കൂടംകുളം ആണവനിലയത്തിനെതിരെ സമരം നടത്തുന്നവര്‍ക്കുനേരെ പൊലീസ് നടത്തിയ വെടിവയ്പിനെ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അപലപിച്ചു. സമരം അടിച്ചമര്‍ത്തുന്നതിനു പകരം അവരുടെ ആശങ്കകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായ സുരക്ഷാ പരിശോധന നടത്താതെ കൂടംകുളം ആണവനിലയം കമീഷന്‍ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രവും ആണവോര്‍ജ വിഭാഗവും സ്വന്തംനിലയില്‍ നടത്തിയ സുരക്ഷാ പരിശോധനമാത്രമാണ് ഇതുവരെ നടന്നത്. ഇത് അംഗീകരിക്കാനാകില്ല. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സുരക്ഷാ പരിശോധന നടത്തണമെന്നും കാരാട്ട് പറഞ്ഞു.
deshabhimani 120912
No comments:
Post a Comment