കൂടംകുളം: ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ കൂടംകുളം പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കഴിയുകയുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവ്. സമരം ചെയ്യുന്നവരെ തല്ലരുത്. കൂടംകുളത്ത് ഇന്ധനം നിറക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ല. പരിസരവാസികളുടെ സുരക്ഷ പരമപ്രധാനം. പ്രഖ്യാപനങ്ങള്‍ കൊണ്ടു കാര്യമില്ല.നടപടികള്‍ വേണം. 17 മാര്ഗനിര്ദേശകങ്ങളില് ഏതൊക്കെ പാലിക്കപ്പെടുന്നുവെന്ന് വിശദീകരിക്കണം. സുരക്ഷാകാര്യത്തില്‍ വിട്ടു വീഴ്ചയില്ല. പൊതു താല്പര്യഹര്ജിയിലാണ് ഉത്തരവ്. ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ കടലില്‍ ഇറങ്ങി നിന്ന് സത്യഗ്രഹമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ആയിരക്കണക്കിന് ജനങ്ങള്‍ സമരത്തിനിറങ്ങിയിട്ടുണ്ട്.
കൂടംകുളത്ത് കടലില്‍ സത്യഗ്രഹം
കൂടംകുളം: ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ കടലില്‍ ഇറങ്ങി നിന്ന് സത്യഗ്രഹമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ആയിരക്കണക്കിന് ജനങ്ങള്‍ സമരത്തിനിറങ്ങിയിട്ടുണ്ട്. മധ്യപ്രദേശില്‍ അണക്കെട്ടിനെതിരെ സമരം വെള്ളത്തിലിറങ്ങി പ്രതിഷേധിച്ച മാതൃകയിലാണ് കൂടംകുളത്തും സമരം ആരംഭിച്ചത്. പൊലീസ് സമരക്കാരെ കടലില്‍ നിന്നും തിരിച്ചു കയറ്റാന്‍ ശ്രമം നടത്തുന്നു. റിയാക്ടറുകളില്‍ ഇന്ധനം നിറക്കുന്നതിനെതിരെ സമരം ചെയ്തവരെ കഴിഞ്ഞ ദിവസം പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വെടിവെപ്പില്‍ ഒരു മല്‍സ്യത്തൊഴിലാളി മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരത്തിന് നേതൃത്വം കൊടുത്തവരെ അറസ്റ്റു ചെയ്യാനും നീക്കമുണ്ട്.
deshabhimani news

ആണവ നിലയത്തിനെതിരെ സമരം നടത്തുന്ന ജനങ്ങള്‍ കടലില്‍ ഇറങ്ങി നിന്ന് സത്യഗ്രഹമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ആയിരക്കണക്കിന് ജനങ്ങള്‍ സമരത്തിനിറങ്ങിയിട്ടുണ്ട്.
ReplyDelete