Sunday, September 2, 2012

നെയ്യാറ്റിന്‍കര വെടിവയ്പ്: നഗരസഭയും എംഎല്‍എയും മറന്നു


നെയ്യാറ്റിന്‍കര വെടിവയ്പിന്റെ 74-ാം വാര്‍ഷികാചരണം നഗരസഭയും എംഎല്‍എയും മറന്നു. 1938 ആഗസ്ത് 31നാണ് ബ്രിട്ടീഷ് പട്ടാളമേധാവി കേണല്‍ വാട്കീസ് നിരായുധരായ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. അത്താഴമംഗലം രാഘവന്‍, നടൂര്‍കൊല്ല കുട്ടന്‍, കല്ലുവിള പൊടിയന്‍, വാറുവിള മുത്തന്‍പിള്ള, വാറുവിള പത്മനാഭന്‍പിള്ള, മരുതത്തൂര്‍ വാസുദേവന്‍, കഞ്ചാംപഴിഞ്ഞി കുട്ടന്‍പിള്ള എന്നീ ഏഴുപേരും തൊട്ടടുത്ത വീട്ടുമുറ്റത്ത് നെല്ല് ഉണക്കിയിരുന്ന കാളി എന്ന സ്ത്രീയുമാണ് വെടിയേറ്റു മരിച്ചത്. ഈ വെടിവെയ്പോടെയാണ് തെക്കന്‍ തിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതും പിന്നീട് ഗാന്ധിജി നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഊരൂട്ടുകാലയില്‍ മാധവീമന്ദിരത്തില്‍ എത്തുന്നതും.

എല്ലാ കൊല്ലവും നഗരസഭയുടെയും സ്ഥലം എംഎല്‍എയുടെയും വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിക്കാറുണ്ട്. ഇക്കൊല്ലം ഇതുണ്ടായില്ല. സ്വദേശാഭിമാനി പാര്‍ക്കിലെ സ്മൃതിമണ്ഡപത്തില്‍ നെയ്യാറ്റിന്‍കര വെടിവയ്പിന്റെ തീയതി തെറ്റായി രേഖപ്പെടുത്തിയിരുന്നത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. 1938 ആഗസ്ത് 31 എന്നത് തെറ്റായി 1939 ആഗസ്ത് 29 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തിരുത്താമെന്ന നഗരസഭാ അധികൃതര്‍ ഉറപ്പുകൊടുത്തതുമാണ്. ഇതും നഗരസഭ മറന്നു.

deshabhimani 020912

1 comment:

  1. നെയ്യാറ്റിന്‍കര വെടിവയ്പിന്റെ 74-ാം വാര്‍ഷികാചരണം നഗരസഭയും എംഎല്‍എയും മറന്നു. 1938 ആഗസ്ത് 31നാണ് ബ്രിട്ടീഷ് പട്ടാളമേധാവി കേണല്‍ വാട്കീസ് നിരായുധരായ സ്വാതന്ത്ര്യസമരസേനാനികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. അത്താഴമംഗലം രാഘവന്‍, നടൂര്‍കൊല്ല കുട്ടന്‍, കല്ലുവിള പൊടിയന്‍, വാറുവിള മുത്തന്‍പിള്ള, വാറുവിള പത്മനാഭന്‍പിള്ള, മരുതത്തൂര്‍ വാസുദേവന്‍, കഞ്ചാംപഴിഞ്ഞി കുട്ടന്‍പിള്ള എന്നീ ഏഴുപേരും തൊട്ടടുത്ത വീട്ടുമുറ്റത്ത് നെല്ല് ഉണക്കിയിരുന്ന കാളി എന്ന സ്ത്രീയുമാണ് വെടിയേറ്റു മരിച്ചത്. ഈ വെടിവെയ്പോടെയാണ് തെക്കന്‍ തിരുവിതാംകൂറില്‍ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതും പിന്നീട് ഗാന്ധിജി നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഊരൂട്ടുകാലയില്‍ മാധവീമന്ദിരത്തില്‍ എത്തുന്നതും.

    ReplyDelete